പോക്കറ്റിന് ഇണങ്ങുന്ന വിലയ്ക്ക് ലഭിക്കുന്ന 7 സീറ്റ് വാഹനങ്ങൾ
എസ്യുവികളുടെ കുതിപ്പിനിടയിലും ഇന്ത്യന്‍ വാഹനവിപണിയിലെ മെച്ചപ്പെട്ട പ്രകടനം നടത്തുന്ന വിഭാഗമാണ് എം.പി.വികള്‍. മൂന്നു നിരകളിലായി ഏഴു സീറ്റുകളുള്ള വാഹനങ്ങള്‍ പ്രമുഖ വാഹന നിര്‍മാണ കമ്പനികള്‍ പുറത്തിറക്കുന്നുണ്ട്. 12 ലക്ഷം രൂപയില്‍ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ 7 സീറ്റ് കാറുകളെ

എസ്യുവികളുടെ കുതിപ്പിനിടയിലും ഇന്ത്യന്‍ വാഹനവിപണിയിലെ മെച്ചപ്പെട്ട പ്രകടനം നടത്തുന്ന വിഭാഗമാണ് എം.പി.വികള്‍. മൂന്നു നിരകളിലായി ഏഴു സീറ്റുകളുള്ള വാഹനങ്ങള്‍ പ്രമുഖ വാഹന നിര്‍മാണ കമ്പനികള്‍ പുറത്തിറക്കുന്നുണ്ട്. 12 ലക്ഷം രൂപയില്‍ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ 7 സീറ്റ് കാറുകളെ പരിചയപ്പെടാം.
റെനോ ട്രൈബര്‍
ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ സെവന് സീറ്ററാണ് റെനോ ട്രൈബര്‍. ഏഴു പേര്‍ക്കു സഞ്ചരിക്കാവുന്ന ബജറ്റ് വാഹനത്തിനുള്ള ഉത്തരമാണിത്. 6.33 ലക്ഷം രൂപ മുതല്‍ ട്രൈബര്‍ ലഭ്യമാണ്. ഈ ഫ്രഞ്ച് വാഹനം അഞ്ചു വകഭേദങ്ങളില്‍ ലഭ്യമാണ്. 1.0 ലീറ്റര്‍ എന്‍എ പെട്രോള്‍ എന്ജിന് 5 സ്പീഡ് മാനുവല്‍/എഎംടി ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്.
മാരുതി സുസുക്കി എര്‍ട്ടിഗ
മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനങ്ങളിലൊന്നാണ് എര്‍ട്ടിഗ. കുറഞ്ഞ വിലയും പരമാവധി സൗകര്യങ്ങളും തേടുന്നവരുടെ മികച്ച തെരഞ്ഞെടുപ്പുകളിലൊന്ന്. പല വര്‍ഷങ്ങളിലായി മുഖം മിനുക്കിയെത്തിയ എര്‍ട്ടിഗയുടെ പെട്രോള്‍, സിഎന്‍ജി മോഡലുകള്‍ ലഭ്യമാണ്. വില ആരംഭിക്കുന്നത് 8.64 ലക്ഷം മുതല്‍.
കിയ കാരന്‍സ്
ഇന്ത്യയില്‍ കിയ 2022ല്‍ ഇറക്കിയ എംപിവിയാണ് കാരന്‍സ്. ആധുനിക സൗകര്യങ്ങളും രൂപകല്പനയും ചേര്‍ന്ന വാഹനം. മാരുതിയുടെ എര്‍ട്ടിഗക്കും എക്സ്എല്‍6നുമുള്ള കിയയുടെ മറുപടി. ആര്‍വി(റീക്രിയേഷണല്‍ വെഹിക്കിള്‍) എന്നാണ് കിയ കാരന്‍സിനെ കമ്പനി വിശേഷിപ്പിക്കുന്നത്. ഏഴു വകഭേദങ്ങളിലായി ഇറങ്ങുന്ന കാരന്‍സിന്റെ വില തുടങ്ങുന്നത് 10.45 ലക്ഷം രൂപ മുതല്‍.
മഹീന്ദ്ര ബൊലേറോ, ബൊലേറോ നിയോ
സാങ്കേതികമായി എംപിവികളുടെ കൂട്ടത്തില്‍ കൂടില്ലെങ്കിലും ഏഴു സീറ്റുള്ള വാഹനങ്ങളുടെ കൂട്ടത്തിലുണ്ട് മഹീന്ദ്ര ബൊലേറോയും ബൊലേറോ നിയോയും. ഡീസല്‍ മോഡലുകള്‍ മാത്രമാണ് ഇവയിലുള്ളത്. എത്ര പ്രതിസന്ധി നിറഞ്ഞ വഴികളും മറികടക്കാന്‍ ഈ മഹീന്ദ്ര വാഹനങ്ങള്‍ക്കാവും. ബൊലേറോയുടെ വില 9.79 ലക്ഷം മുതലും ബൊലേറോ നിയോയുടെ വില 9.64 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നത്.