ജിംനി മെയ്ക് ഓവർ, റാലി എഡിഷൻ സ്റ്റൈൽ കണ്ടാല്‍ ആരും നോക്കിനിൽക്കും
ജിംനിയുടെ അഞ്ച് ഡോർ പതിപ്പ് വിപണിയിൽ എത്തിയത് അടുത്തിടെയാണ്. കിടിലൻ ലുക്കിൽ എത്തിയ ജിംനി ആരാധകരുടെ മനസിൽ ഇടം പിടിച്ചു. പതിനായിരക്കണക്കിന് ബുക്കിങ്ങുകളാണ് ഈ ചെറു എസ്‍യുവിയെ തേടി എത്തുന്നത്. വാഹനം നിരത്തിൽ ഇറങ്ങിയത് മുതൽ എങ്ങനെ മോഡിഫൈ ചെയ്യാം എന്ന ആലോചനയിലാണ് വാഹനപ്രേമികൾ. ജിംനിയുടെ ഒരു

ജിംനിയുടെ അഞ്ച് ഡോർ പതിപ്പ് വിപണിയിൽ എത്തിയത് അടുത്തിടെയാണ്. കിടിലൻ ലുക്കിൽ എത്തിയ ജിംനി ആരാധകരുടെ മനസിൽ ഇടം പിടിച്ചു. പതിനായിരക്കണക്കിന് ബുക്കിങ്ങുകളാണ് ഈ ചെറു എസ്‍യുവിയെ തേടി എത്തുന്നത്. വാഹനം നിരത്തിൽ ഇറങ്ങിയത് മുതൽ എങ്ങനെ മോഡിഫൈ ചെയ്യാം എന്ന ആലോചനയിലാണ് വാഹനപ്രേമികൾ.
ജിംനിയുടെ ഒരു മോഡിഫിക്കേഷൻ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. സംഗതി ഒറിജിനൽ അല്ലെങ്കിലും ചിത്രം കണ്ടാൽ ആരും ഒന്നു നോക്കി നിന്നുപോകും. ജിംനി ഡാക്കർ റാലി എഡിഷൻ എന്ന പേരിൽ ബിമ്പിൾ ഡിസൈൻസ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വെള്ള നിറത്തിലുള്ള ഈ ജിംനിയുടെ ചിത്രങ്ങൾ വന്നത്. വളരെ പെട്ടെന്നു തന്നെ ഈ 3ഡി ഡിസൈൻ ആരാധകർ ഏറ്റെടുത്തത്. മാരുതി സുസുക്കി ജിപ്സിയുടെ തീമിലാണ് ഈ വാഹനം ഡിസൈൻ ചെയ്തത് എന്നാണ് പേജിൽ പറയുന്നത്.
ലിഫ്റ്റ് ചെയ്ത് സസ്പെൻഷനാണ്. മുന്നിൽ ഡബിൾവിഷ്ബോണും പിന്നിൽ സോളിഡ് റിയർ ആക്സിലും ഉപയോഗിച്ചിരിക്കുന്നു. 17 ഇഞ്ച് മഡ് ടെറൈൻ വീലുകളും വെള്ള നിറത്തിലുള്ള അലോയ്‌യുമുണ്ട്. മുന്നിലും വാഹനത്തിന് മുകളിലുമായി 14 ലൈറ്റ് പോഡുകൾ നൽകിയിട്ടുണ്ട്. ഡാക്കർ റാലിയില്‍ മുരുഭൂമിയിലെ ഇരുട്ടിലൂടെ പോകാൻ ഇത് സഹായിക്കും എന്നാണ് ബിമ്പിൾ ഡിസൈൻസിന്റെ അവകാശവാദം. കൂടാതെ സ്നോർക്കൽ, ഹുഡ് വെന്റ്, കസ്റ്റം മെയ്ഡ് ബംബർ, സ്കിഡ് ബാർ, റൂഫ് റാക്, സ്പെയർവീൽ എന്നിവയെല്ലാമുണ്ട് ഈ ജിംനിക്ക്.
English Summary: Jimny Dakar Rally Edition Rendering