പുതിയ റേഞ്ച് റോവർ ഗാരിജിലെത്തിച്ച് തെന്നിന്ത്യൻ സൂപ്പർതാരം മഹേഷ് ബാബു. ഇന്ത്യയില്‍ ഇന്നു വാങ്ങാന്‍ കഴിയുന്ന ഏറ്റവും വിലയേറിയ റേഞ്ച് റോവറുകളിലൊന്നാണ് മഹേഷ് ബാബു സ്വന്തമാക്കിയത്. 5.4 കോടി രൂപ റേഞ്ച് റോവറിന്റെ വില. തെന്നിന്ത്യയിലെ സിനിമാ താരങ്ങള്‍ക്ക് പ്രിയപ്പെട്ട വാഹനം കൂടിയാണ് റേഞ്ച് റോവര്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ റേഞ്ച് റോവർ ഗാരിജിലെത്തിച്ച് തെന്നിന്ത്യൻ സൂപ്പർതാരം മഹേഷ് ബാബു. ഇന്ത്യയില്‍ ഇന്നു വാങ്ങാന്‍ കഴിയുന്ന ഏറ്റവും വിലയേറിയ റേഞ്ച് റോവറുകളിലൊന്നാണ് മഹേഷ് ബാബു സ്വന്തമാക്കിയത്. 5.4 കോടി രൂപ റേഞ്ച് റോവറിന്റെ വില.

ADVERTISEMENT

തെന്നിന്ത്യയിലെ സിനിമാ താരങ്ങള്‍ക്ക് പ്രിയപ്പെട്ട വാഹനം കൂടിയാണ് റേഞ്ച് റോവര്‍. മോഹന്‍ലാല്‍, എന്‍.ടി.ആര്‍, ചിരഞ്ജീവി തുടങ്ങി പല സിനിമാതാരങ്ങള്‍ക്കും റേഞ്ച് റോവറുണ്ട്. സ്വര്‍ണ നിറത്തിലുള്ളതാണ് മഹേഷ് ബാബുവിന്റെ റേഞ്ച് റോവര്‍. ഹൈദരാബാദില്‍ സ്വര്‍ണ നിറത്തിലുള്ള റേഞ്ച് റോവറുള്ള ഏക വ്യക്തിയും മഹേഷ് ബാബുവാണ്. ആഢംബര കാറു കാണുമ്പോള്‍ തന്നെ ഉള്ളില്‍ മഹേഷ് ബാബുവാണെന്ന് നാട്ടുകാര്‍ക്ക് അറിയും. 

ADVERTISEMENT

ആഡംബരത്തിനൊപ്പം സുരക്ഷയും നല്‍കുന്ന വാഹനമാണ് റേഞ്ച് റോവര്‍. ലാന്‍ഡ് റോവറിന്റെ എംഎല്‍എ ഫ്‌ളക്‌സ് ആര്‍ക്കിടെക്ച്ചര്‍ അടിസ്ഥാനമാക്കിയാണ് ഈ റേഞ്ച് റോവര്‍ നിര്‍മിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേഡ്, ലോങ് വില്‍ ബേസുകളില്‍ ലഭ്യമായ റേഞ്ച് റോവറിന് ഏഴ് സീറ്റ് വാഹനവുമുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം പെട്രോള്‍ ഹൈബ്രിഡ് എൻജിനും കമ്പനി പുറത്തിറക്കുന്നുണ്ട്. അപകട സമയങ്ങളില്‍ മികച്ച സുരക്ഷയും അനാവശ്യ ശബ്ദങ്ങളില്‍ നിന്നുള്ള രക്ഷയും 80  അലൂമിനിയം കൊണ്ടു നിര്‍മിച്ച ഷാസി നല്‍കും. മിനിമല്‍ ഡിസൈനാണ് റേഞ്ച് റോവര്‍ ഈ വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഉപയോഗിക്കാത്തപ്പോള്‍ ഗ്ലാസ് പാനലില്‍ മറഞ്ഞിരിക്കും വിധമാണ് ബ്രേക്ക് ലൈറ്റുകളും ഇന്‍ഡിക്കേറ്ററുകളും നിര്‍മിച്ചിരിക്കുന്നത്. 

ADVERTISEMENT

ഒരു കൂട്ടം ആഡംബര കാറുകള്‍ തന്നെ മഹേഷ് ബാബുവിന്റെ കൈവശമുണ്ട്. റോള്‍സ് റോയ്‌സ് ഗോസ്റ്റ്, റേഞ്ച് റോവര്‍ വോഗ്, ഔഡി എ7, ബിഎംഡബ്ല്യു 7 സീരീസ്, മെഴ്‌സിഡീസ് ബെന്‍സ് എസ് ക്ലാസ് എന്നിവയാണ് മഹേഷ് ബാബു നേരത്തെ സ്വന്തമാക്കിയ ആഡംബര കാറുകള്‍. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഗുണ്ടുര്‍ കാരം എന്ന സിനിമയാണ് മഹേഷ് ബാബുവിന്റെ ഇനി പുറത്തിറങ്ങാനുള്ളത്.

English Summary: Mahesh Babu Bought Expensive Gold Range Rover