കുറച്ച് ഓവറായാലേ എല്ലാവരും ശ്രദ്ധിക്കൂ! ഓടുന്ന കാറിനു മുകളിൽ നൃത്തം ചെയ്ത് യുവാവ്–വിഡിയോ
'കുറച്ച് ഓവറായാലേ എല്ലാരും ശ്രദ്ധിക്കൂ!' എന്നതാണ് പലപ്പോഴും സമൂഹമാധ്യമങ്ങളെ മുന്നോട്ടു നയിക്കുന്ന മന്ത്രം. സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന പലതും പിന്നീട് നിയമനടപടികള്‍ നേരിടേണ്ടി വരാറുമുണ്ട്. ഇത്തരത്തിലൊന്നാണ് ഭോപാലില്‍ നിന്നും വൈറലായ ഈ യുവാവിന്റെ ഓടുന്ന കാറിനു മുകളിലുള്ള നൃത്തം. സോഷ്യല്‍മീഡിയയിലൂടെ

'കുറച്ച് ഓവറായാലേ എല്ലാരും ശ്രദ്ധിക്കൂ!' എന്നതാണ് പലപ്പോഴും സമൂഹമാധ്യമങ്ങളെ മുന്നോട്ടു നയിക്കുന്ന മന്ത്രം. സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന പലതും പിന്നീട് നിയമനടപടികള്‍ നേരിടേണ്ടി വരാറുമുണ്ട്. ഇത്തരത്തിലൊന്നാണ് ഭോപാലില്‍ നിന്നും വൈറലായ ഈ യുവാവിന്റെ ഓടുന്ന കാറിനു മുകളിലുള്ള നൃത്തം. സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്ന ഓരോ വൈറല്‍ ദൃശ്യങ്ങളും പിന്നീട് ശക്തമായ ഡിജിറ്റല്‍ തെളിവുകളായി മാറുന്നുവെന്ന കാര്യം ഭൂരിഭാഗം പേരും ശ്രദ്ധിക്കാറുപോലുമില്ല.
എക്‌സിലൂടെ മാധ്യമപ്രവര്‍ത്തക രജ്‌നി താക്കൂറാണ് ഈ വിഡിയോ പങ്കുവെച്ചത്. റോഡിലൂടെ പോവുന്ന ഹോണ്ട സിറ്റിയുടെ മുകളില്‍ ഒരു യുവാവ് നില്‍ക്കുന്ന ദൃശ്യത്തോടെയാണ് വിഡിയോ തുടങ്ങുന്നത്. രാത്രിയില്‍ ചിത്രീകരിച്ച വിഡിയോയിലുള്ള യുവാവ് സണ്‍ഗ്ലാസും കയ്യില്‍ എരിയുന്ന സിഗരറ്റുമായണ് ഉച്ചത്തിലുള്ള പാട്ടിനൊപ്പിച്ച് കാറിനു മുകളില്‍ നിന്ന് കളിക്കുന്നത്. ഒരു ഫ്‌ളൈ ഓവറിന് മുകളിലൂടെ കാര്‍ നീങ്ങുമ്പോള്‍ മറ്റൊരു കാറിലെ ഇവരുടെ കൂടെയുണ്ടായിരുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
യുവാവ് ഡാന്‍സ് കളിക്കുന്ന കാറിലെ പിന്നിലെ ഡോര്‍ തുറന്ന് മറ്റൊരാളും പുറത്തുവരുന്നുണ്ട്. കാറിനുള്ളിലിരിക്കുന്നവരും സിഗരറ്റ് വലിച്ച് ഡാന്‍സ് ചെയ്യുന്നുണ്ട്. വിഡിയോ ചിത്രീകരിച്ച കാറിലെ മുന്‍ ഡോര്‍ ഓടുന്നതിനിടെ തുറക്കുന്നതും കാണാനാവും. വിഡിയോയിലുള്ള വാഹനങ്ങള്‍ക്കും യാത്രികര്‍ക്കും മാത്രമല്ല റോഡിലൂടെ പോവുന്ന ഏതൊരാള്‍ക്കും അപകടമായേക്കാവുന്ന അതിസാഹസകൃത്യമാണ് ഇവര്‍ നടത്തിയത്. മാധ്യമപ്രവര്‍ത്തക പങ്കുവെച്ച വിഡിയോയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഭോപാല്‍ ട്രാഫിക് പൊലീസിനേയും ടാഗു ചെയ്തിരുന്നു.
അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതോടെ വിവാദ വിഡിയോയിലുള്ളവര്‍ക്കെതിരെ നിയമനടപടിയും വന്നിട്ടുണ്ട്. ഇക്കാര്യം ഭോപാല്‍ ട്രാഫിക് ഡിസിപി തന്നെ പിന്നീട് ട്വീറ്റു ചെയ്യുകയും ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട വെള്ള ഹോണ്ട സിറ്റിയും ചാര നിറത്തിലുള്ള മാരുതി സുസുക്കി ബലേനോയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിഡിയോയിലുള്ള നാലു യുവാക്കള്‍ പൊലീസ് സ്റ്റേഷനില്‍ ഇരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിയമവിരുദ്ധ പ്രവൃത്തികള്‍ നടത്തിയ യുവാക്കളുടെ പേരുകളും മറ്റു വിശദാംശങ്ങളും പൊലീസ് പുറത്തുവിടുകയും ചെയ്തു. നിയമവിരുദ്ധ പ്രവൃത്തികള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായാലും നിയമ നടപടികള്‍ പിന്നാലെ വരുമെന്ന് ഉറപ്പിക്കുകയാണ് ഭോപാല്‍ പൊലീസ്.
English Summary: Youth dancing on moving Honda City sedan’s roof gets Arrested