അംബാസിഡർ എന്ന പേരിൽ എത്തുമോ സിട്രോണിന്റെ പുതിയ സെഡാൻ
ഇന്ത്യന്‍ വിപണിയില്‍ പുതിയ ക്രോസ് ഓവര്‍ സെഡാന് സി3 എക്സ് സിട്രോണ്‍ അടുത്തവര്‍ഷം പുറത്തിറക്കും. ഇന്ത്യക്കു വേണ്ടി നിര്‍മിച്ച സിഎംപി മോഡുലാര്‍ പ്ലാറ്റ്ഫോമിലായിരിക്കും സി3എക്സ് പുറത്തിറങ്ങുക. പെട്രോള്‍ മോഡലിനു പിന്നാലെ സി3എക്സിന്റെ വൈദ്യുത മോഡലും സിട്രോണ്‍ പുറത്തിറക്കുമെന്ന്

ഇന്ത്യന്‍ വിപണിയില്‍ പുതിയ ക്രോസ് ഓവര്‍ സെഡാന് സി3 എക്സ് സിട്രോണ്‍ അടുത്തവര്‍ഷം പുറത്തിറക്കും. ഇന്ത്യക്കു വേണ്ടി നിര്‍മിച്ച സിഎംപി മോഡുലാര്‍ പ്ലാറ്റ്ഫോമിലായിരിക്കും സി3എക്സ് പുറത്തിറങ്ങുക. പെട്രോള്‍ മോഡലിനു പിന്നാലെ സി3എക്സിന്റെ വൈദ്യുത മോഡലും സിട്രോണ്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അംബാസിഡറിന്റെ വ്യാപാര നാമം സ്വന്തമാക്കിയ പിഎസ്എ ഗ്രൂപ് ആ പേരിലായിരിക്കും പുതിയ വാഹനം എത്തിക്കുക എന്നാണ് പ്രതീക്ഷ.
ശ്രദ്ധേയമായ ഡിസൈനും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സുമുള്ള സെഡാനായിരിക്കും സി3എക്സ്. ഹോണ്ട സിറ്റി, ഹ്യുണ്ടയ് വെര്‍ന, ഫോക്സ്വാഗന് വെർട്ടസ്, സ്കോഡ സ്ലാവിയ എന്നിവരായിരിക്കും വിപണിയിലെ സി3എക്സിന്റെ എതിരാളികള്‍. യൂറോപില്‍ വില്പനയിലുള്ള സി4എക്സ്, സി5എക്സ് എന്നീ മോഡലുകളോട് സാമ്യതയുള്ള രൂപകല്പനയായിരിക്കും സി3എക്സിന്റേത്.
അതേസമയം മുന്നിലേയും പിന്നിലേയും ഡിസൈനിന് സി3 എയര്‍ക്രോസിനോടും സാമ്യതയുണ്ട്. എങ്കിലും നോച്ച്ബാക്ക് സ്റ്റൈല്‍ ടെയില്ഗേറ്റാകാം സി3എക്സിന് സിട്രോണ്‍ നല്‍കിയിരിക്കുന്നത്. എസ്യുവിനോട് തുല്യമായ ഗ്രൗണ്ട് ക്ലിയറന്‍സും വലിയ അലോയ് വീലുകളും ക്ലാഡിങുമെല്ലാം സി3എക്സിനുണ്ട്. 4.3-4.4 മീറ്റര്‍ നീളമുള്ള വാഹനമായിരിക്കും സി3എക്സ്. സി3 എയര്‍ ക്രോസ് എസ്യുവിക്ക് സമാനമായ വീല്‍ബേസായിരിക്കും സി3എക്സിനും.
ഡാഷ്ബോര്‍ഡും സീറ്റു അടക്കമുള്ളവ സി3എക്സിനും സി3എസിനും ഇസി3ക്കുമെല്ലാം സമാനമായിരിക്കും. ഇതിനൊപ്പം ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 10 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും സ്റ്റിയറിങ് വീലും HVAC കണ്ട്രോള്സുമെല്ലാം സി3എയര്‍ക്രോസിന്റെ തന്നെയായിരിക്കും പുതിയ മോഡലിനും ഉണ്ടാവുക. 1.2 ലീറ്റര്‍ 100 hp പെട്രോള്‍ എൻജിനാണ് സി3എക്സിന് നല്‍കിയിരിക്കുന്നത്.
സി3എക്സ് പുറത്തിറങ്ങി ആറുമാസത്തിനകം തന്നെ സി3എക്സിന്റെ വൈദ്യുത മോഡലും വില്പനക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സി3എക്സ് അടുത്ത വര്‍ഷം ജൂലൈയില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന്റെ വൈദ്യുത മോഡല്‍ 2025 ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും ഇന്ത്യന്‍ വിപണിയിലേക്കെത്തുക.
English Summary: All-new Citroen C3X crossover sedan coming in 2024