കാർ ആപ്പുകൾ ലൈംഗിക വിവരങ്ങള്‍ വരെ ചോര്‍ത്തുന്നുവെന്ന് ആരോപണം
ഫോണും വീട്ടുപകരണങ്ങളും കാറുമൊക്കെ കൂടുതല്‍ സ്മാര്‍ട്ടായതോടെ നിങ്ങളുടെ ഏറ്റവും സ്വകാര്യമായ വിവരങ്ങള്‍ പോലും എപ്പോള്‍ വേണമെങ്കിലും ചോര്‍ന്നേക്കാമെന്നതാണ് അവസ്ഥ. ലോകത്തെ പ്രധാനപ്പെട്ട 25 കാര്‍ നിര്‍മാതാക്കള്‍ ഉപഭോക്താക്കളുടെ ഏറ്റവും സ്വകാര്യമായ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വരെ
ഫോണും വീട്ടുപകരണങ്ങളും കാറുമൊക്കെ കൂടുതല്‍ സ്മാര്‍ട്ടായതോടെ നിങ്ങളുടെ ഏറ്റവും സ്വകാര്യമായ വിവരങ്ങള്‍ പോലും എപ്പോള്‍ വേണമെങ്കിലും ചോര്‍ന്നേക്കാമെന്നതാണ് അവസ്ഥ. ലോകത്തെ പ്രധാനപ്പെട്ട 25 കാര്‍ നിര്‍മാതാക്കള്‍ ഉപഭോക്താക്കളുടെ ഏറ്റവും സ്വകാര്യമായ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വരെ
ഫോണും വീട്ടുപകരണങ്ങളും കാറുമൊക്കെ കൂടുതല്‍ സ്മാര്‍ട്ടായതോടെ നിങ്ങളുടെ ഏറ്റവും സ്വകാര്യമായ വിവരങ്ങള്‍ പോലും എപ്പോള്‍ വേണമെങ്കിലും ചോര്‍ന്നേക്കാമെന്നതാണ് അവസ്ഥ. ലോകത്തെ പ്രധാനപ്പെട്ട 25 കാര്‍ നിര്‍മാതാക്കള്‍ ഉപഭോക്താക്കളുടെ ഏറ്റവും സ്വകാര്യമായ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വരെ
ഫോണും വീട്ടുപകരണങ്ങളും കാറുമൊക്കെ കൂടുതല്‍ സ്മാര്‍ട്ടായതോടെ നിങ്ങളുടെ ഏറ്റവും സ്വകാര്യമായ വിവരങ്ങള്‍ പോലും എപ്പോള്‍ വേണമെങ്കിലും ചോര്‍ന്നേക്കാമെന്നതാണ് അവസ്ഥ. ലോകത്തെ പ്രധാനപ്പെട്ട 25 കാര്‍ നിര്‍മാതാക്കള്‍ ഉപഭോക്താക്കളുടെ ഏറ്റവും സ്വകാര്യമായ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വരെ ചോര്‍ത്തുന്നുവെന്ന ആരോപണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മോസില്ല ഫൗണ്ടേഷനു കീഴില്‍ ഒരു കൂട്ടം ഗവേഷകരാണ് ഈ പഠന റിപ്പോര്‍ട്ടിനു പിന്നില്‍.
കാറുകളില്‍ സ്ഥാപിച്ചിട്ടുള്ള സെന്‍സറുകളും മൈക്രോഫോണുകളും ക്യാമറകളും ആപ്പുകളുമൊക്കെ ഉപയോഗിച്ചാണ് കാറുടമകളുടെ ഏറ്റവും സ്വകാര്യ വിവരങ്ങള്‍ പോലും ചോര്‍ത്തുന്നുവെന്ന ആരോപണം ഉയരുന്നത്. ചോര്‍ത്തുന്ന വിവരങ്ങള്‍ സാങ്കേതിക കമ്പനികള്‍ക്കും സര്‍ക്കാരുകള്‍ക്കും കാര്‍ ഡീലര്‍മാര്‍ക്കും ഡാറ്റ ബ്രോക്കര്‍മാര്‍ക്കുമൊക്കെ കാര്‍ നിര്‍മാതാക്കള്‍ വില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്വകാര്യ വിവരങ്ങള്‍ക്കൊപ്പം ഡ്രൈവിങ് ശീലങ്ങളും ഡ്രൈവറുടെ ബൗദ്ധിക നിലവാരവും മുഖ ഭാവങ്ങളും കുടിയേറ്റക്കാരനാണോ എന്നതു തുടങ്ങി ജനിതക വിവരങ്ങള്‍ വരെ കാര്‍ നിര്‍മാതാക്കള്‍ ചോര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്.
തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് പല കാര്‍ നിര്‍മാതാക്കളും അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് അവകാശവാദത്തില്‍ മാത്രം ഒതുങ്ങുകയാണെന്നും സ്വകാര്യതാ നയം വിശദീകരിക്കുന്ന സങ്കീര്‍ണ ഭാഷാ പ്രയോഗങ്ങള്‍ വഴി ഇത്തരം രീതികള്‍ മറച്ചു പിടിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.
'നമ്മളില്‍ പലരും സ്വകാര്യ സ്ഥലമായാണ് കാറുകളെ കാണുന്നത്. അതുകൊണ്ടുതന്നെ ഡോക്ടറെ കാണാനായി ഫോണ്‍ ചെയ്യുന്നതും മക്കളും ഭാര്യയുമൊത്തുള്ള സ്വകാര്യ സംഭാഷണങ്ങള്‍ക്കും പ്രതിസന്ധികളില്‍ ഒന്നുറക്കെ കരയാനുമൊക്കെ പലരും കാറുകളെ ഉപയോഗിക്കാറുണ്ട്. പുറം ലോകം അറിയരുതെന്ന് ആഗ്രഹിക്കുന്ന പല സ്ഥലങ്ങളിലൂടെയും കാറുകളെ കൊണ്ടുപോവുകയും ചെയ്യാറുണ്ട്. നമ്മളെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്തത്രയും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ട്' പഠനത്തിന് നേതൃത്വം നല്‍കിയ ജെന്‍ കാള്‍ട്രൈഡര്‍ പറയുന്നു.
കാറുകളെ പ്രത്യേകം പരിശോധിക്കുന്നതിനു പകരം കാര്‍ കമ്പനികളുടെ സ്വകാര്യതാ നയങ്ങളും കാറുകളുമായി ബന്ധിപ്പിച്ച ആപ്ലിക്കേഷുകളുടെ പ്രവര്‍ത്തനവുമാണ് മോസില്ല ഫൗണ്ടേഷന്‍ പരിശോധിച്ചത്. കാർ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ദൂരെ നിന്ന് കാർ സ്റ്റാർട്ട് ചെയ്യാനും എസി ഓൺ ആക്കാനും സാധിക്കും. എന്നാല്‍ നിങ്ങളറിയാതെ നിങ്ങളെക്കുറിച്ചുള്ള പല വിവരങ്ങളും ഈ ആപ്പ് ശേഖരിക്കുന്നുണ്ട്. ഇതില്‍ നിങ്ങളുടെ സെക്ഷ്വല്‍ ആക്ടിവിറ്റി, ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍, ജനിതക വിവരങ്ങള്‍ എന്നിവയും ഉള്‍പ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
വൈദ്യുത കാര്‍ കമ്പനികളിലെ മുന്‍ നിരക്കാരായ ടെസ്‌ലയും സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ കൂട്ടത്തിലുണ്ട്. തങ്ങള്‍ ശേഖരിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ മൂന്നാം കക്ഷിക്ക് നല്‍കുന്നില്ലെന്ന് ടെസ്‌ല പറയുന്നുണ്ടെിലും വിശ്വസിക്കാന്‍ വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഉപഭോക്താക്കളുടെ പേരും ലിംഗവും ഡ്രൈവിങ് ശീലങ്ങളും അടങ്ങുന്ന വിവരങ്ങള്‍ ഇവര്‍ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
ലോക പ്രശസ്തമായ പല കമ്പനികളെക്കുറിച്ചും മോസില്ല റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്മാര്‍ട്ട് കാറുകള്‍ വ്യാപകമായതോടെ നാലു ചക്രങ്ങളില്‍ ഓടുന്ന കമ്പ്യൂട്ടറുകളെ പോലെയായിട്ടുണ്ട് പല കാറുകളും. അതുകൊണ്ടുതന്നെ നമ്മളെക്കുറിച്ച് നമ്മള്‍ പോലും അറിയാത്ത പല വിവരങ്ങളും ശേഖരിക്കാനും ദുരുപയോഗം ചെയ്യാനുമുള്ള അവസരം ഇത്തരം കാറുകള്‍ വഴിയുണ്ടാവുന്നുവെന്ന മുന്നറിയിപ്പാണ് മോസില്ല ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് നല്‍കുന്നത്.
English Summary: Mozilla finds new cars are privacy nightmare, Car makers even reserves right to monitor buyer’s sex life