ജയിലറിലെ അതിഥി വേഷത്തിലേക്ക് ജാക്കി ഷ്‌റോഫിനെ കാണാൻ പോയ ഒരു കഥ പറയാനുണ്ട് സംവിധായകൻ നെൽസൺ ദിലീപ് കുമാറിന്. മുംബൈയിലെ തന്റെ ഫാം ഹൗസിലേക്ക് കഥ കേൾക്കാനായി നെൽസണെ ക്ഷണിക്കുകയും ചെയ്തു ജാക്കി ഷ്‌റോഫ്. സംവിധായകന്റെ കണ്ണ് പതിഞ്ഞത് അവിടെയിരുന്ന ഒരു വിന്റേജ് സ്കൂട്ടറിലായിരുന്നു. അതുപോലൊന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയിലറിലെ അതിഥി വേഷത്തിലേക്ക് ജാക്കി ഷ്‌റോഫിനെ കാണാൻ പോയ ഒരു കഥ പറയാനുണ്ട് സംവിധായകൻ നെൽസൺ ദിലീപ് കുമാറിന്. മുംബൈയിലെ തന്റെ ഫാം ഹൗസിലേക്ക് കഥ കേൾക്കാനായി നെൽസണെ ക്ഷണിക്കുകയും ചെയ്തു ജാക്കി ഷ്‌റോഫ്. സംവിധായകന്റെ കണ്ണ് പതിഞ്ഞത് അവിടെയിരുന്ന ഒരു വിന്റേജ് സ്കൂട്ടറിലായിരുന്നു. അതുപോലൊന്നു തനിക്കുമുണ്ടായിരുന്നുവെന്നു പ്രിയ താരത്തോട് പറയുകയും ചെയ്തു. തിരിച്ചു ചെന്നൈയിലേക്ക് മടങ്ങിയ നെൽസൺ നാട്ടിലെത്തുന്നതിനു മുൻപ് തന്നെ ജാക്കി ഷ്‌റോഫ് റെട്രോ യെല്ലോയും വൈറ്റും നിറത്തിലുള്ള ആ സ്കൂട്ടർ തന്നെ കാണാനെത്തിയ ആ സംവിധായകന് സമ്മാനമായി കൊടുത്തയച്ചിരുന്നു. മുറ്റത്തു നിർത്തിയിട്ടിരുന്ന ലെക്‌സസിന്റെ കാർ ചോദിക്കാൻ തോന്നാതിരുന്നത് എന്തേ എന്നാണ് ആ നിമിഷത്തിൽ ചിന്തിച്ചു പോയതെന്ന് നെൽസൺ പിന്നീട് ചിരിയോടെ പറയുകയും ചെയ്തു. എന്നാലിനി ലെക്സസല്ല, അതിനുമപ്പുറം പോർഷെയുടെ ആഡംബരമാണ് 600 കോടിയും കടന്നു മുന്നേറുന്ന ജയിലറിന്റെ സംവിധായകന് സൺ പിക്‌ചേഴ്‌സിന്റെ സമ്മാനം. 

ADVERTISEMENT

രജനിക്ക് ബിഎംഡബ്ല്യു എക്സ് 7 സമ്മാനിച്ചതിന് പിന്നാലെയാണ് സംവിധായകന് പോർഷെ മാക്കാൻ കലാനിധിമാരൻ നൽകിയത്. ബിഎംഡബ്ല്യു ഐ എക്സ്, ബിഎംഡബ്ല്യു എക്സ് 5, പോർഷെ മാക്കാൻ തുടങ്ങിയ വാഹനങ്ങൾ നെൽസണെ കാണിക്കാൻ കൊണ്ടുവന്നിരുന്നു അതിൽ നിന്ന് പോർഷെയാണ് ജയിലർ സംവിധായകൻ തിരഞ്ഞെടുത്തത്. മൂന്നു വാഹനങ്ങളിൽ നെൽസൺ കയറുന്നതിന്റെയും പോർഷെയുടെ താക്കോല്‍ കൈമാറുന്നതിന്റെയും വിഡിയോ സൺപിക്ച്ചേഴ്സ് പങ്കുവച്ചിട്ടുണ്ട്. പുതിയ കാർ സമ്മാനിച്ചതിന് സൺപിക്ച്ചേഴ്സിനുള്ള നന്ദിയും നെൽസൺ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

മാക്കാൻ, മാക്കാൻ എസ്, മാക്കാൻ ജിടി എന്നീ മോഡലുകൾ പോർഷെയുടെ ലൈനപ്പിലുണ്ട്. ഇതിൽ ഏതു മോഡലാണ് സമ്മാനിച്ചത് എന്നു വ്യക്തമല്ല. രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ് മാക്കാനിൽ. 265 പിഎസ് കരുത്തും 400 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. വേഗം നൂറു കടക്കാൻ 6.4 സെക്കന്റ് മാത്രം മതി. ഉയർന്ന വേഗം 232 കിലോമീറ്റർ. 88.06 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. മൂന്നു ലീറ്റർ ട്വൻ ടർബോ വി6 എൻജിനാണ് മറ്റു രണ്ടു മോഡലുകൾക്കും. അതിൽ മാക്കാൻ എസ് 380 പിഎസ് കരുത്തും 520 എൻഎം ടോർക്കും നൽകുമ്പോൾ ജിടിഎസിന് 440 പിഎസ് കരുത്തും 550 എൻഎം ടോർക്കുമുണ്ട്. 4.8 സെക്കൻഡിൽ മാക്കാൻ എസിന്റെ വേഗം നൂറ് കടക്കും. ഉയർന്ന വേഗം മണിക്കൂറിൽ 259 കിലോമീറ്റർ. ജിടിഎസിന്റെ ഉയർന്ന വേഗം 272 കിലോമീറ്ററാണ്. വേഗം മൂന്നക്കം കടക്കാൻ വെറും 4.5 സെക്കൻഡ് മാത്രം മതി. മാക്കാൻ എസിന്റെ എക്സ്ഷോറൂം വില 1.43 കോടിയും മാക്കാൻ ജിടി എസിന്റെ 1.53 കോടിയും. 

ADVERTISEMENT

English Summary: Kalanithi Maran Gife Porsche Macan To Jailer Director Nelson Dilipkumar