ഹിമാലയൻ മുതൽ ലൂണ വരെ; ഈ മാസമെത്തുന്ന ഇരുചക്രവാഹനങ്ങൾ
ഈ വർഷമവസാനിക്കാൻ രണ്ടുമാസം മാത്രം ബാക്കി നിൽക്കെ, ഇരുചക്ര വാഹനപ്രേമികൾക്ക് ആവേശമായി നിരത്തിലിറങ്ങാനൊരുങ്ങിയിരിക്കുന്നത് അഡ്വഞ്ചര്‍ ബൈക്കും വൈദ്യുത സ്‌കൂട്ടറും ഇ മോപഡുമടക്കം വണ്ടികളുടെ ഒരു നിരയാണ്. നവംബറില്‍ പുറത്തിറങ്ങുന്ന പ്രധാനപ്പെട്ട ഇരുചക്രവാഹനങ്ങളുടെ വിശദാംശങ്ങള്‍ നോക്കാം. റോയല്‍ എന്‍ഫീല്‍ഡ്

ഈ വർഷമവസാനിക്കാൻ രണ്ടുമാസം മാത്രം ബാക്കി നിൽക്കെ, ഇരുചക്ര വാഹനപ്രേമികൾക്ക് ആവേശമായി നിരത്തിലിറങ്ങാനൊരുങ്ങിയിരിക്കുന്നത് അഡ്വഞ്ചര്‍ ബൈക്കും വൈദ്യുത സ്‌കൂട്ടറും ഇ മോപഡുമടക്കം വണ്ടികളുടെ ഒരു നിരയാണ്. നവംബറില്‍ പുറത്തിറങ്ങുന്ന പ്രധാനപ്പെട്ട ഇരുചക്രവാഹനങ്ങളുടെ വിശദാംശങ്ങള്‍ നോക്കാം.
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452
റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രധാനപ്പെട്ട മോട്ടര്‍ സൈക്കിളുകളിലൊന്നായ ഹിമാലയന്‍ 452 നവംബര്‍ ഏഴിനായിരിക്കും പുറത്തിറക്കുക. 452 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 6 സ്പീഡ് ഗിയര്‍ ബോക്‌സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ഹിമാലയന് ഏതാണ്ട് 2.8 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില.
ഡ്യുകാറ്റി സ്‌ക്രാംബ്ലര്‍ 2ജി റേഞ്ച്
ഐക്കണ്‍, ഫുള്‍ ത്രോട്ടില്‍, നൈറ്റ് ഷിഫ്റ്റ് എന്നിങ്ങനെ മൂന്നു വകഭേദങ്ങളുള്ള പുതുതലമുറ സ്‌ക്രാംബ്ലര്‍ 800 ന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് ഡ്യുകാറ്റി പുറത്തിറക്കിയത്. ഈ മൂന്നു മോഡലുകളും ഇന്ത്യയില്‍ വില്‍പനക്കെത്തുക ഈ മാസമാണ്. ഡ്യുകാറ്റിയുടെ ഇന്ത്യയിലെ വെബ്‌സൈറ്റ് പ്രകാരം ഫുള്‍ ത്രോട്ടിലിനും നൈറ്റ് ഷിഫ്റ്റിനും 12 ലക്ഷം രൂപയും ഐക്കണ് 10.39 ലക്ഷം രൂപയുമാണ് വില.
അപ്രീലിയ ആര്‍എസ് 457
കഴിഞ്ഞ സെപ്റ്റംബറിലാണ് ആഗോളതലത്തിലും ഇന്ത്യയിലും അപ്രീലിയ ആര്‍എസ് 457 പുറത്തിറക്കിയത്. 47.6 പിഎസ്, 457സിസി ലിക്വിഡ് കൂള്‍ഡ് ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ്. അപ്രീലിയ ആര്‍എസ് 660 ന് സമാനമായ ഫ്രണ്ട് ഡിസൈനാണ് ഈ സൂപ്പര്‍ ബൈക്കിനുമുള്ളത്. റൈഡ് ബൈ വയര്‍ ടെക്‌നോളജി, മൂന്ന് റൈഡിങ് മോഡുകള്‍, മൂന്നു ലെവലിലുള്ള ട്രാക്‌ഷന്‍ കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങളുണ്ട് ആര്‍എസ് 457ന് പ്രതീക്ഷിക്കുന്ന വില 4.25 ലക്ഷം രൂപ. ഇന്ത്യയിലെ പ്രധാന എതിരാളികള്‍ കവാസാക്കി നിന്‍ജ 400, കെടിഎം ആര്‍സി 390.
കൈനറ്റിക് ഇ ലൂണ
ലൂണയുടെ വൈദ്യുത വാഹനമായുള്ള തിരിച്ചുവരവും നവംബറില്‍ പ്രതീക്ഷിക്കുന്നുണ്ട്. പരമാവധി 50 കിലോമീറ്റര്‍ വേഗവും 100 കിലോമീറ്റര്‍ റേഞ്ചുമുള്ള കുഞ്ഞന്‍ വാഹനമായിരിക്കും ഇ ലൂണ. 80,000 രൂപ മുതല്‍ 90,000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.
യമഹ ആര്‍3, എംടി 03
ഈ മാസം അവസാനം അല്ലെങ്കില്‍ ഡിസംബര്‍ ആദ്യവാരത്തിലായിരിക്കും യമഹയുടെ ആര്‍3, എംടി 03 മോഡലുകള്‍ ഇന്ത്യയിലെത്തുക. മോട്ടോജിപി ഇന്ത്യന്‍ ഓയില്‍ ഗ്രാന്‍ഡ് പ്രീ ഓഫ് ഇന്ത്യയിൽ ഈ രണ്ടു മോഡലുകളും യമഹ പ്രദര്‍ശിപ്പിച്ചിരുന്നു. യമഹ ആര്‍ 3യുടെ 321സിസി, ലിക്വിഡ് കൂള്‍ഡ്, പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ 29.5Nm ടോര്‍ക്കും 42 PS ഉം പുറത്തെടുക്കും. എംടി-03യുടെ എന്‍ജിന്‍ 0.1 Nm ടോര്‍ക്ക് അധികമായി പുറത്തെടുക്കും. പ്രതീക്ഷിക്കുന്ന വില 3.80 – 4 ലക്ഷം രൂപ.
ഏഥര്‍ 450എക്‌സ് എച്ച്ആര്‍, 450എസ് എച്ച്ആര്‍
ഏഥറിന്റെ 450 എക്‌സ്എച്ച്ആര്‍, 450എസ്എച്ച്ആര്‍ വകഭേദങ്ങള്‍ ഈ മാസം തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ രണ്ടു മോഡലുകളുടേയും വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. 450എസ് എച്ച്ആറിന് 156 കിലോമീറ്ററും 450എക്‌സ് എച്ച്ആറിന് 158 കിലോമീറ്ററുമാണ് പ്രതീക്ഷിക്കുന്ന റേഞ്ച്. എച്ച്ആര്‍ എന്നതുകൊണ്ട് ഏഥര്‍ ഹൈ റേഞ്ച് എന്നാണ് ഉദ്ദേശിക്കുന്നതെന്നും കരുതപ്പെടുന്നു