810 കി.മീ റേഞ്ച്, ടെസ്‌ലയുടെ സൈബർട്രക്ക് ആദ്യ മോഡൽ പുറത്തിറങ്ങി
നേരത്തെ പ്രഖ്യാപിച്ചതിലും രണ്ടു വര്‍ഷം വൈകിയാണെങ്കിലും ഒടുവില്‍ ടെസ്‌ല അവരുടെ സൈബര്‍ട്രക്ക് പുറത്തിറക്കി. ടെക്സസിലെ ജിഗ ഫാക്ടറിയിൽ നിന്നാണ് ആദ്യ സൈബർട്രക് പുറത്തിറങ്ങിയത്. ഈ സെപ്റ്റംബറോടെ പൂര്‍ണ ശേഷിയില്‍ സൈബര്‍ട്രക്ക് ഉത്പാദനം ആരംഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മറ്റൊരു വൈദ്യുത വാഹനം ചാര്‍ജ്

നേരത്തെ പ്രഖ്യാപിച്ചതിലും രണ്ടു വര്‍ഷം വൈകിയാണെങ്കിലും ഒടുവില്‍ ടെസ്‌ല അവരുടെ സൈബര്‍ട്രക്ക് പുറത്തിറക്കി. ടെക്സസിലെ ജിഗ ഫാക്ടറിയിൽ നിന്നാണ് ആദ്യ സൈബർട്രക് പുറത്തിറങ്ങിയത്. ഈ സെപ്റ്റംബറോടെ പൂര്‍ണ ശേഷിയില്‍ സൈബര്‍ട്രക്ക് ഉത്പാദനം ആരംഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മറ്റൊരു വൈദ്യുത വാഹനം ചാര്‍ജ് ചെയ്യാനാകുമെന്ന സവിശേഷതയും ടെസ്‌ലയുടെ സൈബര്‍ ട്രക്കിനുണ്ട്.
2023ലെ ടെസ്‌ലയുടെ ഇന്‍വെസ്റ്റര്‍ ഡേയിലാണ് ആദ്യമായി ബൈ ഡയറക്ഷണല്‍ ചാര്‍ജിങ് സാങ്കേതികവിദ്യയെ അവര്‍ അവതരിപ്പിച്ചത്. ടെസ്‌ലയുടെ സര്‍വീസ് സെന്ററുകളില്‍ വെച്ചിട്ടുള്ള ടെസ്‌ല കളറിങ് ബുക്കിലും ഇതേ സാങ്കേതികവിദ്യയെക്കുറിച്ച് പറയുന്നുണ്ട്. കളറിങ് ബുക്കിലെ ഒരു പേജ് പറയുന്നത് ആവശ്യമെങ്കില്‍ ഒരു ടെസ്‌ലയെ ചാര്‍ജു ചെയ്യാന്‍ വേണ്ടത്ര ശേഷിയുണ്ടെന്നാണ്.
ഈ വിഷയം സജീവ ചര്‍ച്ചയാവുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പേ 2021ല്‍ ടെസ്‌ല സിഇഒ എലോണ്‍ മസ്‌ക് ഇതേക്കുറിച്ച് വ്യക്തമായ സൂചന നല്‍കിയിരുന്നു. സൈബര്‍ ട്രക്കിന്റെ ബാറ്ററി എന്റെ വീടിനാവശ്യമായ ഊര്‍ജം നല്‍കാന്‍ ശേഷിയുള്ളതാണോ എന്നാണ് മസ്‌കിനോട് ട്വിറ്ററില്‍ ഒരാള്‍ ചോദിച്ചത്. അന്ന് 'അതെ' എന്നായിരുന്നു എലോണ്‍ മസ്‌ക് മറുപടി നല്‍കിയത്.
ഒരു വാഹനത്തില്‍ നിന്നും മറ്റൊരു വാഹനത്തിലേക്ക് ചാര്‍ജ് ചെയ്യാവുന്ന സാങ്കേതികവിദ്യയാണ് ടെസ്‌ല അവതരിപ്പിക്കുന്നതെന്ന സൂചനയാണ് അവരുടെ കളറിങ് ബുക്ക് നല്‍കുന്നത്. ബൈ ഡയറക്ഷണല്‍ ചാര്‍ജിങ് സംവിധാനവും സൈബര്‍ ട്രക്കിലുണ്ടാവുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അങ്ങനെയുണ്ടെങ്കില്‍ സൈബര്‍ ട്രക്കില്‍ നിന്നും സൈബര്‍ ട്രക്കില്‍ നിന്നും വീടിനാവശ്യമായ ഊര്‍ജവും ലഭിക്കും.
ചര്‍ച്ചകള്‍ സജീവമായി തുടരുമ്പോഴും സൈബര്‍ട്രക്കിന്റെ ബാറ്ററി ശേഷി ടെസ്‌ല ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 810 കിലോമീറ്റര്‍ സഞ്ചരിക്കാൻ സൈബർ ട്രക്കിനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 2.9 സെക്കന്‍ഡില്‍ 60 മൈല്‍ വേഗത്തിലെത്താൻ സാധിക്കുന്ന ട്രക്കിന്റെ ഉയർന്ന വേഗം 210 കിലോമീറ്ററാണ്. ടെസ്‌ലയുടെ എതിരാളികളായ ഫോഡ് നേരത്തെ തന്നെ ഇത്തരം സംവിധാനം അവരുടെ എഫ്-150 ട്രക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൈ ഡയറക്ഷനല്‍ ചാര്‍ജിങ് സാങ്കേതികവിദ്യയോടെയാണ് ഫോര്‍ഡിന്റെ എഫ് 150 ട്രക്ക് പുറത്തിറങ്ങുന്നത്.
English Summary: First Tesla Cybertruck Rolls Out Of Production Line At Texas