കിയയുടെ ഇലക്ട്രിക് എസ്‍യുവി ഇവി 6 സ്വന്തമാക്കി തെന്നിന്ത്യൻ താര ദമ്പതിമാരായ നാഗാർജുനയും അമലയും. കിയ ഹൈദരാബാദ് വിതരണക്കാരാണ് പ്രിയ താരങ്ങൾ പുതിയ വാഹനം സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിക്കുന്നത്. കിയയുടെ ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറാണ് ഇലക്ട്രിക് എസ്‍യുവിയായ ഇവി 6.കഴിഞ്ഞ വർഷം ജൂണിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിയയുടെ ഇലക്ട്രിക് എസ്‍യുവി ഇവി 6 സ്വന്തമാക്കി തെന്നിന്ത്യൻ താര ദമ്പതിമാരായ നാഗാർജുനയും അമലയും. കിയ ഹൈദരാബാദ് വിതരണക്കാരാണ് പ്രിയ താരങ്ങൾ പുതിയ വാഹനം സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിക്കുന്നത്. കിയയുടെ ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറാണ് ഇലക്ട്രിക് എസ്‍യുവിയായ ഇവി 6.

കഴിഞ്ഞ വർഷം ജൂണിൽ വിപണിയിലെത്തിയ കിയ ഇന്ത്യയുടെ ആദ്യ വൈദ്യുത വാഹനമാണ് ഇവി 6. രണ്ടു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ റിയർവീൽ ഡ്രൈവ് മോഡലിന് 60.95 ലക്ഷം രൂപയും ഓൾവീൽ ഡ്രൈവ് മോഡലിന് 65.95 ലക്ഷം രൂപയുമാണ് വില. മാതൃസ്ഥാപനമായ ഹ്യുണ്ടേയ് മോട്ടർ ഗ്രൂപ്പിന്റെ ഇലക്ട്രിക് ഗ്ലോബൽ മൊഡ്യുലർ പ്ലാറ്റ്ഫോം (ഇ – ജി എം പി) ആണു കിയയുടെ വൈദ്യുത ക്രോസ്‌ഓവറായ ഇവി സിക്സിനും അടിത്തറയാവുന്നത്. രാജ്യാന്തര വിപണിയിൽ 58 കിലോവാട്ട്, 77.4 കിലോവാട്ട് എന്നീ രണ്ടു ബാറ്ററി പായ്ക്ക് ഇവി 6നുണ്ട്.

ADVERTISEMENT

ഇന്ത്യൻ വിപണിയിൽ 77.4 കിലോവാട്ട് മോഡൽ മാത്രമേ കിയ പുറത്തിറക്കിയിട്ടുള്ളു. സിംഗിൾ മോട്ടർ മുൻവീൽ ഡ്രൈവ് മോഡലിന് 229 എച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ട്. ഡ്യുവൽ മോട്ടറുള്ള ഓൾ വീൽ ഡ്രൈവ് മോഡലിന് 325 എച്ച്പിയാണ് കരുത്ത്. ടോർക്ക് 605 എൻഎമ്മും. ഒറ്റ ചാർജിൽ 708  കിലോമീറ്റർ വാഹനം സഞ്ചരിക്കും എന്നാണ് കിയ അറിയിക്കുന്നത്. 350 കിലോവാട്ട് ഡിസി ചാർജർ ഘടിപ്പിച്ചാൽ‍ 10 ൽ നിന്ന് 80 ശതമാനം ചാർജിലേക്ക് എത്താൻ വാഹനത്തിന് വെറും 18 മിനിറ്റ് മതി. 50 കിലോവാട്ട് ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ അത്രയും ചാർജു ചെയ്യാൻ 73 മിനിറ്റുവേണം.

English Summary: Nagarjuna And Amala Bought Kia EV6