ചൈനയിലെ മുന്‍ നിര വൈദ്യുത വാഹന നിര്‍മാതാക്കളായ ചെറി ന്യൂ എനര്‍ജി വൈദ്യുത ചെറുകാര്‍ പുറത്തിറക്കി. ന്യൂ ലിറ്റില്‍ ആന്റ് എന്നു പേരിട്ടിരിക്കുന്ന കാറിന്റെ അടിസ്ഥാന മോഡലിന് 77,900 യുവാന്‍ (ഏകദേശം 9.15 ലക്ഷം രൂപ) ആണ് വിലയിട്ടിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിനു കീഴിലുള്ള ചെറി ഓട്ടോമൊബൈല്‍സിനു കീഴിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനയിലെ മുന്‍ നിര വൈദ്യുത വാഹന നിര്‍മാതാക്കളായ ചെറി ന്യൂ എനര്‍ജി വൈദ്യുത ചെറുകാര്‍ പുറത്തിറക്കി. ന്യൂ ലിറ്റില്‍ ആന്റ് എന്നു പേരിട്ടിരിക്കുന്ന കാറിന്റെ അടിസ്ഥാന മോഡലിന് 77,900 യുവാന്‍ (ഏകദേശം 9.15 ലക്ഷം രൂപ) ആണ് വിലയിട്ടിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിനു കീഴിലുള്ള ചെറി ഓട്ടോമൊബൈല്‍സിനു കീഴിലുള്ള കമ്പനിയാണ് ചെറി ന്യൂ എനര്‍ജി.

ക്ലാസിക് ലിറ്റില്‍ ആന്റിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് ചെറി ന്യൂ ലിറ്റില്‍ ആന്റ്. ഈ രണ്ടു വാഹനങ്ങളും ഇപ്പോള്‍ ചൈനീസ് വിപണിയിലുണ്ട്. പുറത്തും അകത്തും ആകര്‍ഷണീയ മാറ്റങ്ങളോടെയാണ് ചെറി ന്യൂ ലിറ്റില്‍ ആന്റ് എത്തിയിരിക്കുന്നത്. പുതിയ ഹെഡ്‌ലാംപും ഡിആര്‍എല്ലും ക്ലോസ്ഡ് ഗ്രില്ലുമാണ് മുന്നിലുള്ളത്. പിന്നില്‍ ക്ലാസിക് ലിറ്റില്‍ ആന്റിനോട് സാമ്യതയുള്ള രൂപമാണ് ന്യൂ ചെറി ലിറ്റില്‍ ആന്റിന്.

ADVERTISEMENT

വലിയ 10.1 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നു. പവര്‍ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, തുകല്‍കൊണ്ടുള്ള സീറ്റുകള്‍, ചെറിയ എയര്‍വെന്റുകള്‍, വയര്‍ലെസ് ചാര്‍ജിങ്, ഹീറ്റഡ് സീറ്റുകളും സ്റ്റിയറിങ് വീലും, എല്‍.ഇ.ഡി ലൈറ്റുകള്‍ അടക്കമുള്ള മേക്കപ്പ് മിറര്‍ എന്നിങ്ങനെ ഫീച്ചറുകള്‍ നിരവധിയാണ്.

സുരക്ഷയുടെ കാര്യത്തിലും പിന്നിലല്ല ഈ കുഞ്ഞന്‍ ഇ.വി. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, പാര്‍ക്കിങ് സെന്‍സറുകള്‍, പെഡസ്ട്രിയല്‍ വാണിങ്, ക്രൂസ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ്, ഓട്ടോമാറ്റിക് പവര്‍ ഓഫ്/ഓണ്‍ എന്നിങ്ങനെ പോവുന്നു സുരക്ഷാ ഫീച്ചറുകള്‍. 50ബിഎച്ച്പി കരുത്തും പരമാവധി 95Nm ടോര്‍ക്കും പുറത്തെടുക്കുന്നു സ്റ്റാന്‍ഡേഡ് പവര്‍ട്രെയിന്‍.

ADVERTISEMENT

ചെറി ന്യൂ ലിറ്റില്‍ ആന്റിനും ക്ലാസിക് ലിറ്റില്‍ ആന്റിനും ഒരേ വലുപ്പവും പവര്‍ട്രെയിനുമാണുള്ളത്. 3,242 എംഎം നീളം, 1,670എംഎം വീതി, 1,550എംഎം ഉയരം, 2,150 എംഎം വീല്‍ബേസ്. 120 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 4.55 മീറ്റര്‍ ടേണിങ് റേഡിയസുമുണ്ട്. കടുംപച്ച, ഇളംപച്ച, പര്‍പ്പിള്‍, പീച്ച്, നീല, വെള്ള, ചാരം എന്നിങ്ങനെ ഏഴു നിറങ്ങളില്‍ ഈ ചെറുകാര്‍ ലഭ്യമാണ്. അതേസമയം ക്ലാസിക് ലിറ്റില്‍ ആന്റ് അഞ്ചു നിറങ്ങളില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. 

മൂന്നു ബാറ്ററി ഓപ്ഷനുകള്‍. 25.05kWh ലിഥിയം അയണ്‍ഫോസ്‌ഫേറ്റ് ബാറ്ററിക്ക് 251 കിലോമീറ്റര്‍ റേഞ്ച്. 28.86kWh ടെര്‍നറി ലിഥിയം ബാറ്ററിക്കും 29.26kWh LFP ബാറ്ററിക്കും 301 കിലോമീറ്റര്‍ റേഞ്ചാണ് ലഭിക്കുക. ഏറ്റവും ഉയര്‍ന്ന വകഭേദത്തിന് 76bhp കരുത്തും പരമാവധി 150Nm ടോര്‍ക്കും പുറത്തെടുക്കാനാവും. 40.3kWh ടെര്‍നറി ലിഥിയം ബാറ്ററി 408 കിലോമീറ്റര്‍ റേഞ്ചുമാണ് വാഗ്ദാനം ചെയ്യുന്നത്. ഉയര്‍ന്ന വകഭേദത്തിന്റെ വില 82,900 യുവാന്‍(ഏകദേശം 9.74 ലക്ഷം രൂപ).

English Summary:

Auto News, Meet the New Little Ant By Cherry

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT