എസ്യുവിയിലും മാരുതി ഒന്നാമൻ, 1 ലക്ഷം പിന്നിട്ട് ഗ്രാൻഡ് വിറ്റാര
വിപണിയിൽ എത്തിയതിന്റെ ഒന്നാം വർഷം ഗ്രാൻഡാക്കി മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിപണിയിലെത്തിയ വിറ്റാരയുടെ ഒരു ലക്ഷം യൂണിറ്റുകളാണ് മാരുതി ഇതുവരെ വിറ്റത്. ഇതോടെ ഏറ്റവും വേഗം ഒരു ലക്ഷം മാർക്ക് കടക്കുന്ന എസ്‍യുവി എന്ന പേരും ഗ്രാൻഡ് വിറ്റാരയെ തേടി എത്തി. കൂടാതെ 22 ശതമാനം വിപണി

വിപണിയിൽ എത്തിയതിന്റെ ഒന്നാം വർഷം ഗ്രാൻഡാക്കി മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിപണിയിലെത്തിയ വിറ്റാരയുടെ ഒരു ലക്ഷം യൂണിറ്റുകളാണ് മാരുതി ഇതുവരെ വിറ്റത്. ഇതോടെ ഏറ്റവും വേഗം ഒരു ലക്ഷം മാർക്ക് കടക്കുന്ന എസ്‍യുവി എന്ന പേരും ഗ്രാൻഡ് വിറ്റാരയെ തേടി എത്തി. കൂടാതെ 22 ശതമാനം വിപണി വിഹിതത്തോടെ ഇന്ത്യൻ എസ്‍യുവി സെഗ്‌മെന്റിൽ ഏറ്റവും അധികം വിൽപനയുള്ള വാഹനവും ഗ്രാൻഡ് വിറ്റാര തന്നെ.
വിറ്റാരെ കൂടാതെ അടുത്തിടെ വിപണിയിലെത്തിയ ഫ്രോങ്സും ജിംനിയും സെഗ്‍മെന്റിൽ ഒന്നാമനാകാൻ കമ്പനിയെ സഹായിച്ചു എന്നാണ് മാരുതി അറിയിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മാരുതി ഗ്രാൻഡ് വിറ്റാരയെ വിപണിയിൽ എത്തിക്കുന്നത്. തുടക്കം മുതൽ തന്നെ മികച്ച പ്രതികരണമാണ് വാഹനത്തിന് ലഭിക്കുന്നത്. സ്മാർട്ട് ഹൈബ്രിഡ്, ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് എന്ന സ്ട്രോങ് ഹൈബ്രിഡ് എന്നീ എൻജിൻ വകഭേദങ്ങളുമായിട്ടാണ് വാഹനം വിപണിയിലെത്തിയത്. 10.70 ലക്ഷം രൂപ മുതൽ 19.83 ലക്ഷം രൂപവരെയാണ് വിവിധ മോഡലുകളുടെ എക്സ്ഷോറൂം വില.
സെൽഫ് ചാർജിങ് ശേഷിയുള്ള ഇന്റലിജന്റ് ഹൈബ്രിഡ് ടെക്നോളജിയുമായി എത്തുന്ന 1.5 ലീറ്റർ സ്ട്രോങ് ഹൈബ്രിഡ് എൻജിന് 92.45 പിഎസ് കരുത്തും 122 എൻഎം ടോർക്കുമുണ്ട്. ലീറ്ററിന് 27.97 കിലോമീറ്ററാണ് ഇന്ധനക്ഷമത. 1.5 ലീറ്റർ മൈൽഡ് ഹൈബ്രിഡ് എൻജിനിലും വാഹനം ലഭ്യമാണ്. 103 എച്ച്പി കരുത്തും 137 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകളിൽ വാഹനം ലഭിക്കും. 21.11 കിലോമീറ്റാണ് ഇന്ധനക്ഷമത.
പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വോയിസ് അസിസ്റ്റ്, വയർലെസ് ചാർജർ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്സ് അപ് ഡിസ്പ്ലെ, കണക്റ്റർ കാർ ടെക്ക് എന്നിവയുമാണ് പുതിയ എസ്‍യുവിയിൽ. സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ടയർപ്രെഷർ മോണിറ്ററിങ് സിസ്റ്റം, ഹിൽ അസിസ്റ്റോടു കൂടിയ ഇഎസ്പി. ഹിൽ ഡിസൻഡ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിലുണ്ട്. രാജ്യാന്തര വിപണിയിലെ സുസുക്കി വിറ്റാരയിലും എസ്–ക്രോസിലുമുള്ള ഓൾവീൽ ഡ്രൈവ് സിസ്റ്റമാണ് ഇന്ത്യൻ മോഡലിലും. ഓട്ടോ, സ്നോ, സ്പോർട്, ലോക്ക് മോഡുകൾ ഈ എസ്‍യുവിയിലുണ്ട്.
English Summary: Maruti now India’s biggest SUV maker as Grand Vitara completes 1 year