നവരാത്രി ആഘോഷത്തിനിടെ ബോളിവുഡ് നടി ശ്രദ്ധ കപൂറിന്റെ വീട്ടിലേക്ക് പുതിയൊരു അതിഥിയെത്തി. നാലര കോടി രൂപ വിലയുള്ള ലംബോര്‍ഗിനി ഹുറാക്കാന്‍ ടെക്‌നിക. മനോഹരമായ ചുവപ്പു നിറത്തിലുള്ള ഈ സൂപ്പര്‍കാര്‍ ശ്രദ്ധ കപൂര്‍ തന്നെ ഓടിക്കുന്ന വിഡിയോ വൈറലാണ്. കഴിഞ്ഞ വര്‍ഷമാണ് ലംബോര്‍ഗിനി ഇന്ത്യയില്‍ ഹുറാക്കാന്‍ ടെക്‌നിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവരാത്രി ആഘോഷത്തിനിടെ ബോളിവുഡ് നടി ശ്രദ്ധ കപൂറിന്റെ വീട്ടിലേക്ക് പുതിയൊരു അതിഥിയെത്തി. നാലര കോടി രൂപ വിലയുള്ള ലംബോര്‍ഗിനി ഹുറാക്കാന്‍ ടെക്‌നിക. മനോഹരമായ ചുവപ്പു നിറത്തിലുള്ള ഈ സൂപ്പര്‍കാര്‍ ശ്രദ്ധ കപൂര്‍ തന്നെ ഓടിക്കുന്ന വിഡിയോ വൈറലാണ്. 

കഴിഞ്ഞ വര്‍ഷമാണ് ലംബോര്‍ഗിനി ഇന്ത്യയില്‍ ഹുറാക്കാന്‍ ടെക്‌നിക പുറത്തിറക്കിയത്. സ്റ്റാന്‍ഡേഡ് ഇവിഒയെ വച്ചു നോക്കുമ്പോള്‍ കൂടുതല്‍ കരുത്തുള്ള മോഡലാണ് ഹുറാക്കന്‍ ടെക്‌നിക. എന്നാല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഹുറാക്കാനുകളില്‍ ഏറ്റവും കരുത്തുള്ള മോഡലെന്ന വിശേഷണം ചേരുക അഞ്ചു കോടി രൂപ വിലയുള്ള എസ്ടിഒക്കാണ്.

ADVERTISEMENT

2022 ഏപ്രിലിലാണ് ഹുറാക്കാന്‍ ടെക്‌നിക ആഗോളതലത്തില്‍ ലംബോര്‍ഗിനി പുറത്തിറക്കിയത്. 640hp, 5.2 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് വി10 എന്‍ജിനാണ് കരുത്ത്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ടെക്‌നികയിലുള്ളത്. റിയര്‍ വീല്‍ സ്റ്റീറിങും കാര്‍ബണ്‍ സെറാമിക് ബ്രേക്കുമുള്ള വാഹനത്തിന് 100 കിലോമീറ്ററിലെത്താന്‍ 3.2 സെക്കന്‍ഡ് മതി. 200 കിലോമീറ്റര്‍ വേഗതയിലേക്ക് 9.1 സെക്കന്‍ഡില്‍ കുതിച്ചെത്തും. പരമാവധി വേഗം മണിക്കൂറില്‍ 325 കിലോമീറ്ററാണ്. 

ലംബോര്‍ഗിനി ഹുറാക്കാന്‍ ടെക്‌നിക മാത്രമല്ല വേറെയും കാറുകളുണ്ട് ശ്രദ്ധയുടെ ഗാരീജില്‍. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ശ്രദ്ധ കപൂര്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ വാങ്ങിയത്. ആദ്യ തലമുറയിലെ മാരുതി സുസുക്കി വിറ്റാര, സ്വിഫ്റ്റ്, ബ്രെസ എന്നിങ്ങനെയുള്ള സാധാരണക്കാരുടെ കാറുകളും ശ്രദ്ധയുടെ പക്കലുണ്ട്. ഇവക്കു പുറമേ മെഴ്‌സിഡീസ് എംഎല്‍-250 സിഡിഐ എസ്.യു.വി, ആദ്യ തലമുറ ബിഎംഡബ്ല്യു 3 സീരീസ് എന്നീ ആഡംബര വാഹനങ്ങളും താരത്തിന് സ്വന്തമാണ്.

English Summary:

Shraddha Kapoor Buys Lamborghini Huracan Tecnica Worth 4 Crore