ഒറ്റ ചാർജിൽ 195 കി.മീ, ഒല എസ്1 പ്രൊ ജെന്‍ 2; മാറ്റങ്ങൾ എന്തൊക്കെ?
ഒല എസ്1 പ്രൊ ജെന്‍ 2 പുറത്തിറക്കി ഒല ഇലക്ട്രിക്. ഒല എസ്1 പ്രോയുടെ ഏറ്റവും പുതിയ മോഡല്‍ 1,47,499 രൂപക്കാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. നിലവില്‍ വിപണിയിലുള്ള ഒല എസ്1 പ്രൊയേക്കാള് എന്തൊക്കെ മാറ്റങ്ങളാണ് പുതിയ മോഡലിനുള്ളതെന്നു നോക്കാം. ഒറ്റനോട്ടത്തില്‍ ഒല എസ്1 പ്രോയുടേതു പോലുള്ള രൂപമാണ് ഒല

ഒല എസ്1 പ്രൊ ജെന്‍ 2 പുറത്തിറക്കി ഒല ഇലക്ട്രിക്. ഒല എസ്1 പ്രോയുടെ ഏറ്റവും പുതിയ മോഡല്‍ 1,47,499 രൂപക്കാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. നിലവില്‍ വിപണിയിലുള്ള ഒല എസ്1 പ്രൊയേക്കാള് എന്തൊക്കെ മാറ്റങ്ങളാണ് പുതിയ മോഡലിനുള്ളതെന്നു നോക്കാം.
ഒറ്റനോട്ടത്തില്‍ ഒല എസ്1 പ്രോയുടേതു പോലുള്ള രൂപമാണ് ഒല എസ്1 പ്രൊ ജെന്‍ 2വിന്റേതും. എങ്കിലും കൂടുതല്‍ പ്രായോഗികമായ പരന്ന ഫൂട്ട്ബോര്ഡും ട്യുബിലാര് റിയര്‍ ഗ്രാബ് ഹാന്‍ഡിലും ജെന്‍2വിലുണ്ട്. രൂപകല്പനയിലെ മാറ്റത്തേക്കാള്‍ പുതിയ ഹൈബ്രിഡ് ചേസിസാണ് ഈ മാറ്റത്തിലേക്കു നയിച്ചതെന്നു മാത്രം. എങ്കിലും പുതിയ മോഡലില്‍ സീറ്റിന് അടിയിലെ സ്റ്റോറേജില്‍ രണ്ടു ലീറ്റര്‍ കുറവാണ് സംഭവിച്ചിരിക്കുന്നത്. ജെന്‍ 2വിലെ സ്റ്റോറേജ് 34 ലീറ്ററാണ്.
കൂടുതല്‍ ലളിതമായ ഇലക്ട്രിക് സ്കൂട്ടറും മോട്ടോര്‍ കണ്ട്രോള് യൂനിറ്റുമാണ്(ECU) വാഹനത്തിന് നല്‍കിയിട്ടുള്ളത്. വാഹനത്തിന്റെ ഉള്ളിലുണ്ടായ മാറ്റങ്ങള്‍ വഴി ജെന്‍ 2വിന്റെ വൈദ്യുതി ഉപഭോഗം കുറയുകയും പ്രകടനം മെച്ചപ്പെടുകയും ചെയ്തു. 11kWന്റെ പുതിയ ഇലക്ട്രിക് മോട്ടോറാണ് പുതിയ വാഹനത്തില്‍. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 2.6 സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 120 കി.മീ. ഒറ്റ ചാര്‍ജില്‍ 195 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. ഹോം ചാര്‍ജര്‍ ഉപയോഗിച്ച് 6.5 മണിക്കൂറില്‍ മുഴുവനായി ചാര്‍ജു ചെയ്യാനാകും.
സ്ക്രീനിന്റെ റെസല്യൂഷന്‍ 800x480 ആക്കിയിട്ടുണ്ട്. ഇപ്പോള്‍ വിപണിയിലുള്ള മോഡലിനേക്കാള്‍ കുറഞ്ഞ സ്ക്രീന്‍ റെസല്യൂഷനാണിത്. ഒല എസ്1 എയറിലേതു പോലെ ജെന്‍ 2വിലും ടെലസ്കോപിക് ഫ്രണ്ട് സസ്പെന്‍ഷനാണുള്ളത്. ആവശ്യത്തിന് മാറ്റങ്ങളോടെയാണ് ഒല തങ്ങളുടെ പുതു തലമുറ വാഹനം വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
English Summary: OLA S1 X, S1 Pro Gen 2 electric scooters launched, all details here