പുതിയ സ്വിഫ്റ്റിൽ മാറ്റങ്ങൾ എന്തൊക്കെ? പരീക്ഷണയോട്ടം നടത്തി മാരുതി
ടോക്കിയോ മോട്ടോർഷോയിലെ ആദ്യ പ്രദർശനത്തിന് പിന്നാലെ ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടം നടത്തി പുതിയ സ്വിഫ്റ്റ്. കൺസെപ്റ്റ് എന്ന പേരില്‍ പ്രദർശിപ്പിച്ച വാഹനത്തിന്റെ പ്രോഡക്ഷൻ മോഡലാണ് പരീക്ഷണയോട്ടങ്ങൾ നടത്തുന്നത്. അടുത്ത വർഷം ആദ്യം വിപണിയിൽ എത്തുന്നതിന് മുന്നോടിയായാണ് പരീക്ഷണയോട്ടം. മാറ്റങ്ങൾ

ടോക്കിയോ മോട്ടോർഷോയിലെ ആദ്യ പ്രദർശനത്തിന് പിന്നാലെ ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടം നടത്തി പുതിയ സ്വിഫ്റ്റ്. കൺസെപ്റ്റ് എന്ന പേരില്‍ പ്രദർശിപ്പിച്ച വാഹനത്തിന്റെ പ്രോഡക്ഷൻ മോഡലാണ് ഇത്. അടുത്ത വർഷം ആദ്യം വിപണിയിൽ എത്തുന്നതിന് മുന്നോടിയായാണ് നിരത്തുകളിലൂടെ പരീക്ഷണം.
മാറ്റങ്ങൾ എന്തൊക്കെ?
കാലികമായ മാറ്റങ്ങളുമായാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. ഗ്രില്ലിന് പുതിയ ഡിസൈനാണ്. നിലവിലെ മോഡലിൽ ഗ്രില്ലിന് നടുവിലാണ് സുസുക്കി ലോഗോയെങ്കില്‍ പുതിയ സ്വിഫ്റ്റില്‍ ഗ്രില്ലിന് മുകളിലാണ് ലോഗോ. റീഡിസൈൻ ചെയ്ത ബംബറാണ്. ഹെഡ്‌ലൈറ്റിന്റെ അടിസ്ഥാന ഘടനയ്ക്ക് മാറ്റമില്ലെങ്കിലും ഹെഡ്‌ലൈറ്റിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഇൻഡിക്കേറ്ററിന് സ്ഥാനമാറ്റമുണ്ട്.
മൂന്നാം തലമുറ സ്വിഫ്റ്റിലെ ഹെർടെക് പ്ലാറ്റ്ഫോമിന്റെ അപ്ഡേറ്റഡ് മോഡലാണിത്. നിലവിലെ കാറിനെക്കാൾ 15 എംഎം നീളവും 30 എംഎം ഉയരവും അധികമുണ്ട്. വീതി 40 എംഎം കുറഞ്ഞു. വീൽബെയ്സ് 2450 എംഎം തന്നെ. വശങ്ങളിലെ കാരക്ടര്‍ ലൈന്‍ ടെയില്‍ ലാംപുകള്‍ക്ക് മുകളിലേക്കു നീളുന്നുണ്ട്. പുതിയ അലോയ് വീലുകളും സ്വിഫ്റ്റിന്റെ ഭംഗി കൂട്ടുന്നു.
ഇന്റീരിയറിലെ മാറ്റങ്ങൾ
ഫ്രോങ്ക്‌സ്, വിറ്റാര ബ്രെസ എന്നിവയിൽ കണ്ടിട്ടുള്ള ഡ്യുവൽ ടോൺ ഡാഷ്‌ബോര്‍ഡ് ഡിസൈനാണ്. കൂടുതൽ പ്രീമിയം ഫീൽ വരുത്താൻ ശ്രമിച്ചിട്ടുണ്ട്. എസി വെന്റുകൾക്ക് ചെറിയ മാറ്റങ്ങളുണ്ട്. 9 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് ടച്ച് സ്‌ക്രീനാണ്. മാരുതിയുടെ മറ്റുമോഡലുകളിൽ കണ്ടിട്ടുള്ള തരത്തിലുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും എച്ച്‌വിഎസി കൺട്രോളും സ്വിച്ചുകളുമുണ്ട്.
കൂടുതൽ സുരക്ഷ
ടോക്കിയോയിൽ എഡിഎഎസ് (ADAS) ഫീച്ചറും നാലു വീലിലും ഡിസ്ക് ബ്രേക്കുമുള്ള മോഡലാണ് പ്രദർശിപ്പിച്ചതെങ്കിലും ഇന്ത്യൻ വിപണിയിൽ ഈ ഫീച്ചറുള്ള കാർ ലഭിക്കുമോ എന്ന് വ്യക്തമല്ല.
പുതിയ സ്വിഫ്റ്റില്‍ കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാ സൗകര്യങ്ങളുണ്ടാവുമെന്ന സൂചന സുസുക്കി നല്‍കുന്നുണ്ട്. ഡ്യുവല്‍ സെന്‍സര്‍ ബ്രേക്ക് സപ്പോര്‍ട്ട്, കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, അഡാപ്റ്റീവ് ഹൈ ബീം സിസ്റ്റം, ഡ്രൈവ് മോണിറ്ററിങ് സിസ്റ്റം എന്നിവ പുതിയ സ്വിഫ്റ്റിലുണ്ടാവും.
പുതിയ എൻജിൻ
ഇസഡ് 12 എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച പുതിയ എൻജിനാണ് സ്വിഫ്റ്റിൽ. 1.2 ലീറ്റർ മൂന്നു സിലിണ്ടർ നാച്ചുറലി അസ്പിരേറ്റഡ് എൻജിൻ നിലവിലെ 1.2 ലീറ്റർ 4 സിലിണ്ടർ എൻജിന് പകരക്കാരനാകും. നിലവിലെ കെ12 എൻജിനെക്കാളും ഇന്ധനക്ഷമതയും ടോർക്കും കൂടുതലുമുണ്ടാകും. മൈൽഡ് ഹൈബ്രിഡ് ഉപേക്ഷിച്ച് ഫുൾ ഹൈബ്രിഡിലേക്ക് മാറിയാൽ ഏകദേശം 40 കിലോമീറ്റർ ഇന്ധനക്ഷമതയും പുതിയ എൻജിന് ലഭിച്ചേക്കാം.