ഒഴുകുന്ന ആഡംബരം; 1.70 കോടിയുടെ ബിഎംഡബ്ല്യു സ്വന്തമാക്കി നിവിൻ പോളി
ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐ ഗാരിജിലെത്തിച്ച് മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളി. ഡ്യുവൽ ടോണ്‍ ഫിനിഷിലുള്ള കേരളത്തിലെ ആദ്യ 740 ഐയാണ് വാഹനം. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് നിവിൻ ഗാരിജിലെത്തിച്ചത്.ഫഹദ് നസ്രിയ ദമ്പതിമാരെ കൂടാതെ ഈ വർഷമാദ്യം ആസിഫ് അലി

ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐ ഗാരിജിലെത്തിച്ച് മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളി. ഡ്യുവൽ ടോണ്‍ ഫിനിഷിലുള്ള കേരളത്തിലെ ആദ്യ 740 ഐയാണ് വാഹനം. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് നിവിൻ ഗാരിജിലെത്തിച്ചത്.
ഫഹദ് നസ്രിയ ദമ്പതിമാരെ കൂടാതെ ഈ വർഷമാദ്യം ആസിഫ് അലി 730 എൽഡി ഇൻഡിവിജ്വൽ എം സ്പോട്ട് എഡിഷൻ സ്വന്തമാക്കിയിരുന്നു.
ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡൽ ഇന്ത്യയിൽ എത്തുന്നത്. മൂന്നു ലീറ്റർ ഇൻലൈൻ 6 സിലിണ്ടർ പെട്രോൾ എൻജിനുള്ള കാറിന് 380 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട്. 48V ഇലക്ട്രിക് മോട്ടറും വാഹനത്തിലുണ്ട്. 18 എച്ച്പിയാണ് മോട്ടറിന്റെ കരുത്ത്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്. വേഗം നൂറുകടക്കാൻ വെറും 5.4 സെക്കൻഡ് മാത്രം മതി. ഉയർന്ന വേഗം മണിക്കൂറിൽ 250 കിലോമീറ്റർ.
English Summary: Nivin Pauly Bought New BMW 740i