ആഡംബരം, സമഗ്രം: ഇത് പുതിയ കാർണിവൽ, അടുത്ത വർഷം വിപണിയിൽ
ആഡംബര എസ്‍യുവി കാണിവല്ലിന്റെ പുതിയ മോഡലിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് കിയ. കഴിഞ്ഞ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച കെഎ4 കൺസെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് നിർമാണം. നിലവിൽ എക്സ്റ്റീരിയർ ചിത്രങ്ങൾ മാത്രമേ കിയ പുറത്തു വിട്ടിട്ടുള്ളു. വലിയ ഗ്രില്ലും എൽ ആകൃതിയിലുള്ള ഹെഡ്‍ലാംപും ഡേടൈം റണ്ണിങ്

ആഡംബര എസ്‍യുവി കാണിവല്ലിന്റെ പുതിയ മോഡലിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് കിയ. കഴിഞ്ഞ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച കെഎ4 കൺസെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് നിർമാണം. നിലവിൽ എക്സ്റ്റീരിയർ ചിത്രങ്ങൾ മാത്രമേ കിയ പുറത്തു വിട്ടിട്ടുള്ളു.
വലിയ ഗ്രില്ലും എൽ ആകൃതിയിലുള്ള ഹെഡ്‍ലാംപും ഡേടൈം റണ്ണിങ് ലാംപുകളുമുണ്ട് മുന്നിൽ. ഗ്രില്ലിൽ ക്രോം ഇൻസോർട്ടുകളും ബംബറിൽ ചെറിയ എയർഇൻടേക്കുകളുമുണ്ട്. ടെയിൽ ലാംപിനും എൽ രൂപമാണ്. ടെയിൽ ലാംപുകളെ ബന്ധിപ്പിച്ച് എൽഇഡി കണക്റ്റ് ലൈറ്റ് ബാറും. അലോയ് വീലുകൾക്ക് കിയയുടെ ഇലക്ട്രിക് എസ്‍യുവികളോട് സാമ്യമുണ്ട്.
ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും അകത്തും ഏറെ മാറ്റങ്ങളുണ്ടാകും. മുൻതലമുറ കാർണിവല്ലിന് സമാനമായി വ്യത്യസ്ത സീറ്റ് ലേഔട്ടുകളുമുണ്ടാകും. 1.6 ലീറ്റർ ടർബോ പെട്രോൾ, 3.5 ലീറ്റർ വി6 പെട്രോൾ, 2.2 ലീറ്റർ ഡീസൽ എന്നിങ്ങളെ വ്യത്യസ്ത വിപണികൾക്കായി രണ്ട് പെട്രോൾ എൻജിനും ഒരു ഡീസൽ എൻജിനിലുമാണ് കാർണിവൽ ലഭിക്കുക. അടുത്ത വർഷം പുതിയ കാർണിവൽ ഇന്ത്യയിലെത്തുമെന്നാണ് കിയ അറിയിക്കുന്നത്.