കാറിൽ എയർബാഗുണ്ടോ? ഈ 5 കാര്യങ്ങൾ ചെയ്യരുത്, അപകടം !
നമ്മുടെ നാട്ടില്‍ പുതിയ കാറുകളില്‍ രണ്ട് എയര്‍ ബാഗ് നിര്‍ബന്ധമാക്കി കഴിഞ്ഞു. ഒക്ടോബര്‍ ഒന്നു മുതല്‍ എട്ടു സീറ്റുള്ള കാറുകളില്‍ എയര്‍ബാഗുകളുടെ എണ്ണം ആറാക്കണമെന്ന ഉത്തരവും കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. എയര്‍ബാഗുകള്‍ ഡ്രൈവറുടേയും യാത്രികരുടേയും സുരക്ഷക്കുവേണ്ടിയുള്ളതാണെങ്കിലും

നമ്മുടെ നാട്ടില്‍ പുതിയ കാറുകളില്‍ രണ്ട് എയര്‍ ബാഗ് നിര്‍ബന്ധമാക്കി കഴിഞ്ഞു. ഒക്ടോബര്‍ ഒന്നു മുതല്‍ എട്ടു സീറ്റുള്ള കാറുകളില്‍ എയര്‍ബാഗുകളുടെ എണ്ണം ആറാക്കണമെന്ന ഉത്തരവും കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. എയര്‍ബാഗുകള്‍ ഡ്രൈവറുടേയും യാത്രികരുടേയും സുരക്ഷക്കുവേണ്ടിയുള്ളതാണെങ്കിലും നമ്മള് സാധാരണ ചെയ്യുന്ന ചില അബദ്ധങ്ങള്‍ വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്താറുണ്ട്. എയര്‍ബാഗുള്ള കാറുകളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങളെക്കുറിച്ചറിയാം.
ബുള്‍ ബാര്‍ വേണ്ട
കാറിന്റെ സുരക്ഷക്കും സൗന്ദര്യത്തിനുമൊക്കെ വേണ്ടി പലരും ബുള്‍ ബാറുകള്‍ കാറിന് മുന്നില്‍ ഘടിപ്പിക്കാറുണ്ട്. ചെറിയ തട്ടലും മുട്ടലും പൊറലുമൊക്കെ തടയാന്‍ വേണ്ടിയാണിതെങ്കിലും ഗുണത്തേക്കാളേറെ വലിയ ദോഷത്തിന് ഇത് കാരണമായേക്കാം. നിയമപരമായി തന്നെ ബുള്‍ബാറുകള്‍ ഘടിപ്പിക്കുന്നത് അനുവദനീയമല്ല. ഇതിനൊപ്പം അപകട വേളയില്‍ കാറുകളുടെ എയര്‍ബാഗ് സെന്‍സറുകള്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതിനും അതുവഴി എയര്‍ബാഗ് പുറത്തുവരാതിരിക്കുന്നതിനും ബുള്‍ ബാറുകള്‍ കാരണമായേക്കാം.
കാലു വെക്കേണ്ടിടത്ത് വെക്കണം
ദീര്‍ഘദൂര യാത്രകളില്‍ ഡാഷ്ബോര്‍ഡില്‍ കാലു കയറ്റിവെക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. ഇത് അനാവശ്യ അപകടങ്ങള്‍ ക്ഷണിച്ചു വരുത്താനും ചെറിയ അപകടങ്ങളുടെ പോലും ആഘാതം കൂട്ടാനും മാത്രമേ ഉപകരിക്കൂ. മാത്രമല്ല എയര്‍ബാഗുകള്‍ പുറത്തേക്കു വരുന്ന സാഹചര്യമുണ്ടായാല്‍ നിങ്ങളുടെ കാലിന്റെ എല്ലു തകര്‍ക്കാന്‍ പോലും അത് കാരണമായേക്കാം. അതുകൊണ്ടുതന്നെ സുരക്ഷിത യാത്രക്ക് കാലുകള്‍ ഡാഷ് ബോര്‍ഡിലല്ല, താഴെ വെക്കേണ്ടിടത്തു തന്നെയാണ് വെക്കേണ്ടത്.
ഡാഷ്ബോര്‍ഡിനു മുകളില്‍ ഒന്നും വേണ്ട
ഡാഷ്ബോര്‍ഡില്‍ പാവയും ആഭരണങ്ങളും മറ്റും വെക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതും ഒരു ദുശീലമായി കണക്കാക്കേണ്ടി വരും. പൊട്ടിത്തെറിയോടെ പുറത്തേക്കുവരുന്ന എയര്ബാഗിന്മുകളിലേക്ക് ഇത്തരം വസ്തുക്കള്‍ പെട്ടാല്‍ അത് അപകടമാണ്. എയര്‍ബാഗിനൊപ്പം അതിവേഗത്തില്‍ പുറത്തേക്കു തെറിക്കുന്ന ഇത്തരം വസ്തുക്കള്‍ നമ്മുടെ ദേഹത്ത് തട്ടുന്നത് ഗുരുതര മുറിവുകള്‍ക്കു പോലും ഇടയാക്കിയേക്കാം.
കുട്ടികളുടെ സീറ്റ് ഉപയോഗിക്കുമ്പോള്‍
എയര്‍ബാഗുള്ള കാറുകളില്‍ കുട്ടികളുടെ സീറ്റുകള്‍ ഉപയോഗിക്കുമ്പോഴും സൂഷ്മത വേണം. പ്രത്യേകിച്ചും കുട്ടികളുടെ സീറ്റ് മുന്നിലെ പാസഞ്ചര്‍ സീറ്റിലാണ് ഘടിപ്പിക്കുന്നതെങ്കില്‍ അപകടസാധ്യത കൂടുതലാണ്. ഇത്തരം സാഹചര്യങ്ങളില്‍ പാസഞ്ചര്‍ സൈഡിലെ എയര്‍ബാഗ് ഓഫാക്കണമെന്നതാണ് വിദഗ്ധര്‍ നല്കുന്ന നിര്‍ദേശം. കാരണം ഏതെങ്കിലും സാഹചര്യത്തില്‍ എയര്‍ബാഗ് പുറത്തേക്കു വന്നാല്‍ കുട്ടികളുടെ ശരീരത്തിന് താങ്ങാനാവുന്നതിലും വലിയ ശക്തിയായിരിക്കും കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരിക.
സ്റ്റിയറിങ്ങിനോട് ചേര്‍ന്നിരിക്കരുത്
പല ഡ്രൈവര്‍മാര്‍ക്കും സീറ്റില്‍ നിന്നും അല്പം മുന്നോട്ടേക്ക് ആഞ്ഞുകൊണ്ട് സ്റ്റിയറിങ്ങിനോട് ചേര്‍ന്ന് വാഹനം ഓടിക്കുന്ന ശീലമുണ്ട്. ഇത് എയര്‍ബാഗുള്ള വാഹനങ്ങളില്‍ ഒട്ടും നല്ലതല്ല. എയര്‍ബാഗ് പുറത്തേക്കു വരുന്നത് ചെറിയൊരു പൊട്ടിത്തെറിക്കു പിന്നാലെ അതിവേഗത്തിലാണ്. നമ്മള് എയര്‍ബാഗിലേക്ക് ഇടിക്കുന്നത് സുരക്ഷിതമാണെങ്കിലും എയര്‍ബാഗ് നമ്മുടെ ശരീരത്തിലേക്ക് വന്നിടിക്കുന്നത് ഒരുപാടു പ്രശ്നങ്ങള്‍ക്കിടയാക്കും. അതുകൊണ്ടുതന്നെ സ്റ്റിയറിങ്ങുമായി കൈ അകലം പാലിച്ചുകൊണ്ട് സീറ്റില്‍ രണ്ടു തോളുകളും ചാരിയിരുന്ന് വാഹനം ഓടിക്കുന്നതാണ് ഉചിതം.
English Summary: 5 Things You Must Avoid Doing In Cars Equipped With Airbags