1000 കി.മീ. റേഞ്ച് ലഭിക്കുമോ? കിയ ഇവി9 എസ്‍യുവി അടുത്ത വർഷം
കിയയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‍യുവി ഇവി 9 അടുത്ത വർഷം ഇന്ത്യയിലെത്തും. ഈ വർഷം ആദ്യം ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ഇവി 9 കൺസെപ്റ്റിന്റെ പ്രൊഡക്‌ഷൻ വകഭേദം മാർച്ചിൽ രാജ്യാന്തര വിപണിയിൽ പ്രദർശിപ്പിച്ചിരുന്നു. അതുതന്നെയായിരിക്കും അടുത്ത വർഷം ഇന്ത്യയിലുമെത്തുക. ഇന്ത്യൻ വിപണിയിലെ വിഹിതം

കിയയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‍യുവി ഇവി 9 അടുത്ത വർഷം ഇന്ത്യയിലെത്തും. ഈ വർഷം ആദ്യം ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ഇവി 9 കൺസെപ്റ്റിന്റെ പ്രൊഡക്‌ഷൻ വകഭേദം മാർച്ചിൽ രാജ്യാന്തര വിപണിയിൽ പ്രദർശിപ്പിച്ചിരുന്നു. അതുതന്നെയായിരിക്കും അടുത്ത വർഷം ഇന്ത്യയിലുമെത്തുക.
ഇന്ത്യൻ വിപണിയിലെ വിഹിതം 10 ശതമാനത്തിൽ എത്തിക്കുന്നതിനായുള്ള കിയ 2.0 സ്ട്രാറ്റജി പ്രകാരമാണ് ഇലക്ട്രിക് എസ്‍യുവി ഇന്ത്യയിൽ എത്തുന്നത്. ഇതിനായി പുതിയ 600 ടച്ച്പോയിന്റുകൾ ആരംഭിക്കുമെന്നും കിയ അറിയിച്ചിട്ടുണ്ട്. ഇവി 6ന് ശേഷമെത്തുന്ന കിയയുടെ രണ്ടാമത്തെ ഇലക്ട്രിക് എസ്‍യുവിയായിരിക്കും ഇവി 9. അതിനു ശേഷം മാസ് മാർക്കറ്റ് ലക്ഷ്യമായി കിയ ചെറു ഇവിയും പുറത്തിറക്കും.
മൂന്നു നിര സീറ്റുകളുള്ള വാഹനത്തിന് വ്യത്യസ്ത സീറ്റ് ലേഔട്ട് കോൺഫിഗറേഷനുണ്ടാകും. പ്രീമിയം ഫീച്ചറുകളുമായിട്ടാകും ഇവി 9 എത്തുക. പുതിയ ഇലക്ട്രിക് എസ്‍യുവിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും 76.1kWh, 99.8 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളാണ് ഉണ്ടാകുക. നിലവിൽ ഇന്ത്യൻ വിപണിയിലുള്ള ഇവി 6 ന്റെ 77.6 kWh ബാറ്ററി ഒറ്റചാർജിൽ 708 കിലോമീറ്റർ സഞ്ചാരപരിധി നൽകുമ്പോൾ ഇതേ നിലവാരം വച്ച് ഇവി 9ന്റെ 99.8 kWh ബാറ്ററി 1000 കിലോമീറ്റർ റേഞ്ച് നൽകിയേക്കാം.
English Summary: Kia India to Launch EV9 Electric SUV Next Year