ബിഎംഡബ്ല്യുവിന്റെ കരുത്തൻ എസ്‍യുവി എക്സ് 7 സ്വന്തമാക്കി ബൊളീവുഡ് നടി യാമി ഗൗതം. പുതിയ ലക്ഷ്വറി എസ്‍യുവി നടി സ്വന്തമാക്കിയ വിവരം മുംബൈയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇൻഫിനിറ്റിബിഎംഡബ്ല്യുമാണ് പുറത്തുവിട്ടത്. നടിയും ഭർത്താവും ചേർന്ന് വാഹനം സ്വന്തമാക്കുന്നതിന്റെ ചിത്രവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഎംഡബ്ല്യുവിന്റെ കരുത്തൻ എസ്‍യുവി എക്സ് 7 സ്വന്തമാക്കി ബൊളീവുഡ് നടി യാമി ഗൗതം. പുതിയ ലക്ഷ്വറി എസ്‍യുവി നടി സ്വന്തമാക്കിയ വിവരം മുംബൈയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇൻഫിനിറ്റിബിഎംഡബ്ല്യുമാണ് പുറത്തുവിട്ടത്. നടിയും ഭർത്താവും ചേർന്ന് വാഹനം സ്വന്തമാക്കുന്നതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. 

ADVERTISEMENT

ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്‍യുവിയാണ് എക്സ് 7. പെട്രോൾ, ഡീസൽ എൻജിനുകളിൽ ലഭിക്കുന്ന എസ്‍യുവിയുടെ ഏതു മോഡലാണ് യാമിയുടേത് എന്ന് വ്യക്തമല്ല. എക്സ്ഡ്രൈവ് 40 ഡി എം സ്പോർട്സ്, എക്സ്‌ഡ്രൈവ് 40 ഐ എം സ്പോർട് എന്നീ മോഡലുകളിലാണ് എക്സ് 7 വിൽപനയ്ക്ക് എത്തുന്നത്. പെട്രോൾ മോഡലിന്റെ എക്സ്ഷോറൂം വില 1.22 കോടി രൂപയും ഡീസൽ മോഡലിന്റേത് 1.24 കോടി രൂപയുമാണ്.

ADVERTISEMENT

എക്സ്ഡ്രൈവ് 40ഐയിൽ 381 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുള്ള മൂന്നു ലീറ്റർ ടർബോ പെട്രോൾ എൻജിനും ഡീസൽ പതിപ്പായ എക്സ്ഡ്രൈവ് 40 ഡിയിൽ 340 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കുമുള്ള 3 ലീറ്റർ എൻജിനുമാണ്. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് ഇരു എൻജിനുകളിലും. വേഗം നൂറു കിലോമീറ്റർ കടക്കാൻ പെട്രോൾ മോഡലിന് 5.8 സെക്കൻഡും ഡീസൽ മോഡലിന് 5.9 സെക്കൻഡും മാത്രം മതി. 

ADVERTISEMENT

വലിയ കിഡ്നി ഗ്രില്ലുകളും ചെറിയ എൽഇഡി ഹെഡ്‍ലാംപുമാണ് മുന്നിലെ പ്രത്യകത. മസ്കുലർ ലുക്ക് നൽകുന്ന ബോണറ്റും വീൽ ആർച്ചുകളുമുണ്ട്. 12.3 ഇഞ്ച് ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെൻഡ് ഡിസ്പ്ലെ, 14.9 ഹൈറെസലൂഷൻ കണ്‍ട്രോൾ ഡിസ്പ്ലെ എന്നിവയുണ്ട്. അഞ്ച് സോൺ ക്ലൈമറ്റ് കൺട്രോൾ, ത്രീ പീസ് ഗ്ലാസ് പനോരമിക് സൺറൂഫ്, പാർക്ക് അസിസ്റ്റ് തുടങ്ങിയ ആഡംബര സൗകര്യങ്ങളുണ്ട് പുതിയ വാഹനത്തിൽ. ആഡംബരത്തിനും സുരക്ഷയ്ക്കും ഡ്രൈവിങ് കംഫർട്ടിനും ഒരുപോലെ പ്രാധാന്യം നൽകി പുറത്തിറക്കിയ വാഹനമാണ് എക്സ് 7 എന്നാണ് ബിഎംഡബ്ല്യു പറയുന്നത്.

English Summary: Yami Gautam Dhar Bought BMW X7