ഹോണ്ട എലിവേറ്റിന്റെ ഏതു മോഡൽ തിരഞ്ഞെടുക്കണം? വേരിയന്റും സവിശേഷതകളും
കടുത്ത മത്സരമുള്ള ഇന്ത്യയിലെ എസ്യുവി വിപണിയില്‍ ഹോണ്ടയുടെ ഏറ്റവും പുതിയ അവതാരമാണ് എലിവേറ്റ്. ഈ മിഡ് സൈസ് എസ്യുവി നാലു വകഭേദങ്ങളിലായി പെട്രോള്‍, മാനുവല്‍, സിവിടി ഗിയര്ബോക്സുകൡലാണ് വാഹനം എത്തുന്നത്. ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്ന എലിവേറ്റിന്റെ വകഭേദങ്ങളും
കടുത്ത മത്സരമുള്ള ഇന്ത്യയിലെ എസ്യുവി വിപണിയില്‍ ഹോണ്ടയുടെ ഏറ്റവും പുതിയ അവതാരമാണ് എലിവേറ്റ്. ഈ മിഡ് സൈസ് എസ്യുവി നാലു വകഭേദങ്ങളിലായി പെട്രോള്‍, മാനുവല്‍, സിവിടി ഗിയര്ബോക്സുകൡലാണ് വാഹനം എത്തുന്നത്. ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്ന എലിവേറ്റിന്റെ വകഭേദങ്ങളും
കടുത്ത മത്സരമുള്ള ഇന്ത്യയിലെ എസ്യുവി വിപണിയില്‍ ഹോണ്ടയുടെ ഏറ്റവും പുതിയ അവതാരമാണ് എലിവേറ്റ്. ഈ മിഡ് സൈസ് എസ്യുവി നാലു വകഭേദങ്ങളിലായി പെട്രോള്‍, മാനുവല്‍, സിവിടി ഗിയര്ബോക്സുകൡലാണ് വാഹനം എത്തുന്നത്. ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്ന എലിവേറ്റിന്റെ വകഭേദങ്ങളും
കടുത്ത മത്സരമുള്ള ഇന്ത്യയിലെ എസ്യുവി വിപണിയില്‍ ഹോണ്ടയുടെ ഏറ്റവും പുതിയ അവതാരമാണ് എലിവേറ്റ്. ഈ മിഡ് സൈസ് എസ്യുവി നാലു വകഭേദങ്ങളിലായി പെട്രോള്‍, മാനുവല്‍, സിവിടി ഗിയര്ബോക്സുകൡലാണ് വാഹനം എത്തുന്നത്. ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്ന എലിവേറ്റിന്റെ വകഭേദങ്ങളും വിലവിവരങ്ങളും വിശദമായി നോക്കാം.
എസ്വി, വി, വിഎക്സ്, ഇസഡ്എക്സ് എന്നിവയാണ് എലിവേറ്റിന്റെ നാലു വകഭേദങ്ങള്‍. 121 എച്ച്പി, 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് നാലു വകഭേദങ്ങളിലുമുള്ളത്. എല്ലാ വകഭേദങ്ങളിലും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് അടിസ്ഥാനമായി നല്‍കിയിരിക്കുന്നത്. 7 സ്റ്റെപ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാനാവും. ഫോണിക്സ് ഓറഞ്ച് പേള്‍, ഒബ്സിഡിയന്‍ ബ്ലൂ, റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, ലുണാര്‍ സില്‍വര്‍ മെറ്റാലിക്, മെറ്റിറോയ്ഡ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ ആറ് നിറങ്ങളിലാണ് എലിവേറ്റ് എത്തുന്നത്.
എസ്വി- വില 11 ലക്ഷം രൂപ
എന്ജിന്: 1.5 പെട്രോള്‍ എംടി
സവിശേഷതകള്‍- എല്‍.ഇ.ഡി പ്രൊജക്ടര്‍ ഹെഡ്ലാംപ്സ്, എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപ്സ്, എല്‍ഇഡി ടൈല്‍ ലൈറ്റ്സ്, ഇന്റഗ്രേറ്റഡ് സ്പോയ്ലര്, 16 ഇഞ്ച് സ്റ്റീല്‍ വീല്‍, ബോഡി കളേഡ് ORVM, ക്രോം ലൈനിങ് ഫോര്‍ വിന്‍ഡോസ്, ഫാബ്രിക് സീറ്റുകള്‍, കീലെസ് എന്‍ട്രി, സ്റ്റിയറിങിലെ കണ്ട്രോളുകള്, ഫോളോമി ഹോം ഹെഡ്ലാംപ് ഫങ്ഷന്, ഇലക്ട്രിക്കല്‍ വിങ് മിറര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, പിന്നിലെ എ.സി, എയര്‍ പ്യൂരിഫെയര്‍, ടില്‍റ്റ് ആന്‍ഡ് ടെലസ്കോപിക് സ്റ്റീറിങ് വീല്‍ അഡ്ജസ്റ്റ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, രണ്ട് എയര്‍ബാഗുകള്‍, നാലു സീറ്റിലും ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ്, എബിഎസ് വിത്ത് ഇബിഡി, ബ്രേക്ക് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി അസിസ്റ്റ്, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്.
വി– വില 12.11 ലക്ഷം മുതല്‍ 13.21 ലക്ഷം രൂപ വരെ
എന്ജിന്- 1.5 പെട്രോള്‍, എംടി/എടി
സവിശേഷതകള്‍- 16 ഇഞ്ച് സ്റ്റീല്‍ വീല്‍, ബ്ലാക്ക്ഡ് ഔട്ട് ബി പില്ലര്‍, 8.0 ഇഞ്ച് ടച്ച് സ്ക്രീന്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ/ആന്‍ഡ്രോയിഡ് ഓട്ടോ, വോയ്സ് കമാന്ഡ്സ്, ബ്ലൂടൂത്ത്, നാല് സ്പീക്കര്‍ സിസ്റ്റം, പാഡില്‍ ഷിഫ്റ്റേഴ്സ്(CVT മാത്രം), റിമോട്ട് എന്ജിന് സ്റ്റാര്‍ട്ട്(CVT മാത്രം), റിയര്‍ വ്യൂ ക്യാമറ.
വിഎക്സ്– 13.50 ലക്ഷം മുതല്‍ 15.60 ലക്ഷം രൂപ വരെ
എന്ജിന്- 1.5 പെട്രോള്‍, എംടി/എടി
സവിശേഷതകള്‍- എല്‍ഇഡി പ്രൊജക്ടര്‍ ഫോഗ് ലാംപ്സ്, റൂഫ് റെയില്‍, സണ്‍റൂഫ്, 17 ഇഞ്ച് അലോയ് വീല്‍, പിന്നില്‍ വൈപ്പറും വാഷറും, ഡോര്‍ പാഡുകളില്‍ സോഫ്റ്റ്ടച്ച് ലൈനിങ്, ആറ് സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്ലാംപ്സ്, ഓട്ടോ ഇലക്ട്രിക് ഫോള്‍ഡിങ് വിങ് മിററുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഡ്രൈവര്‍ സീറ്റിലും പാസഞ്ചര്‍ സീറ്റിലും ബാക്ക് പോക്കറ്റുകള്‍, ലൈന്‍ വാച്ച് ക്യാമറ, 7.0 ഇഞ്ച് സെമി അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ജി മീറ്റര്‍ ഡിസ്പ്ലേ, പിന്നിലും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍.
ഇസഡ് എക്സ് –വില 14.90 ലക്ഷം മുതല്‍ 16 ലക്ഷം രൂപ വരെ
എന്ജിന്- 1.5 പെട്രോള്‍, എംടി/എടി
സവിശേഷതകള്‍- ഡ്യുവല്‍ ടോണ്‍ ബ്രൗണ്‍-ബ്ലാക്ക് ഇന്റീരിയര്‍, തുകല്‍ കൊണ്ടുള്ള ഉള്‍ഭാഗവും ഡാഷ് ബോര്‍ഡിലേയും ഡോര്‍ പാഡിലേയും ഭാഗങ്ങളും, 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, നാലു സ്പീക്കറുകള്‍, അഡാസ് സുരക്ഷ, ആറ് എയര്‍ബാഗുകള്‍, ഓട്ടോ ഡിമ്മിങ് IRVM.
English Summary: Honda Elevate price, Variants Explained