കോഴിക്കോട് 11 പേർക്ക് പരുക്കേറ്റ ബസ് അപകടം നടന്നത് ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതു മൂലം. മോട്ടർവാഹന വകുപ്പ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് അശ്രദ്ധമായി യൂടേൺ എടുത്ത ഓട്ടോറിക്ഷയാണ് അപകടത്തിന്റെ കാരണക്കാരൻ എന്ന് കണ്ടെത്തിയത്. അപ്രതീക്ഷിതമായി മുന്നിലെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് 11 പേർക്ക് പരുക്കേറ്റ ബസ് അപകടം നടന്നത് ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതു മൂലം. മോട്ടർവാഹന വകുപ്പ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് അശ്രദ്ധമായി യൂടേൺ എടുത്ത ഓട്ടോറിക്ഷയാണ് അപകടത്തിന്റെ കാരണക്കാരൻ എന്ന് കണ്ടെത്തിയത്. 

ADVERTISEMENT

അപ്രതീക്ഷിതമായി മുന്നിലെത്തിയ ഓട്ടോറിക്ഷ കണ്ട് ബസ് ഡ്രൈവർ ബ്രേക്ക് പിടിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടമായത്. തുടർന്ന് ബസ് മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. മഴ പെയ്ത് നനഞ്ഞുകിടക്കുന്ന റോഡിലൂടെ വരുന്ന ബസ് നിയന്ത്രണം തെറ്റി എതിർ ദിശയിലുള്ള മരത്തിൽ ഇടിച്ചുകയറുന്നത് വിഡിയോയിൽ കാണാം. സമീപത്ത് ബസ് കാത്തുനിന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഭയന്ന് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.

കോഴിക്കോട് കോട്ടുളിയിൽ ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. കോഴിക്കോട് – താമരശേരി റൂട്ടിലോടുന്ന സിൻഡിക്കേറ്റ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആരുെടയും നില ഗുരുതരമല്ലെന്നാണു വിവരം.

ADVERTISEMENT

തിരിയും മുമ്പ് ശ്രദ്ധിക്കൂ

∙ റോഡുകളിൽ യൂടേൺ എടുക്കുന്നതിനു മുമ്പ് ഇരുവശത്തു നിന്നും മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക. 

ADVERTISEMENT

∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കു മുൻഗണന നൽകണം.

∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗം നമ്മുടെ കണക്കൂട്ടിലിൽ ആയിരിക്കില്ല. അതുകൊണ്ട് വാഹനം പോയതിനു ശേഷം മാത്രം തിരിയാൻ ശ്രമിക്കുക.

∙ പെട്ടെന്ന് തിരിഞ്ഞ് വാഹനത്തിന്റെ മുമ്പിലേക്കു ചെന്നാൽ ഡ്രൈവർക്കു പ്രതികരിക്കാൻ പോലും സമയം കിട്ടിയെന്നു വരില്ല. അതുകൊണ്ട് സുരക്ഷിതമെന്ന് തോന്നിയാൽ മാത്രമേ തിരിയാവൂ.

∙ റൗണ്ട് എബൗട്ടുകളിൽ ആദ്യം പ്രവേശിക്കുന്ന വാഹനത്തിനായിരിക്കണം മുൻഗണന, കൂടാതെ മറ്റു വാഹനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യം ഹനിക്കുകയും ചെയ്യരുത്.

English Summary: Calicut Accident Autorickshaw Took U Turn Bus Lost Control