മഴക്കാലയാത്രകളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാഹനത്തിന്റെ ഇന്ധനക്ഷമത കൂട്ടാനും സുരക്ഷ വര്‍ധിപ്പിക്കാനും സാധിക്കും. എസി സെറ്റിങ് മുതല്‍ ടയറിലെ പ്രഷര്‍ വരെയുള്ള കാര്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. മഴയില്ലാത്തപ്പോള്‍ ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ചെയ്യുന്ന പല സൂത്രങ്ങളും മഴക്കാലത്ത് അപകടസാധ്യതയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴക്കാലയാത്രകളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാഹനത്തിന്റെ ഇന്ധനക്ഷമത കൂട്ടാനും സുരക്ഷ വര്‍ധിപ്പിക്കാനും സാധിക്കും. എസി സെറ്റിങ് മുതല്‍ ടയറിലെ പ്രഷര്‍ വരെയുള്ള കാര്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. മഴയില്ലാത്തപ്പോള്‍ ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ചെയ്യുന്ന പല സൂത്രങ്ങളും മഴക്കാലത്ത് അപകടസാധ്യതയാണ് വര്‍ധിപ്പിക്കുക. മഴക്കാലത്ത് നമ്മുടെ വാഹനത്തേയും ഇന്ധനക്ഷമതയേയും ബാധിക്കുന്ന കാര്യങ്ങളെ അറിഞ്ഞാലോ.

ADVERTISEMENT

മുന്‍കരുതല്‍

ഹ്രസ്വദൂര യാത്രകളോ സ്ഥിരമായി പോവുന്ന പാതയോ അല്ലെങ്കില്‍ മഴക്കാലയാത്രകളില്‍ മുന്‍കരുതല്‍ നല്ലതാണ്. പ്രത്യേകിച്ചും മണ്ണിടിയുകയും വെള്ളം കയറുകയും ചെയ്യുന്ന സ്ഥലങ്ങള്‍. ഇത്തരം യാത്രകള്‍ കൂടുതല്‍ ഇന്ധനം ചിലവാകുന്നതിലേക്കു നയിച്ചേക്കാം. അതുകൊണ്ട് യാത്രകള്‍ക്കു മുമ്പ് പാതകളിലെ അപകട സാധ്യതകള്‍ കൂടി കണക്കിലെടുക്കുക.

ADVERTISEMENT

ടയര്‍ പ്രഷര്‍

വാഹനത്തിലെ ടയറുകളില്‍ അല്‍പം പ്രഷര്‍ കൂട്ടി വെക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. ഇതുവഴി ഇന്ധനക്ഷമതയില്‍ നേരിയ വര്‍ധനവുണ്ടാകുമെന്നതാണ് ഇങ്ങനെയൊരു സൂത്രത്തിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ അതിനൊരു മറുവശമുണ്ട്. ടയര്‍ നിര്‍മാതാക്കള്‍ പറയുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രഷറാണ് ടയറിലെങ്കില്‍ വാഹനത്തിന്റെ ഗ്രിപ്പ് കുറയും. ഇത് മഴക്കാലത്ത് വലിയ അപകട സാധ്യതയായി മാറുകയും ചെയ്യും. അതുകൊണ്ട് നിര്‍മാതാക്കള്‍ നിര്‍ദേശിക്കുന്ന അളവില്‍ മാത്രം ടയറുകളില്‍ വായു നിറക്കുക. 

ADVERTISEMENT

എ.സി

മഴക്കാലത്ത് എ.സി ഇടാതെ കാര്‍ ഓടിച്ചാല്‍ ചില്ലില്‍ മൂടല്‍ ഉണ്ടായി മുന്നിലെ കാഴ്ച്ചക്ക് പ്രശ്‌നങ്ങളുണ്ടാക്കും. എപ്പോഴും എ.സി ഉപയോഗിച്ചാല്‍ അത് വാഹനത്തിന്റെ ഇന്ധനക്ഷമതയെ മോശമായി ബാധിക്കുകയും ചെയ്യും. ഈ രണ്ടു പ്രശ്‌നങ്ങളും കണക്കിലെടുത്തുവേണം എ.സിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍. ഇന്ധനക്ഷമത കുത്തനെ കുറയാതിരിക്കാന്‍ എ.സി പരമാവധിയില്‍ നിന്നും കുറക്കുന്നത് സഹായിക്കും. 

ഗിയര്‍ ഷിഫ്റ്റ്

കാറുകളിലെ ഇന്ധനക്ഷമതയെ നേരിട്ടു ബാധിക്കുന്ന മറ്റൊരു കാര്യമാണ് ഗിയര്‍ഷിഫ്റ്റ്. കൂടുതല്‍ മികച്ച ഇന്ധനക്ഷമത ലഭിക്കുന്നതിന് ഉയര്‍ന്ന ഗിയറിലേക്ക് ഉചിതമായ സമയത്തു മാറ്റേണ്ടതുണ്ട്. കുറഞ്ഞ ഗിയറില്‍ കൂടുതല്‍ സമയം വാഹനം ഓടിച്ചാല്‍ അത് ഇന്ധനം കൂടുതല്‍ കത്തി തീരുന്നതിലേക്ക് നയിക്കും. അതുകൊണ്ട് ഗിയര്‍ മാറ്റുന്നതില്‍ മഴക്കാലത്തും അല്ലാത്തപ്പോഴും നല്ല ശ്രദ്ധ വേണം. 

ചുരുക്കത്തില്‍ നിങ്ങളുടെ ഡ്രൈവിങ് ശൈലിയില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ മഴക്കാലത്തെ ഇന്ധന നഷ്ടം പരിഹരിക്കാനാവും. ഉയര്‍ന്ന ഇന്ധനക്ഷമതയാണ് ലക്ഷ്യമെങ്കില്‍ പോലും ടയര്‍പ്രഷര്‍ കൂട്ടിവെക്കുന്ന ശീലമുണ്ടെങ്കില്‍ അത് മഴക്കാലത്ത് ഒഴിവാക്കുന്നതാണ് സുരക്ഷിതം. കാറുകള്‍ സമയത്ത് സര്‍വീസ് നടത്തേണ്ടതിന്റെ ആവശ്യകത മഴക്കാലത്ത് വര്‍ധിക്കുമെന്നതും മനസിലുണ്ടാവണം.