പുതിയ സെൽറ്റോസ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവർക്കു ആകർഷക ഓഫറുമായി കിയ. വാഹനത്തിന്റെ ഓണർഷിപ്പ് കോസ്റ്റ് കിലോമീറ്ററിന് 0.82 രൂപ (ഇൻഷുറൻസ് കൂട്ടാതെ) എന്ന അടിപൊളി ഓഫറാണ് കിയ നൽകുന്നത്. കിയ സെൽറ്റോസിന്റെ ഉടമസ്ഥ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി 32796 രൂപ മുതലുള്ള സർവീസ് പാക്കേജാണ് ഒരുക്കിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ സെൽറ്റോസ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവർക്കു ആകർഷക ഓഫറുമായി കിയ. വാഹനത്തിന്റെ ഓണർഷിപ്പ് കോസ്റ്റ് കിലോമീറ്ററിന്  0.82 രൂപ (ഇൻഷുറൻസ് കൂട്ടാതെ) എന്ന അടിപൊളി ഓഫറാണ് കിയ നൽകുന്നത്. കിയ സെൽറ്റോസിന്റെ ഉടമസ്ഥ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി  32796 രൂപ മുതലുള്ള സർവീസ് പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. പ്രീമിയം (നാലു വർഷം), ലക്ഷ്വറി (അഞ്ചു വർഷം) എന്നിങ്ങനെ രണ്ട് സർവീസ് പാക്കേജുകളാണ് മൈ കൺവീനയൻസ് പ്ലസ് എന്ന് പേരിട്ടിരിക്കുന്ന പാക്കേജിൽ അവതരിപ്പിച്ചിരിക്കുന്നത്. 

ADVERTISEMENT

ഈ പാക്കേജുകൾ തിരഞ്ഞെടുക്കുന്നവർക്ക് നാലു മുതൽ അഞ്ചുവർഷം വരെ ഓണർഷിപ്പ് കോസ്റ്റിൽ 10 ശതമാനം വരെ കുറവ് ലഭിക്കും എന്നാണ് കിയ അറിയിക്കുന്നത്. പ്രീ പെയ്ഡ് മെയിന്റനൻസ്, എക്റ്റന്റഡ് വാറിന്റി, റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ ഉൾപ്പെടുന്നതാണ് മൈ കൺവീനയൻസ് പ്ലസ്. 

പ്രീമിയം പാക്കേജിൽ പെട്രോൾ മോഡലിന് നാലുവർഷത്തേയ്ക്ക് 32796 രൂപയാണ്, അതായത് ഒരു വർഷം സർവീസിനായി 8199 രൂപ. ഇതുപ്രകാരം കിലോമീറ്ററിന് ഓണർഷിപ്പ് കോസ്റ്റായി 0.82 രൂപ (പാക്കേജ് എടുത്തില്ലെങ്കിൽ 0.94 രൂപ) മാത്രമാണ് ചെലവാകുന്നത്. ഏകദേശം 13 ശതമാനം വരെ ലാഭമാണ് ഇതിലൂടെ ഉപഭോക്താവിന് ലഭിക്കുന്നത്. ഡീസൽ മോഡലിന് 37596 രൂപയാണ്. വർഷം 9399 രൂപ, കിലോമീറ്ററിന് 0.94 രൂപ (പാക്കേജ് എടുത്തില്ലെങ്കിൽ 1.05 രൂപ). ലാഭം 10 ശതമാനം. 

ADVERTISEMENT

ലക്ഷ്വറി പ്ലാൻ പ്രകാരം പെട്രോള്‍ മോഡലിന് 46995 രൂപയാണ് (വർഷം 9399 രൂപ). കിലോമീറ്ററിന് 0.94 രൂപ (പാക്കേജ് എടുത്തില്ലെങ്കിൽ 1.07 രൂപ). ലാഭം 12 ശതമാനം. ‍ഡീസൽ മോഡലിന്റെ പാക്കേജിന് വില 51995 രൂപയാണ്. അതായത് ഒരുവർഷം 10399 രൂപ. കിലോമീറ്ററിന് 1.04 രൂപ (പാക്കേജ് എടുത്തില്ലെങ്കിൽ 1.16 രൂപ). ലാഭം 11 ശതമാനം. 

പാക്കേജിൽ എന്തൊക്കെയുണ്ട്?

ADVERTISEMENT

നാലു മുതൽ അഞ്ചു വർഷം വരെ തലവേദനകളില്ലാത്ത ഉടമസ്ഥാനുഭവമാണ് കിയ ഒരുക്കുന്നത്. ‌

∙ അഞ്ചുവർഷം വരെ അധിക വാറന്റി, റോഡ് സൈഡ് അസിസ്റ്റൻസ്. 

∙ ഈ പാക്കേജുകൾ എടുക്കുന്നവർക്ക് വീൽ അലൈൻമെന്റ്, ബാലൻസിങ്, റോട്ടേഷൻ എന്നിവ 4/5 

  വർഷത്തേയ്ക്ക് കോംപ്ലിമെന്ററിയായി ലഭിക്കുന്നു

∙ ആദ്യ ഒരു വർഷം അലോയ് പ്രൊട്ടക്ഷൻ സ്കീം (ലക്ഷ്വറി പാക്കേജിൽ മാത്രം)

∙ ഈ പാക്കേജുകളിൽ ഇന്ത്യയിൽ എവിടെ വേണമെങ്കിലും സർവീസ് ചെയ്യാം.

∙ പുതിയ സെൽറ്റോസ് ഉടമകൾക്ക് സ്‌ക്രാച്ച് കെയർ പ്രോഗ്രാം പ്രകാരം (2023 ഡിസംബർ 31 വരെ). ആദ്യ 12  മാസത്തിനുള്ളിൽ ഒറ്റത്തവണ സ്‌ക്രാച്ച് റിപ്പയർ (ഡെന്റ് ഇല്ലാതെ) പ്രയോജനം ലഭിക്കും

English Summary: Kia Seltos ownership cost of Rs 0.82/km with 'My Convenience Plus'