3.5 ലക്ഷം രൂപ വരെ വിലക്കുറവ്! വൻ ഇളവുകളുമായി മഹീന്ദ്ര
വാഹനങ്ങൾക്ക് വൻ ഇളവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. എക്സ്‌യുവി 400, എക്സ്‌യുവി 300, മരാസോ, ബൊലേറോ, ബൊലേറോ പ്ലസ് തുടങ്ങിയ വാഹനങ്ങൾക്കാണ് വിലക്കുറവ് നൽകുന്നത്. ഏകദേശം 3.5 ലക്ഷം രൂപ വരെയാണ് ഇളവുകൾ. സ്റ്റോക്ക് ലഭ്യതയ്ക്കും വിവിധ ഡീലർഷിപ്പിനും നഗരങ്ങൾക്കും അനുസരിച്ച് ഇളവുകളിൽ

വാഹനങ്ങൾക്ക് വൻ വിലയിളവുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. എക്സ്‌യുവി 400, എക്സ്‌യുവി 300, മരാസോ, ബൊലേറോ, ബൊലേറോ പ്ലസ് തുടങ്ങിയ വാഹനങ്ങൾക്കാണ് വിലക്കുറവ്. ഏകദേശം 3.5 ലക്ഷം രൂപ വരെയാണ് ഇളവു ലഭിക്കുക. സ്റ്റോക്ക് ലഭ്യതയ്ക്കും ഡീലർഷിപ്പുകൾക്കും നഗരങ്ങൾക്കും അനുസരിച്ച് ഇളവുകളിൽ വ്യത്യാസമുണ്ടായിരിക്കും.
എക്സ്‌യുവി 400
മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‍യുവി 400യ്ക്ക് 3.5 ലക്ഷം രൂപ വരെയാണ് ഇളവ്. ഉയർന്ന മോഡലായ ഇഎലിന് 3.5 ലക്ഷം രൂപ വരെ ഇളവുകളുണ്ട്. ഇഎലിന്റെ ഇഎസ്‌സി (ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ) മോഡലിന് 3 ലക്ഷം രൂപ വരെയാണ് ഇളവ്. ബെയിസ് മോഡലായ ഇസിക്ക് 1.5 ലക്ഷം രൂപ വരെ ഇളവ് നൽകുന്നുണ്ട്. ഇസി, ഇഎൽ എന്നീ രണ്ടു മോഡലുകളിലാണ് വാഹനം വിൽപനയ്ക്ക് എത്തുന്നത്. അതിൽ ഇസിയിൽ 34.5 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നത്, 375 കിലോമീറ്റർ റേഞ്ചുമുണ്ട്. ഇഎൽ മോഡലിൽ 39.4 കിലോവാട്ട് ബാറ്ററിയാണ്. 456 കിലോമീറ്ററാണ് റേഞ്ച്.
മഹീന്ദ്ര എക്സ്‌യുവി 300
മഹീന്ദ്രയുടെ ചെറു എസ്‍യുവിയായ എക്സ്‍യുവി 300 യുടെ ഉയർന്ന മോഡലായ ഡബ്ല്യു 8ന് ക്യാഷ് ഡിസ്കൗണ്ടായി 95000 രൂപയും 25000 രൂപ ജെനുവിൻ ആക്സസറിസുമായി നൽകുന്നു. ഡബ്ല്യു6ന് 80000 രൂപ വരെയാണ് ഓഫർ. ക്യാഷ് ഡിസ്കൗണ്ട് 55000 രൂപയും ജെനുവിൻ ആക്സസറിസ് 25000 രൂപയും അടങ്ങിയതാണ് ഇളവുകൾ. രണ്ടു പെട്രോൾ എൻജിനുമായി എത്തുന്ന വാഹനമാണ് എക്സ്‌യുവി 300. 1.2 ലീറ്റർ ടർബോ പെട്രോൾ, 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിൻ എന്നിവയാണ് എക്സ്‍യുവി 300 ൽ ഉപയോഗിക്കുന്നത്.
മഹീന്ദ്ര മരാസോ
മഹീന്ദ്രയുടെ എംപിവി മരാസോയ്ക്ക് 73300 രൂപ വരെയാണ് ഇളവ്. അതിൽ 58300 രൂപ ക്യാഷ് ഡിസ്കൗണ്ടും 15000 രൂപ ജെനുവിൻ ആക്സസറിസുമായി നൽകുന്നു. മരാസോയ്ക്ക് കരുത്ത് പകരുന്നത് 1.5 ലീറ്റർ എൻജിനാണ്. 123 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്.
മഹീന്ദ്ര ബൊലേറോ
ബൊലേറോയുടെ ബി4 ട്രിമ്മിന് 50000 രൂപ വരെ ഇളവുണ്ട്. 20000 രൂപയുടെ ആക്സസറീസും ചേർത്താണ് ഇത്. ബി6ന് 35000 രൂപ വരെയും ബി6 ഓപ്ഷനലിന് 70000 രൂപ വരെയുമാണ് ഇളവ്. 1.5 ലീറ്റർ ഡീസൽ എൻജിനാണ് ബൊലേറോയിൽ.
മഹീന്ദ്ര ബൊലേറോ നിയോ
നിയോയ്ക്ക് 50000 രൂപ വരെ ഡിസ്കൗണ്ടാണ് നൽകുന്നത്. ഉയർന്ന മോഡലായ എൻ10, എൻ10 ഓപ്ഷനൽ എന്നിവയ്ക്കാണ് ഇത്രയും ഇളവ്. എൻ 8ന് 31000 രൂപ വരെയും എൻ10ന് 25000 രൂപ വരെയുമാണ് ഇളവ്. 20000 രൂപയുടെ ആക്സസറീസും അടക്കമാണ് ഇത്.