ടെസ്‌ലയുടെ ഏറ്റവും പുതിയ വാഹനം സൈബർ ട്രക്ക് വാങ്ങി ഒരു വർഷത്തിനുള്ളിൽ മറിച്ചു വിറ്റാൽ പിഴ. സൈബർ ട്രക്ക് വാങ്ങുമ്പോൾ ഉപഭോക്താക്കൾ ഒരു വർഷത്തേക്ക് വാഹനം വിൽക്കില്ലെന്ന കരാർ ഒപ്പിട്ടു നൽകണം. ഇതു ലംഘിച്ചാൽ 50000 ഡോളർ (ഏകദേശം 41 ലക്ഷം രൂപ) പിഴ ഈടാക്കുകയും ഭാവിയിൽ ടെസ്‌ല വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെസ്‌ലയുടെ ഏറ്റവും പുതിയ വാഹനം സൈബർ ട്രക്ക് വാങ്ങി ഒരു വർഷത്തിനുള്ളിൽ മറിച്ചു വിറ്റാൽ പിഴ. സൈബർ ട്രക്ക് വാങ്ങുമ്പോൾ ഉപഭോക്താക്കൾ ഒരു വർഷത്തേക്ക് വാഹനം വിൽക്കില്ലെന്ന കരാർ ഒപ്പിട്ടു നൽകണം. ഇതു ലംഘിച്ചാൽ 50000 ഡോളർ (ഏകദേശം 41 ലക്ഷം രൂപ) പിഴ ഈടാക്കുകയും ഭാവിയിൽ ടെസ്‌ല വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും.

തുടക്കത്തിൽ സൈബർട്രക്കിന്റെ കുറച്ചു മോഡലുകൾ മാത്രമേ നിർമിക്കുന്നുള്ളു അതിനാൽ ഡെലിവറി എടുത്ത് ഒരു വർഷത്തേക്ക് വാഹനം വിൽക്കാൻ സാധിക്കില്ല. ഉപഭോക്താവിന്റെ പ്രത്യേക സാഹചര്യം മൂലം വാഹനം വിൽക്കേണ്ടി വരികയാണെങ്കിൽ ടെസ്‌ലയെ അറിയിക്കണമെന്നും കമ്പനിയിൽ നിന്ന് അനുവാദം ലഭിച്ചാൽ മാത്രമേ വാഹനം മൂന്നാമതൊരാൾക്ക് വിൽക്കാൻ സാധിക്കൂ എന്നും കരാറിൽ പറയുന്നു.

ADVERTISEMENT

വാഹനം വിൽക്കാനുണ്ടായ സാഹചര്യം അറിയിച്ച് കമ്പനിക്ക് ബോധ്യപ്പെട്ടാൽ ട്രക്ക് ടെസ്‌ല തന്നെ തിരിച്ചെടുക്കും. സഞ്ചരിച്ച ഓരോ മൈലിന് 0.25 ഡോളർ കുറവു വരുത്തിയായിരിക്കും ടെസ്‌ല വാഹനം എടുക്കുക. കൂടാതെ നിലവിലെ വാഹനത്തിന്റെ നിലയും പരിശോധിക്കും. ഇതിനു ശേഷം ടെസ്‌ലയ്ക്ക് വാഹനം തിരികെ വാങ്ങാൻ താൽപര്യമില്ലെങ്കിൽ ഉടമയ്ക്ക് മൂന്നാമതൊരാൾക്ക് വിൽക്കാമെന്നാണ് കരാറിൽ പറയുന്നത്.

ഈ നവംബർ മുതൽ ബുക്ക് ചെയ്തവർക്ക് ട്രക്ക് നൽകുമെന്നാണ് ടെസ്‌ല അറിയിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ട്രക്കിന് ഇതുവരെ 19 ലക്ഷം പ്രീബുക്കിങ്ങുകൾ ലഭിച്ചു. നിലവിലെ സാഹചര്യം അനുസരിച്ച് അഞ്ചുവർഷം വരെ കാത്തിരിക്കണം ട്രക്ക് ലഭിക്കാൻ. ബുക്ക് ചെയ്ത് വാഹനം വിപണി വിലയേക്കാൾ ഉയർന്ന വിലയ്ക്ക് വിൽക്കാതിരിക്കനാണ് ടെസ്‌ലയുടെ നടപടി എന്നാണ് കരുതുന്നത്.

English Summary:

Auto News, Tesla to fine $50,000 for flipping Cybertruck too soon