ടാറ്റയും മാരുതിയും ഹ്യുണ്ടായും മഹീന്ദ്രയും സുരക്ഷ പരീക്ഷിക്കും; ഭാരത് ക്രാഷ് ടെസ്റ്റ് ഡിസംബർ 15 മുതൽ
ഭാരത് എന്‍സിഎപി(ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) പ്രകാരം ഇന്ത്യയില്‍ ക്രാഷ് ടെസ്റ്റിനൊരുങ്ങി മുപ്പതിലേറെ കാറുകള്‍. രാജ്യാന്തര കാര്‍ ക്രാഷ് ടെസ്റ്റ് സംവിധാനമായ ഗ്ലോബല്‍ എന്‍സിഎപിയുടെ മാതൃകയിലാണ് കഴിഞ്ഞ ഓഗസ്റ്റില്‍ ഭാരത് എന്‍സിഎപി അവതരിപ്പിച്ചത്. രാജ്യത്തെ കാറുകളിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍

ഭാരത് എന്‍സിഎപി (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) പ്രകാരം ഇന്ത്യയില്‍ ക്രാഷ് ടെസ്റ്റിനൊരുങ്ങി മുപ്പതിലേറെ കാറുകള്‍. രാജ്യാന്തര കാര്‍ ക്രാഷ് ടെസ്റ്റ് സംവിധാനമായ ഗ്ലോബല്‍ എന്‍സിഎപിയുടെ മാതൃകയിലാണ് കഴിഞ്ഞ ഓഗസ്റ്റില്‍ ഭാരത് എന്‍സിഎപി അവതരിപ്പിച്ചത്. രാജ്യത്തെ കാറുകളിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി ഡിസംബര്‍ 15 മുതലാണ് നടപ്പിലാകുക. ഭാരത് എന്‍സിഎപിക്കു കീഴില്‍ ഇന്ത്യൻ കമ്പനികൾക്ക് പുറമേ പ്രധാനമായും കൊറിയന്‍, ജാപ്പനീസ് നിര്‍മാതാക്കൾ ആണ് കാറുകൾ ക്രാഷ് ടെസ്റ്റിനു വിധേയമാവുക. കാറിലെ മുതിര്‍ന്നവരുടെ സുരക്ഷ(AOP), കുട്ടികളുടെ സുരക്ഷ(COP) എന്നിവയും മറ്റു സുരക്ഷാ സാങ്കേതികവിദ്യകളുമാണ് ഈ ക്രാഷ് ടെസ്റ്റിന്റെ ഭാഗമായി പരിശോധിക്കുക.
ഭാരത് എന്‍സിഎപിക്കു വിധേയമാകണമെങ്കില്‍ കാര്‍ നിര്‍മാണ കമ്പനികളോ കാര്‍ ഇറക്കുമതി ചെയ്യുന്നവരോ ഫോം 70-എ പ്രകാരം അപേക്ഷിക്കണം. ഓട്ടോമോട്ടീവ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് പ്രകാരം പൂജ്യം മുതല്‍ 5 വരെയുള്ള സ്റ്റാറുകളാണ് കാറുകള്‍ക്കു ലഭിക്കുക. ടാറ്റ മോട്ടോഴ്‌സാണ് ഭാരത് എന്‍സിഎപി പരിശോധനക്കു വേണ്ടി ഔദ്യോഗികമായി ആദ്യം അപേക്ഷിച്ച കമ്പനി. ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ പുറത്തിറക്കിയ ഹാരിയറും സഫാരിയുമായിരിക്കും ക്രാഷ് ടെസ്റ്റിനു വിധേയമാക്കുക.
മാരുതി സുസുക്കി ഇന്ത്യയും ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യയും മൂന്നു കാറുകള്‍ വീതവും മഹീന്ദ്ര ആൻഡ് മഹീന്ദ്ര നാലു മോഡലും ക്രാഷ് ടെസ്റ്റിന് വിധേയമാക്കും. അതേസമയം ഈ കമ്പനികള്‍ ഏതൊക്കെ മോഡല്‍ വാഹനങ്ങളാണ് ക്രാഷ് ടെസ്റ്റിന് അയക്കുന്നത് എന്നതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ക്രാഷ് ടെസ്റ്റിനു വിധേയമാക്കുന്ന ഓരോ മോഡലിന്റേയും മൂന്നു കാറുകള്‍ വീതമാണ് ബിഎന്‍സിഎപി അധികൃതര്‍ തിരഞ്ഞെടുക്കുക.
റെനോ ഇന്ത്യ, സ്‌കോഡ ഓട്ടോ, ഫോക്‌സ്‌വാഗണ്‍ ഇന്ത്യ, സ്‌റ്റെല്ലാന്റിസ് ഗ്രൂപ്പ് എന്നിങ്ങനെയുള്ള യൂറോപ്യന്‍ കാര്‍ കമ്പനികള്‍ ഭാരത് എന്‍സിഎപി പരിശോധനക്കു കൊടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ARAI), ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി(ICAT), ഗ്ലോബല്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച്(GAR) എന്നീ സര്‍ക്കാര്‍ ഏജന്‍സികളുടെ കൂടി മേല്‍നോട്ടത്തിലാണ് ഭാരത് എന്‍സിഎപി നടക്കുക.