ഇന്ത്യയിൽ എത്തുമോ സ്കോർപ്പിയോ എൻ പിക്ക്അപ്? പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര
സ്‌കോര്‍പിയോ എന്‍ അടിസ്ഥാനമാക്കിയുള്ള പിക് അപ് ട്രക്കിന്റെ പരീക്ഷണയോട്ടം ഇന്ത്യയിൽ നടത്തി മഹീന്ദ്ര. ദക്ഷിണാഫ്രിക്കയിൽ വച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് ഗ്ലോബല്‍ പിക് അപ് ട്രക്കിന്റെ കൺസെപ്റ്റ് മോഡൽ മഹീന്ദ്ര പ്രദർശിപ്പിച്ചത്. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ വിപണിയ്ക്കായി അവതരിപ്പിച്ച വാഹനം

സ്‌കോര്‍പിയോ എന്‍ അടിസ്ഥാനമാക്കിയുള്ള പിക് അപ് ട്രക്കിന്റെ പരീക്ഷണയോട്ടം ഇന്ത്യയിൽ നടത്തി മഹീന്ദ്ര. ദക്ഷിണാഫ്രിക്കയിൽ വച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് ഗ്ലോബല്‍ പിക് അപ് ട്രക്കിന്റെ കൺസെപ്റ്റ് മോഡൽ മഹീന്ദ്ര പ്രദർശിപ്പിച്ചത്. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ വിപണിക്കായി അവതരിപ്പിച്ച വാഹനം ഇന്ത്യയിലുമെത്തുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര ആരാധകർ.
ഓഗസ്റ്റ് 15ന് ദക്ഷിണാഫ്രിക്കയില്‍ നടന്ന ആനുവല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ എക്‌സ്ട്രാവെഗന്‍സയിലാണ് മഹീന്ദ്ര ഗ്ലോബല്‍ പിക് അപ് ട്രക്കിന്റെ വിശദാംശങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗ്ലോബല്‍ എന്‍സിഎപി, യൂറോ എന്‍സിഎപി ക്രാഷ് ടെസ്റ്റുകളില്‍ മികച്ച പ്രകടനം നടത്തിയ അടുത്ത തലമുറ ലാഡര്‍ ഫ്രെയിമിലാണ് ഗ്ലോബല്‍ പിക് അപ് ട്രക്ക് നിര്‍മിക്കുക.
ഇസഡ് 121 എന്ന കോഡ് നെയിമില്‍ മഹീന്ദ്ര അവതരിപ്പിച്ച ഗ്ലോബല്‍ പിക് അപ് ട്രക്കിന്റെ ഹെഡ് ലൈറ്റും ബോണറ്റും ഫെന്‍ഡറുകളും മുന്‍ ഡോറുകളുമെല്ലാം സ്‌കോര്‍പിയോ എന്നുമായി സാമ്യതയുള്ളതാണ്. മുന്നില്‍ ബംബറിന് താഴെയായി വലിയ ബാഷ് പ്ലേറ്റ് നല്‍കിയിട്ടുണ്ട്. പുറത്തേക്കു തള്ളിനില്‍ക്കുന്ന ഗ്രില്ലായാണ് വാഹനത്തിലുള്ളത്. വെള്ളത്തിലൂടെ പോവുന്ന ശേഷി വര്‍ധിപ്പിക്കുന്നതിനായി സ്‌നോര്‍കലുള്ള വാഹനത്തിന് മുകളില്‍ റൂഫ് റാക്കും മുന്നില്‍ നീളത്തിലുള്ള എല്‍ഇഡി ലൈറ്റ് ബാറും ഉണ്ടാവും.
പിക് അപിന്റെ ഭാരം കയറ്റുന്ന ഭാഗത്തിന് ഫ്‌ളൈയിങ് ബട്ട്‌റസ് ഡിസൈനാണ്. ലോഡ് ഏരിയയില്‍ തന്നെ രണ്ട് സ്‌പെയര്‍ ടയറുകള്‍ വെക്കാനുള്ള സൗകര്യമുണ്ട്. ഫോര്‍ ഡോര്‍ ഥാറിന്റേതിനു സമാനമായി 2,850എംഎം ആയിരിക്കും ഗ്ലോബല്‍ പിക് അപിന്റെ വീല്‍ബേസ്. ലോഡ് ബെഡിലേക്ക് എളുപ്പം കയറുന്നതിനായി പിന്‍ഭാഗത്ത് പടി നല്‍കിയിട്ടുണ്ട്. നേരത്തെ പുറത്തിറങ്ങിയ ടീസറിലുള്ളതുപോലെ പിക്‌സല്‍ ഡിസൈനിലുള്ളതാണ് ടെയില്‍ ഗേറ്റുകള്‍.
സാങ്കേതികവിദ്യയും സുരക്ഷയും ആവോളമുണ്ടാവും ഗ്ലോബല്‍ പിക് അപ് ട്രക്കിലെന്നാണ് മഹീന്ദ്ര നല്‍കുന്ന സൂചന. ലെവല്‍ 2 അഡാസ് സുരക്ഷയും സെമി ഓട്ടോമാറ്റിക് പാര്‍കിങും 5 ജി അടിസ്ഥാനമായുള്ള സൗകര്യങ്ങളും സണ്‍ റൂഫും ഗ്ലോബല്‍ പിക് അപ് ട്രക്കില്‍ പ്രതീക്ഷിക്കാം. രണ്ടാം തലമുറ ഓള്‍ അലൂമിനിയം mHawk ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരിക്കും ഉണ്ടാവുക.
4 വീല്‍ ഡ്രൈവിനെ പിന്തുണക്കുന്ന മഹീന്ദ്ര ഗ്ലോബല്‍ പിക്അപ്പില്‍ നാലു ഡ്രൈവ് മോഡുകളും ഉണ്ടാവും. നോര്‍മല്‍, ഗ്രാസ്-ഗ്രാവെല്‍-സ്‌നോ, മഡ്-റട്ട്, സാന്‍ഡ് എന്നിവയാണ് ഡ്രൈവ് മോഡുകള്‍. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ഇന്ത്യയുമാണ് ഗ്ലോബല്‍ പിക്അപ് ട്രക്കിന്റെ പ്രധാന വിപണി. പിക്അപ് ട്രക്കിന് വിപണിയുള്ള ആസിയാന്‍ രാജ്യങ്ങളും മഹീന്ദ്ര ലക്ഷ്യം വെക്കുന്നുണ്ട്.