ടിവിഎസ് ഇനി വെനസ്വേലയിലും; 14 ഉല്പന്നങ്ങള് വില്‍ക്കും
ഇന്ത്യന്‍ വിപണിയിലെ ഇരുചക്രനിര്‍മാതാക്കളില്‍ പ്രമുഖരായ ടിവിഎസ് ഇനി വെനസ്വെലയിലും. വെനസ്വേലയില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ ഇരുചക്രവാഹന നിർമാണ കമ്പനിയാണിവർ. ടിവിഎസ് ആര്‍ആര്‍310, ആര്‍ടിആര്‍200 എഫ്‌ഐ, ആര്‍ടിആര്‍ 160, അപ്പാച്ചെ ആര്‍ടിആര്‍200 തുടങ്ങിയ പ്രീമിയം മോട്ടര്‍സൈക്കിളുകള്‍ മുതല്‍ കമ്യൂട്ടര്‍

ഇന്ത്യന്‍ വിപണിയിലെ ഇരുചക്രനിര്‍മാതാക്കളില്‍ പ്രമുഖരായ ടിവിഎസ് ഇനി വെനസ്വേലയിലും. വെനസ്വേലയില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ ഇരുചക്രവാഹന നിർമാണ കമ്പനിയാണിവർ. ടിവിഎസ് ആര്‍ആര്‍310, ആര്‍ടിആര്‍200 എഫ്‌ഐ, ആര്‍ടിആര്‍ 160, അപ്പാച്ചെ ആര്‍ടിആര്‍200 തുടങ്ങിയ പ്രീമിയം മോട്ടര്‍സൈക്കിളുകള്‍ മുതല്‍ കമ്യൂട്ടര്‍ ബൈക്കുകളായ ട്രാക് 150, സ്‌പോര്‍ട് 100, എച്ച്എല്‍എക്‌സ്, സ്‌ട്രൈക്കര്‍, സ്‌ട്രൈഡര്‍ തുടങ്ങിയ വാഹനങ്ങളും എക്‌സ്എല്‍100 മോപ്പഡ്, എന്‍ടോര്‍ക്ക് സ്‌കൂട്ടറും മുച്ചക്രവാഹനങ്ങളുമാണ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്.
ലോക്കല്‍ ഡിസ്ട്രിബ്യൂട്ടര്‍മാരായ സെര്‍വിസുമിനിസ്‌ട്രോസിന്റെ പങ്കാളിത്തത്തോടെയാണ് ടിവിഎസ് വിപണിയില്‍ പ്രവേശനം നടത്തുന്നത്. ബജാജ് ഓട്ടോ കഴിഞ്ഞാല്‍ ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ടിവിഎസ്. 43 ശതമാനം കയറ്റുമതിയാണ് ടിവിഎസ് നല്‍കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാതിയില്‍ മാത്രം ടിവിഎസ് 4.3 ലക്ഷം ഇരുചക്രവാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. ഇന്ത്യയില്‍ നിന്നുള്ള ഇരുചക്ര കയറ്റുമതിയുടെ 26 ശതമാനമാണ് ഇതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.
സൗത്ത് അമേരിക്ക ഉള്‍പ്പെടെയുള്ള വിപണികള്‍ ലക്ഷ്യമിടുന്ന കമ്പനി പുതിയ വിപണികളെക്കുറിച്ചുള്ള വലിയ പഠനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ടിവിഎസ് ഇന്റര്‍നാഷനല്‍ ബിസിനസ് വൈസ് പ്രസിഡന്റ് രാഹുല്‍ നായ്ക് പറഞ്ഞു. 'വെനസ്വേല മാര്‍ക്കറ്റിലേക്ക് വലിയ നിരയുമായി പ്രവേശിക്കാനായതില്‍ അഭിമാനമുണ്ടെന്നും ഇതേ വിപണിയില്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യ നിര്‍മാതാക്കളാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും' അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ മികവു തെളിയിച്ച വാഹനങ്ങള്‍ക്ക് വെനസ്വെലയിലെ ഭൂപ്രകൃതിയോട് എറെ ഇണങ്ങാന്‍ സാധിക്കുമെന്ന് സെര്‍വിസുമിനിസ്‌ട്രോസ് സിഇഒ നിനോ കൊനേഴ്‌സ ജിന്‍കാര്‍ലോ പ്രതീക്ഷയും പങ്കുവച്ചു. ആഫ്രിക്ക, സൗത്ത്ഈസ്റ്റ് ഏഷ്യ, ഇന്ത്യന്‍ സബ് കോണ്ടിനെന്റ്, ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങി 80 രാജ്യങ്ങളിലായി വലിയ മേഖലകളില്‍ സാന്നിധ്യമുള്ള നിര്‍മാതാക്കളാണ് ടിവിഎസ്.