ഹൈബ്രിഡ്, 21 കി.മീ മൈലേജ്; ഇൻവിക്റ്റോയുടെ ബുക്കിങ് ആരംഭിച്ച് മാരുതി, വില ജൂലൈ 5ന്
ഇന്നോവയെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കുന്ന പ്രീമിയം എംപിവി ഇൻവിക്റ്റോയുടെ ബുക്കിങ് ആരംഭിച്ച് മാരുതി സുസുക്കി. 25000 രൂപ നൽകി നെക്സ ഡീലർഷിപ്പ് വഴിയോ വെബ്‍സൈറ്റ് വഴിയോ വാഹനം ബുക്ക് ചെയ്യാം. ജൂലൈ 5ന് വാഹനം പുറത്തിറക്കുമെന്നാണ് മാരുതി അറിയിക്കുന്നത്. ടൊയോട്ടയുടെ ബെംഗളൂരുവിലെ ബിഡഡി ശാലയിലാണ് വാഹനം

ഇന്നോവയെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കുന്ന പ്രീമിയം എംപിവി ഇൻവിക്റ്റോയുടെ ബുക്കിങ് ആരംഭിച്ച് മാരുതി സുസുക്കി. 25000 രൂപ നൽകി നെക്സ ഡീലർഷിപ്പ് വഴിയോ വെബ്‍സൈറ്റ് വഴിയോ വാഹനം ബുക്ക് ചെയ്യാം. ജൂലൈ 5ന് വാഹനം പുറത്തിറക്കുമെന്നാണ് മാരുതി അറിയിക്കുന്നത്. ടൊയോട്ടയുടെ ബെംഗളൂരുവിലെ ബിഡഡി ശാലയിലാണ് വാഹനം നിർമിക്കുന്നത്. മാരുതി നിരയിലെ ഏറ്റവും വില കൂടിയതും ഓട്ടമാറ്റിക് മോഡിലും ലഭിക്കുന്ന ഏക മോഡൽ ഇതായിരിക്കും.
ഇന്നോവയുടെ പുതിയ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും മാരുതിയുടെ മോഡലിൽ ഏറെ മാറ്റങ്ങളുണ്ടാകും. ഹണികോമ്പ് ഫിനിഷിലുള്ള പുതിയ ഗ്രിൽ, ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമായി ഹെഡ്‌ലാംപുകളെ യോജിപ്പിച്ചുകൊണ്ടുള്ള ക്രോം സ്ട്രിപ്പ്. എന്നിവ ഈ മോഡലിലുണ്ടാകും. ടൊയോട്ടയുടെ ടിഎൻജിഎ–സി ആർക്കിടെക്ച്ചറിലാണ് എംപിവിയുടെ നിർമാണം. ഇന്നോവ ഹൈക്രോസിലുള്ള എഡിഎഎസ് ഫീച്ചറുകൾ ഇല്ലാതെയായിരിക്കും മാരുതി പതിപ്പ് വിപണിയിലെത്തുക.
ഇന്നോവ ഹൈക്രോസിലെ 2 ലീറ്റർ പെട്രോൾ, 2 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനുകളിൽ പുതിയ വാഹനം എത്തും. 183 ബിഎച്ച്പി കരുത്തുള്ള ഹൈബ്രിഡ് പതിപ്പിൽ ഇ സിവിടി ഗിയർബോക്സ് ഉപയോഗിക്കുമ്പോൾ 173 ബിഎച്ച്പി കരുത്തുള്ള പെട്രോൾ എൻജിൻ പതിപ്പിൽ സിവിടി ഗിയർബോക്സായിരിക്കും. ഹൈബ്രിഡ് പതിപ്പിന് 21 കിലോമീറ്റർ ഇന്ധനക്ഷതമയും പ്രതീക്ഷിക്കാം.
2017 ലാണ് ടൊയോട്ടയും സുസുക്കിയും സഹകരണത്തിൽ എത്തുന്നത്. തുടർന്ന് ബലേനോ, ബ്രെസ തുടങ്ങിയ വാഹനങ്ങളുടെ ടൊയോട്ട പതിപ്പുകൾ കമ്പനി വിപണിയിലെത്തിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ഗ്രാൻഡ് വിറ്റാരയും ഹൈറൈഡറും മാരുതിയും ടൊയോട്ടയും ചേർന്ന് വികസിപ്പിച്ച വാഹനമാണ്. കൂടാതെ സിയാസ്‍, എർട്ടിഗ തുടങ്ങിയ വാഹനങ്ങളുടെ ടൊയോട്ട പതിപ്പും ഉടൻ വിപണിയിലെത്തും.
English Summary: Maruti Suzuki Invicto bookings open for Rs 25,000