ആഡംബര വൈദ്യുതി എസ്യുവി! ലാൻഡ് ക്രൂസറിന് ഇലക്ട്രിക് മോഡൽ
ടോക്കിയോ മോട്ടോര്‍ ഷോയില്‍ ലാന്‍ഡ് ക്രൂസര്‍ എസ്ഇ ഇവി കണ്‍സെപ്റ്റ് അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട. അഞ്ചു മീറ്ററിലേറെ നീളമുള്ള 7 സീറ്റര്‍ വാഹനമായിരിക്കും ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ എസ്ഇ ഇവി. നഗരങ്ങള്‍ക്കു യോജിച്ച എസ്യുവി എന്ന നിലയിലായിരിക്കും രൂപത്തിലും പുതുമകളുള്ള ഈ ആഡംബര വൈദ്യുതി കാറിനെ ടൊയോട്ട

ടോക്കിയോ മോട്ടോര്‍ ഷോയില്‍ ലാന്‍ഡ് ക്രൂസര്‍ എസ്ഇ ഇവി കണ്‍സെപ്റ്റ് അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട. അഞ്ചു മീറ്ററിലേറെ നീളമുള്ള 7 സീറ്റര്‍ വാഹനമായിരിക്കും ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ എസ്ഇ ഇവി. നഗരങ്ങള്‍ക്കു യോജിച്ച എസ്യുവി എന്ന നിലയിലായിരിക്കും രൂപത്തിലും പുതുമകളുള്ള ഈ ആഡംബര വൈദ്യുതി കാറിനെ ടൊയോട്ട അവതരിപ്പിക്കുക.
5150 എംഎം നീളവും 1990 എംഎം വീതിയും 1705 എംഎം ഉയരവും 3050എംഎം വീല്‍ബേസുമുള്ള വാഹനമായിരിക്കും ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ എസ്ഇ. വലിപ്പത്തില്‍ ജാപ്പനീസ് കമ്പനിയുടെ മറ്റു ലാന്‍ഡ് ക്രൂസര്‍ മോഡലുകളോട് കിടപിടിക്കുന്നതാണ് ഈ മോഡലും. വളച്ചെടുത്ത ബോണറ്റും വരപോലെയുള്ള മുന്നിലേയും പിന്നിലേയും ലൈറ്റുകളും മുന്നിലെ ഗ്രില്ലിന്റെ അഭാവവുമാണ് ഒറ്റനോട്ടത്തില്‍ ഈ ലാന്‍ഡ് ക്രൂസര്‍ മോഡലിന്റെ രൂപത്തെ വേറിട്ടതാക്കുന്നത്.
മെക്കാനിക്കല്‍ വിശദാംശങ്ങള്‍ ടൊയോട്ട പുറത്തുവിട്ടിട്ടില്ല. കരുത്തുള്ള ബാറ്ററിയായിരിക്കും വാഹനത്തിനെന്നാണ് പ്രതീക്ഷിക്കുന്നത്. 90 kWh പിഎംഎസ്എം ഇലക്ട്രിക് മോട്ടോറായിരിക്കും ഈ ലാന്‍ഡ് ക്രൂസറിനെന്ന സൂചനയുണ്ട്. അങ്ങനെയെങ്കില്‍ ഒറ്റ തവണ ചാര്‍ജു ചെയ്താല്‍ 450 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ വാഹനത്തിന് സാധിക്കും.
താരതമ്യേന പരമ്പരാഗതമായ മോണോകോക്ക് പ്ലാറ്റ്ഫോമാണ് ലാന്‍ഡ് ക്രൂസര്‍ എസ്ഇക്ക് ടൊയോട്ട നല്‍കിയിരിക്കുന്നത്. 2026 മുതല്‍ ടൊയോട്ട പുറത്തിറക്കുന്ന അടുത്ത തലമുറ വൈദ്യുതി കാറുകളില്‍ മുന്നിലായിരിക്കും ഈ മോഡല്‍. ലാന്‍ഡ് ക്രൂസര്‍ എസ്ഇക്കു പുറമേ ടൊയോട്ടയുടെ എഫ്ടി-എസ്ഇ, എഫ്ടി-3ഇ മോഡലുകളും 2026 മുതല്‍ നിര്‍മാണം തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്.
ലാന്‍ഡ് ക്രൂസറിന്റെ പെരുമക്കു യോജിച്ച വാഹനമായിരിക്കും ഈ 7 സീറ്റര്‍ എന്നാണ് ടൊയോട്ട പറയുന്നത്. നഗരങ്ങളിലെ റോഡുകളില്‍ നിശബ്ദമായി സഞ്ചരിക്കാനും ആവശ്യമുള്ളപ്പോള്‍ ഓഫ് റോഡ് വെല്ലുവിളികളെ നേരിടാനും ടൊയോട്ടയുടെ ഈ വാഹനത്തിന് സാധിക്കും. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ അഞ്ചു വരെയാണ് ടൊയോട്ട മോട്ടോര്‍ ഷോ നടക്കുന്നത്.