ജോണ്‍ എബ്രഹാം ബിഎംഡബ്ല്യു എം1000 ആർആറിൽ; മോട്ടോജിപി സേഫ്റ്റി ബൈക്ക് റൈഡർ!
ബോളിവുഡ് താരങ്ങളില്‍ ജോണ്‍ എബ്രഹാമിന്റെ മോട്ടോര്‍സൈക്കിള്‍ പ്രേമം നേരത്തെ പ്രസിദ്ധമാണ്. സൂപ്പര്ബൈക്കുകളുടേയും സ്പോര്‍ട്സ് കാറുകളുടേയും എസ്യുവികളുടേയും ശേഖരമുണ്ട് അദ്ദേഹത്തിന്. ആദ്യമായി ഇന്ത്യയില്‍ മോട്ടോജിപി എത്തുമ്പോള്‍ ജോണ്‍ എബ്രഹാമിന് എങ്ങനെ മാറി നില്ക്കാനാവും. ബുദ്ധ ഇന്റര്‍നാഷണല്‍

ബോളിവുഡ് താരങ്ങളില്‍ ജോണ്‍ എബ്രഹാമിന്റെ മോട്ടോര്‍സൈക്കിള്‍ പ്രേമം നേരത്തെ പ്രസിദ്ധമാണ്. സൂപ്പര്ബൈക്കുകളുടേയും സ്പോര്‍ട്സ് കാറുകളുടേയും എസ്യുവികളുടേയും ശേഖരമുണ്ട് അദ്ദേഹത്തിന്. ആദ്യമായി ഇന്ത്യയില്‍ മോട്ടോജിപി എത്തുമ്പോള്‍ ജോണ്‍ എബ്രഹാമിന് എങ്ങനെ മാറി നില്ക്കാനാവും. ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സൂപ്പര്‍ബൈക്ക് ഓടിച്ചാണ് ജോണ്‍ എബ്രഹാം ആവേശം പകരുന്നത്.
കാലിഫോര്‍ണിയ സൂപ്പര്‍ബൈക്ക് സ്കൂളില്‍ നിന്നും പരിശീലനം നേടിയിട്ടുണ്ട് ജോണ്‍. ഇന്ത്യയില്‍ യുവജനങ്ങള്‍ക്കിടയില്‍ മോട്ടോര്‍ സൈക്കിള്‍ പ്രേമം വര്‍ധിപ്പിക്കുന്നതില്‍ ജോണ്‍ എബ്രഹാമും പങ്കുവഹിച്ചിട്ടുണ്ട്. ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ജോണ്‍ എബ്രഹാം സേഫ്റ്റി ബൈക്ക് ഓടിക്കുന്നതിന്റെ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ബിഎംഡബ്ല്യു എം1000 ആര്‍ആര്‍ ആണ് ജോണ്‍ ഏതാനും ലാപ്പുകള്‍ ഓടിക്കുന്നത്.
സേഫ്റ്റി കാറിനു മുന്നില്‍ മോട്ടോര്‍ ബൈക്കിനടുത്തു നില്ക്കുന്ന ജോണ്‍ എബ്രഹാമിന്റെ ചിത്രം ബിഎംഡബ്ല്യു മോട്ടോറോഡ് ഇന്ത്യ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശാബ്ദമായി മോട്ടോ ജിപിയുമായി സഹകരിക്കുന്നുണ്ട് ബിഎംഡബ്ല്യു. എസ്1000ആര്‍ആറിന്റെ പെര്‍ഫോമെന്‍സ് വെര്‍ഷനായ എം1000ആര്ആറാണ് ജോണ്‍ എബ്രഹാം ഓടിക്കുന്നത്.
ഇന്ത്യയില്‍ എം1000ആര്‍ആറിന് 55 ലക്ഷം രൂപയാണ് വില. സേഫ്റ്റി ബൈക്കായ എം1000ആര് ആറിന് എസ്1000ആര്ആറിനേക്കാളും ഭാരം കുറവാണ്. എം1000ആര്‍ആറിലെ 999സിസി 4 സിലിണ്ടര്‍ എന്ജിന് 212Bhp കരുത്തും പരമാവധി 113Nm ടോര്‍ക്കും പുറത്തെടുക്കാനാവും. പരമാവധി വേഗം മണിക്കൂറില്‍ 314 കിലോമീറ്റര്‍.
സേഫ്റ്റി ബൈക്കില്‍ ഏതാനും ലാപുകള്‍ ബുദ്ധ സര്‍ക്യൂട്ടില്‍ വലം വെച്ചു. സൂപ്പര്‍ബൈക്ക് നിലവാരത്തില്‍ ശരാശരി വേഗത്തിലാണ് ജോണ്‍ എബ്രഹാം സേഫ്റ്റി ബൈക്ക് ഓടിച്ചത്. എം1000ആര്‍ആറിനു പുറമേ എംസി5, എം3ടൂറിങ്, എം2 എന്നിവയും ബിഎംഡബ്ല്യു സൂപ്പര്‍ബൈക്കുകളായി ഉപയോഗിക്കുന്നുണ്ട്. യമഹവിമാക്സ്, ഹോണ്ട സിബിആര്‍1000ആര്‍ആര്‍-ആര്, യമഹ YZF-R1, ഡുകാട്ടി പനിഗേല്‍, എംവി അഗസ്റ്റ എഫ്3 800, കെടിഎം 390 ഡ്യൂക്, ബിഎംഡബ്ല്യു എസ്1000ആര്‍ആര്‍, അപ്രീലിയ ആര്‍എസ്വി4 ആര്‍എഫ്, ഡുകാട്ടി ഡയാവെല്‍, സുസുകി ജിഎസ്എക്സ്-1000ആര്, സുസുകി ഹയാബുസ, യമഹ ആര്‍ഡി350, യമഹ FZ V2 എന്നിങ്ങനെ സമ്പന്നമായ ബൈക്ക് ശേഖരമുള്ളയാളാണ് ജോണ്‍ എബ്രഹാം.
English Summary: John Abraham rides BMW M1000 RR superbike at Moto GP India Grand Prix