50 ലക്ഷത്തിന്റെ ഔഡി കാറിൽ ചായക്കച്ചവടം, താരമായി യുവാക്കൾ
മുംബൈ∙ ആഡംബര കാറിന്റെ ഡിക്കി ചായക്കടയാക്കി മുംബൈ നഗരത്തെ ഞെട്ടിച്ചിരിക്കുകയാണു രണ്ടു യുവാക്കൾ. ഹരിയാന സ്വദേശിയായ മന്നു ശർമയും പഞ്ചാബ് സ്വദേശിയായ അമിത് കശ്യപുമാണ് നഗരവാസികൾക്കു പ്രിയപ്പെട്ട കട്ടിങ് ചായ 50 ലക്ഷം രൂപവിലമതിക്കുന്ന ഔഡി എ 4 കാറിന്റെ ഡിക്കിയിൽ വച്ചു വിൽക്കുന്നത്. കഴിഞ്ഞ 6 മാസമായി

മുംബൈ∙ ആഡംബര കാറിന്റെ ഡിക്കി ചായക്കടയാക്കി മുംബൈ നഗരത്തെ ഞെട്ടിച്ചിരിക്കുകയാണു രണ്ടു യുവാക്കൾ. ഹരിയാന സ്വദേശിയായ മന്നു ശർമയും പഞ്ചാബ് സ്വദേശിയായ അമിത് കശ്യപുമാണ് നഗരവാസികൾക്കു പ്രിയപ്പെട്ട കട്ടിങ് ചായ 50 ലക്ഷം രൂപവിലമതിക്കുന്ന ഔഡി എ 4 കാറിന്റെ ഡിക്കിയിൽ വച്ചു വിൽക്കുന്നത്.
കഴിഞ്ഞ 6 മാസമായി അന്ധേരി ലോഖണ്ഡ്‌വാലയിൽ ചായക്കച്ചവടവുമായി ഈ സുഹൃത്തുക്കളുണ്ട്. ശർമ മുൻപ് ആഫ്രിക്കയിൽ ജോലി ചെയ്തിരുന്നു. കശ്യപ് ഷെയർ ബ്രോക്കർ ആണ്. വൈകുന്നേരങ്ങളിലാണ് ഇരുവരും ചേർന്നു ചായക്കച്ചവടം. 20 രൂപയ്ക്കുള്ള ഇവരുടെ ചായ രുചിച്ചവർ ഇതിനകം ഈ ചായക്കച്ചവടം സമൂഹമാധ്യമങ്ങളിൽ വൈറലാക്കിയിട്ടുണ്ട്.
കൂടുതൽ ആളുകളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഔഡിയുടെ ഡിക്കിയിൽ ചായക്കച്ചവടം തുടങ്ങിയതെന്ന് യുവാക്കൾ പറയുന്നത്. ഒട്ടേറെ പേർ ഇവരെ അനുമോദിച്ചു സന്ദേശങ്ങളും അയയ്ക്കുന്നു. ഭാവിയിൽ ചായക്കടയുടെ ഫ്രാഞ്ചൈസികൾ തുറക്കാൻ പദ്ധതിയുണ്ടെന്ന് ഇവർ പറയുന്നു.
English Summary: Selling Tea In Audi Car