രണ്ടാമൻ നൈറ്റ്സ്റ്റർ 440, ബുള്ളറ്റിന്റെ വിപണി പിടിക്കാൻ ഹാർലി-ഹീറോ കൂട്ടുകെട്ട്
ഹാർലി ഡേവിഡ്സൺ ഹീറോ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന രണ്ടാമന്റെ പേര് നൈറ്റ്സ്റ്റർ. എക്സ് 440 പോലെ തന്നെ ഇന്ത്യയിൽ നിന്ന വികസിപ്പിച്ച് നിർമിക്കാനാണ് ഇരു കമ്പനികളുടേയും പദ്ധതി. നിലവിൽ രാജ്യാന്തര വിപണിയിലുള്ള നൈറ്റ്സ്റ്റർ എന്ന 975 സിസി ബൈക്കിൽ നിന്ന് പേരു മാത്രമല്ല രൂപവും കടം കൊണ്ടേക്കും. എക്സ് 440

ഹാർലി ഡേവിഡ്സൺ ഹീറോ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന രണ്ടാമന്റെ പേര് നൈറ്റ്സ്റ്റർ. എക്സ് 440 പോലെ തന്നെ ഇന്ത്യയിൽ നിന്ന വികസിപ്പിച്ച് നിർമിക്കാനാണ് ഇരു കമ്പനികളുടേയും പദ്ധതി. നിലവിൽ രാജ്യാന്തര വിപണിയിലുള്ള നൈറ്റ്സ്റ്റർ എന്ന 975 സിസി ബൈക്കിൽ നിന്ന് പേരു മാത്രമല്ല രൂപവും കടം കൊണ്ടേക്കും. എക്സ് 440 യുടെ സ്പോർട്ടിയർ പതിപ്പായിരിക്കും പുതിയ ബൈക്ക്.
അടുത്തിടെയാണ് എൻട്രി ലെവലിൽ പുതിയ ചരിത്രം സൃഷ്ടിക്കാൻ ഹാർലി ഡേവിഡ്സൺ – ഹീറോ കൂട്ടുകെട്ടിൽ നിർമിക്കപ്പെട്ട ഹാർലി ഡേവിഡ്സൺ എക്സ് 440 എന്ന മോഡലാണ് പുറത്തിറക്കിയത്. ഡെനിം, വിവിഡ്, എസ് എന്നിങ്ങനെ മൂന്നു വകഭേദങ്ങളുള്ള മോഡലിന്റെ പ്രാരംഭ മോഡൽ ഡെനിമിന് 2.29 ലക്ഷം രൂപയാണ് വില. ഉയർന്ന വകഭേദമായ എസ് വേരിയന്റിന് 2.69 ലക്ഷം രൂപയാണ്.
ബൈക്കിന് കരുത്തേകുന്നത് 440 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ്. 6000 ആർപിഎമ്മിൽ 27 എച്ച്പി പരമാവധി കരുത്തും 4000 ആർപിമ്മിൽ 38 എൻഎം ടോർക്കുമുള്ള എൻജിനാണിത്. 6 സ്പീഡാണ് ഗിയർബോക്സ്. 43 എംഎം യുഎസ്ഡി ഫോർക്ക് – ട്വിൻ ഷോക്ക് അബ്സോർബറുകൾ എന്നിവ ചേർന്നതാണ് സസ്പെൻഷൻ ഡിപ്പാർട്മെന്റ്. 320 എംഎം മുൻ റോട്ടർ, ഡ്യുവൽ ചാനൽ എബിഎസ് എന്നിവ സ്റ്റാൻഡേഡായി ലഭിക്കും.
English Summary: Harley-Davidson's next big bike in India could be Nightster 440