നഞ്ചിയമ്മയുടെ യാത്രകൾക്ക് കൂട്ടായി കിയ സോണറ്റ്
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയുടെ യാത്രകൾക്ക് കൂട്ടായി കിയ സോണറ്റ്. കൊച്ചിയിലെ ഇഞ്ചിയോൺ കിയയിൽ നിന്ന് സോണറ്റിന്റെ 1.2 ലീറ്റർ പെട്രോൾ എച്ച്ടികെ പ്ലസ് വകഭേദമാണ് ഗായിക സ്വന്തമാക്കിയത്.

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയുടെ യാത്രകൾക്ക് കൂട്ടായി കിയ സോണറ്റ്. കൊച്ചിയിലെ ഇഞ്ചിയോൺ കിയയിൽ നിന്ന് സോണറ്റിന്റെ 1.2 ലീറ്റർ പെട്രോൾ എച്ച്ടികെ പ്ലസ് വകഭേദമാണ് ഗായിക സ്വന്തമാക്കിയത്. വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കുന്ന വിഡിയോയും ഇഞ്ചിയോൺ കിയ പങ്കുവച്ചിട്ടുണ്ട്. ഏകദേശം 9.46 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
മൂന്ന് എൻജിൻ ഓപ്ഷനോടു കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. ഒരു ലീറ്റർ ടർബോ പെട്രോൾ, 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ. ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിന് 117 ബി എച്ച്പി കരുത്തും 172 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഇരട്ട ക്ലച് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് ഈ എൻജിനു കൂട്ട്.
1.2 ലീറ്റർ പെട്രോൾ എൻജിൻ സൃഷ്ടിക്കുക 81 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമാണ്. അഞ്ച് സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. 1.5 ലീറ്റർ ഡീസൽ എൻജിനാവട്ടെ 113 ബി എച്ച് പി വരെ കരുത്തും 250 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ, ടോർക്ക് കൺവേർട്ടർ ഗീയർബോക്സാണ് ഈ എൻജിനൊപ്പമുള്ള ട്രാൻസ്മിഷൻ.