ഒരു ബാറ്റ്മാന്‍ ചിത്രത്തില്‍ നിന്നും നേരിട്ടിറങ്ങിയതു പോലുള്ള വാഹനമാണ് റെസ്വാനി വെന്‍ഗെന്‍സ്. കരുത്തും സുരക്ഷയും ആഡംബരവും ഒത്തു ചേരുന്നു വെന്‍ഗെന്‍സില്‍. ചെത്തി മിനുക്കിയ രൂപത്തിലുള്ള ഈ മസില്‍ കാറിന്റെ ഓരോ ഭാഗവും വീണ്ടും വീണ്ടും നോക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ഹമ്മറും ലാന്‍ഡ് ക്രൂസറും ജി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ബാറ്റ്മാന്‍ ചിത്രത്തില്‍ നിന്നും നേരിട്ടിറങ്ങിയതു പോലുള്ള വാഹനമാണ് റെസ്വാനി വെന്‍ഗെന്‍സ്. കരുത്തും സുരക്ഷയും ആഡംബരവും ഒത്തു ചേരുന്നു വെന്‍ഗെന്‍സില്‍. ചെത്തി മിനുക്കിയ രൂപത്തിലുള്ള ഈ മസില്‍ കാറിന്റെ ഓരോ ഭാഗവും വീണ്ടും വീണ്ടും നോക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ഹമ്മറും ലാന്‍ഡ് ക്രൂസറും ജി ക്ലാസുമൊന്നും പോരാത്തവര്‍ക്ക് യോജിക്കുന്ന ആഡംബര ഓഫ് റോഡറാണിത്. എന്നാൽ ആഡംബരം മാത്രമല്ല സുരക്ഷയ്ക്കും വെൻഗെൻസിൽ മുന്നിലാണ്. ബോംബ് പൊട്ടിയാൽ ഇതു വെറും പടക്കം എന്ന് ഉള്ളിലുള്ളവർ പറയും. 

ADVERTISEMENT

35 ഇഞ്ച് ടയറുകളും ഉയര്‍ന്ന ബംപറും മുന്നില്‍ എന്തു തടസ്സം വന്നാലും മറികടക്കുമെന്ന ആത്മവിശ്വാസം നല്‍കുന്നതാണ്. കാറുകളേക്കാള്‍ സൈനിക ടാങ്കിനോടാണ് റിസ്വാനി വെന്‍ഗെന്‍സിന് സാമ്യത ഏറെയുള്ളത്. പിന്നില്‍ നെടു നീളത്തിലുള്ള എല്‍ഇഡി ബ്രേക്ക് ലൈറ്റും റൂഫ് സ്‌പോയിലറും വ്യത്യസ്തമായ ലുക്ക് നല്‍കുന്നുണ്ട്. 

ADVERTISEMENT

6.2 ലീറ്റര്‍ വി8 എൻജിനാണ് വെന്‍ഗെന്‍സിലുള്ളത്. 3 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എൻജിന്റെ ഓപ്ഷനും ലഭ്യമാണ്. 692PS 885Nm കരുത്തുണ്ട് വെന്‍ഗെന്‍സിന്റെ എൻജിന്. മൂന്നു നിരകളിലായാണ് ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മുന്നിലും രണ്ടാം നിരയിലും ക്യാപ്റ്റന്‍ സീറ്റുകളാണുള്ളത്. പനോരമിക് സണ്‍റൂഫ്, ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും സപ്പോര്‍ട്ടു ചെയ്യുന്ന ഹെഡ് അപ്പ് ഡിസ്‌പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, ഓഗ്മെന്റ് റിയാലിറ്റിയുള്ള ഡിജിറ്റല്‍ ഡ്രൈവേഴ്‌സ് ഡിസ്‌പ്ലേ, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിരയുണ്ട്. 

ADVERTISEMENT

അഡാസ് സുരക്ഷയ്ക്കു പുറമേ മുന്നിലെ കൂട്ടിയിടി മുന്നറിയിപ്പും ലൈന്‍ കീപ്പ് അസിസ്റ്റും ഓട്ടോമാറ്റിക് ബ്രേക്കിങ്ങും ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ്ങുമെല്ലാം പിന്നാലെ വരുന്നു. ഇതൊരു സൈനിക വാഹനം തന്നെയാണോ എന്ന് ഉള്ളില്‍ കയറിയാലും തോന്നിപ്പിക്കുന്ന നിരവധി സവിശേഷതകള്‍ വെന്‍ഗെന്‍സിലുണ്ട്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസും ബോഡിയും, സ്‌മോക്ക് സ്‌ക്രീന്‍, ഓപ്ഷനല്‍ എക്‌സ്‌പ്ലൊസീവ് ഡിവൈസ് ഡിറ്റക്‌ഷന്‍, റണ്‍ ഫ്‌ളാറ്റ് ടയേഴ്‌സ്, ഗ്യാസ് മാസ്‌ക്, സ്‌ട്രോബ് ലൈറ്റ്‌സ്, അണ്ടർസൈഡ് എക്സ്പ്ലോസീവ് പ്രൊട്ടക്‌‌ഷൻ, തെർമൽ നൈറ്റിവിഷൻ സിസ്റ്റം, റീ ഇൻഫോസ്ഡിസ് സസ്പെൻഷൻ, എലക്ട്രോ മാഗ്‌നെറ്റിക് പൾസ് പ്രൊട്ടക്‌ഷൻ, ഇലക്ട്രിഫൈഡ് ഡോർഹാൻഡിലുകൾ, പെപ്പർ സ്പ്രേ ഡിസ്പെൻസർ, ബ്ലൈൻഡിങ് ലൈറ്റുകൾ തുടങ്ങി മിലിറ്ററി വാഹനങ്ങൾക്കു പോലും ഇല്ലാത്ത സുരക്ഷയും സൗകര്യങ്ങളും വെന്‍ഗെന്‍സ് നല്‍കുന്നു. 

ആരെയും ആകര്‍ഷിക്കുന്ന സൗകര്യങ്ങളും സവിശേഷതകളുമുള്ള വെന്‍ഗെന്‍സ് വിലയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല. 2,49,000 ഡോളര്‍ (ഏകദേശം 2.05 കോടി രൂപ) മുതലാണ് വില ആരംഭിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളെല്ലാം ഉൾപ്പടുത്തിയ വാഹനത്തിന്റെ അടിസ്ഥാന വില 527000 ഡോളർ (ഏകദേശം 4.37 കോടി രൂപ).

English Summary: Rezvani Vengeance, Toughest Luxury Off Roader On The Planet

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT