5.40 കോടി രൂപ, മോളിവുഡിലെ ആദ്യ ഫെരാരി ദുൽക്കറിന് സ്വന്തം
ബിഎംഡബ്ല്യു 7 സീരിസിന് പിന്നാലെ ഫെരാരി സൂപ്പർകാർ സ്വന്തമാക്കി ദുൽക്കർ സൽമാൻ. ഫെരാരിയുടെ 296 ജിടിബി എന്ന മിഡ് എൻജിൻ, റിയർവീൽ ഡ്രൈവ് സൂപ്പർകാറാണ് ദുൽക്കറിന്റെ ഏറ്റവും പുതിയ വാഹനം. ഏകദേശം 5.40 കോടി രൂപ മുതലാണ് കാറിന്റെ എക്സ്ഷോറൂം വില. ഉപഭോക്താവിന്റെ താൽപര്യത്തിന് അനുസരിച്ചുള്ള കസ്റ്റമൈസേഷൻ കൂടി

ബിഎംഡബ്ല്യു 7 സീരിസിന് പിന്നാലെ ഫെരാരി സൂപ്പർകാർ സ്വന്തമാക്കി ദുൽക്കർ സൽമാൻ. ഫെരാരിയുടെ 296 ജിടിബി എന്ന മിഡ് എൻജിൻ, റിയർവീൽ ഡ്രൈവ് സൂപ്പർകാറാണ് ദുൽക്കറിന്റെ ഏറ്റവും പുതിയ വാഹനം. ഏകദേശം 5.40 കോടി രൂപ മുതലാണ് കാറിന്റെ എക്സ്ഷോറൂം വില.
ഉപഭോക്താവിന്റെ താൽപര്യത്തിന് അനുസരിച്ചുള്ള കസ്റ്റമൈസേഷൻ കൂടി ചേരുമ്പോൾ വില ഉയരും. പുതിയ വാഹനത്തിൽ എന്തൊക്കെ കസ്റ്റമൈസേഷനാണ് ദുൽക്കർ വരുത്തിയത് എന്ന് വ്യക്തമല്ല. റുബിനോ മെറ്റാലിസാറ്റോ എന്ന നിറത്തിലുള്ള ഫെരാരിയാണ് ഇതെന്നാണ് സൂചന.
ഏറെ നാളുകൾക്ക് ശേഷം ഫെരാരി പുറത്തിറക്കുന്ന വി 6 പ്രൊഡക്ഷൻ കാറാണ് 296 ജിടിബി. മുൻപ് ഫെരാരി ഡിനോ ബ്രാൻഡുകളിൽ മാത്രമാണ് വി6 എൻജിൻ ഉപയോഗിച്ചിരുന്നത്. ദ റിയൽ ഫെരാരി വിത്ത് ജെസ്റ്റ് 6 സിലിണ്ടേഴ്സ് എന്നാണ് 296 എന്ന സൂപ്പർകാർ പുറത്തിറക്കിക്കൊണ്ട് ഫെരാരി പ്രഖ്യാപിച്ചത്. 2022 ലാണ് ഫെരാരി 296 ജിടിബി വിപണിയിൽ എത്തിച്ചത്.
പ്ലഗ് ഇൻ ഹൈബ്രിഡ് സ്പോർട്സ് കാറായ 296 ജിടിബിയിൽ 3 ലീറ്റർ പെട്രോൾ എൻജിനും 6.0 കിലോവാട്ട് ബാറ്ററിയും ഉപയോഗിക്കുന്നു. രണ്ട് പവർ സോഴ്സുകളും കൂടി ചേർന്ന് വാഹനത്തിന് 819 ബിഎച്ച്പി കരുത്ത് നല്‍കുന്നുണ്ട്. 6250 ആർപിഎമ്മിൽ 740 എൻഎം ആണ് ടോർക്ക്. വേഗം 100 കിലോമീറ്റർ കടക്കാൻ ഈ സൂപ്പർകാറിന് വെറും 2.9 സെക്കൻഡ് മാത്രം മതി. ഉയർന്ന വേഗം 330 കിലോമീറ്ററാണ്.