രണ്ട് ഹൈബ്രിഡ്, ഒരു 7 സീറ്റർ; കാത്തിരിക്കാം ഈ മാരുതി കാറുകൾക്കായി
ഇന്ത്യയിലെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് സുപ്രധാനമായ വര്‍ഷമായിരിക്കും 2024. മൂന്നു പുതിയ കാറുകള്‍ ഇറക്കിയാണ് മാരുതി സുസുക്കി ഞെട്ടിക്കാനൊരുങ്ങുന്നത്. ഇന്ത്യന്‍ വിപണിയില്‍ തരംഗമായ മോഡലുകളില്‍ വലിയ മാറ്റങ്ങളോടെയാണ് ഈ മൂന്നു പുതിയ കാറുകളും മാരുതി സുസുക്കി
ഇന്ത്യയിലെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് സുപ്രധാനമായ വര്‍ഷമായിരിക്കും 2024. മൂന്നു പുതിയ കാറുകള്‍ ഇറക്കിയാണ് മാരുതി സുസുക്കി ഞെട്ടിക്കാനൊരുങ്ങുന്നത്. ഇന്ത്യന്‍ വിപണിയില്‍ തരംഗമായ മോഡലുകളില്‍ വലിയ മാറ്റങ്ങളോടെയാണ് ഈ മൂന്നു പുതിയ കാറുകളും മാരുതി സുസുക്കി
ഇന്ത്യയിലെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് സുപ്രധാനമായ വര്‍ഷമായിരിക്കും 2024. മൂന്നു പുതിയ കാറുകള്‍ ഇറക്കിയാണ് മാരുതി സുസുക്കി ഞെട്ടിക്കാനൊരുങ്ങുന്നത്. ഇന്ത്യന്‍ വിപണിയില്‍ തരംഗമായ മോഡലുകളില്‍ വലിയ മാറ്റങ്ങളോടെയാണ് ഈ മൂന്നു പുതിയ കാറുകളും മാരുതി സുസുക്കി
ഇന്ത്യയിലെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് സുപ്രധാനമായ വര്‍ഷമായിരിക്കും 2024. മൂന്നു പുതിയ കാറുകള്‍ ഇറക്കിയാണ് മാരുതി സുസുക്കി ഞെട്ടിക്കാനൊരുങ്ങുന്നത്. ഇന്ത്യന്‍ വിപണിയില്‍ തരംഗമായ മോഡലുകളില്‍ വലിയ മാറ്റങ്ങളോടെയാണ് ഈ മൂന്നു പുതിയ കാറുകളും മാരുതി സുസുക്കി പുറത്തിറക്കുന്നത്. ഇതില്‍ രണ്ടെണ്ണം ഹൈബ്രിഡാണെങ്കില്‍ ഒരെണ്ണം 7 സീറ്ററാണ്. ഇന്ത്യന്‍ കാര്‍ വിപണിയിലെ തുറുപ്പു ചീട്ടുകളാവാന് ഒരുങ്ങുന്ന ആ മൂന്നു കാറുകള്‍ ഇവയാണ്.
സ്വിഫ്റ്റ് ഹൈബ്രിഡ്
മാരുതി സുസുക്കി പുറത്തിറക്കുന്ന കാറുകളില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് സ്വിഫ്റ്റ് ഹൈബ്രിഡിനായിരിക്കും. ഇന്ത്യയിലെ ബെസ്റ്റ് സെല്ലിങ് ഹാച്ച്ബാക്കിന്റെ ഹൈബ്രിഡ് മോഡല്‍ 2023ലെ ടോക്കിയോ മൊബിലിറ്റി ഷോയില്‍ മാരുതി സുസുക്കി പുറത്തിറക്കിയിരുന്നു. അകത്തും പുറത്തും മാറ്റങ്ങളോടെ എത്തുന്ന സ്വിഫ്റ്റിനായി കാത്തിരിക്കുന്നവര്‍ നിരവധിയാണ്.
പുതിയ കറുപ്പ് നിറത്തിലുള്ള ഗ്രില്‍, പുതിയ എല്‍ഇഡി ഹെഡ്ലൈറ്റ്, പുതിയ ബോണറ്റ്, പുതിയ ഫ്രണ്ട് ബംപര്‍ എന്നിവയുമായാണ് സ്വിഫ്റ്റ് ഹൈബ്രിഡിന്റെ വരവ്. വശങ്ങളിലേക്കു വന്നാല്‍ ഡോര്‍ഹാന്‍ഡില്‍ പഴയ മോഡലുകളിലേതു പോലെ താഴേക്കിറക്കിയിട്ടുണ്ട്. 5 സ്പോക്ക് ഡയമണ്ട് കട്ട് അലോയ് വീലുകളും 'C' രൂപത്തിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകളും പുതിയ റിയര്‍ ബംപറുകളും സ്വിഫ്റ്റ് ഹൈബ്രിഡിലുണ്ട്.
2024ല്‍ പുറത്തിറങ്ങുന്ന സ്വിഫ്റ്റിന്റെ ഏറ്റവും പ്രധാന സവിശേഷത ഹൈബ്രിഡ് ആണെന്നതു തന്നെ. Z12 എന്ന് മാരുതി സുസുക്കി വിളിക്കുന്ന 1.2ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമായി 48V ഹൈബ്രിഡ് സംവിധാനം ചേര്‍ത്തിരിക്കുന്നു. e-CVT ട്രാന്സ്മിഷനുമായെത്തുന്ന ഈ കാറിന് 30-35 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കും. സ്വിഫ്റ്റിന്റെ മൈല്‍ഡ് ഹൈബ്രിഡ് വകഭേദവും മാരുതി സുസുക്കി പുറത്തിറക്കാന്‍ സാധ്യതയുണ്ട്. ഇതില്‍ 3 സിലിണ്ടര്‍ 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഉണ്ടാവുക.
ഡിസയര്‍ ഹൈബ്രിഡ്
സ്വിഫ്റ്റ് ഹൈബ്രിഡിനു ശേഷം മാരുതി സുസുക്കി വിപണി പിടിക്കാന്‍ ഇറക്കുന്നത് ഡിസയര്‍ ഹൈബ്രിഡിനെയായിരിക്കും. നേരത്തെയും സ്വിഫ്റ്റും ഡിസയറും ഒരുമിച്ചു തന്നെയാണ് മാരുതി സുസുക്കി പുറത്തിറക്കിയിട്ടുള്ളത്. ഹൈബ്രിഡിന്റെ കാര്യത്തിലും ആ ഒത്തൊരുമ തുടരുകയാണ്. 2024 സെപ്തംബറിലായിരിക്കും ഡിസയര്‍ ഹൈബ്രിഡ് എത്തുക. മുന്നിലും പിന്നിലും രൂപകല്പനയില് മാറ്റങ്ങളോടെയാണ് ഡിസയര്‍ ഹൈബ്രിഡിന്റേയും വരവ്.
സ്വിഫ്റ്റിനെ അപേക്ഷിച്ച് ഡിസയര്‍ ഹൈബ്രിഡിന്റെ മോഡലുകളോ വിശദാംശങ്ങളോ കമ്പനി പുറത്തുവിട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 1.2 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനെയാണ് സ്ട്രോങ് ഹൈബ്രിഡ് സംവിധാനവുമായി കൂട്ടിച്ചേര്‍ക്കുക. ഇന്ധനക്ഷമത 30-35 കിലോമീറ്റര്‍ വരെ പ്രതീക്ഷിക്കാം. വിലയില്‍ സ്വിഫ്റ്റായാലും ഡിസയറായാലും ഹൈബ്രിഡ് മോഡലിന് അധികമായി രണ്ടു മുതല്‍ രണ്ടര ലക്ഷം വരെ നല്‍കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.
ഗ്രാന്‍ഡ് വിറ്റാര 7 സീറ്റര്‍ ഹൈബ്രിഡ്
2024ല്‍ സംഭവിക്കുന്ന മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ഹൈബ്രിഡ് വസന്തത്തിലെ മൂന്നാമത്തെ കാറാണ് ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍. മാരുതി സുസുക്കിയുടെ ഈ 5 സീറ്റര്‍ എസ്.യു.വി 7 സീറ്ററും ഹൈബ്രിഡുമായി എത്തുമ്പോള്‍ സ്വന്തമാക്കാന്‍ കൊതിക്കുന്നവരുടെ എണ്ണവും നീണ്ടേക്കും.
പവര്‍ട്രെയിനില്‍ മാറ്റമില്ലാതെ മൈല്‍ഡ് ഹൈബ്രിഡ്, സ്ട്രോങ് ഹൈബ്രിഡ് വകഭേദങ്ങളില്‍ ഗ്രാന്‍ഡ് വിറ്റാര പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൈല്‍ഡ് ഹൈബ്രിഡില്‍ 1.5 ലീറ്റര്‍ 4 സിലിണ്ടര്‍ കെ15സി പെട്രോള്‍ എന്ജിന് 102bhp കരുത്തുമുണ്ട്. അതേസമയം സ്ട്രോങ് ഹൈബ്രിഡില്‍ ഇതേ എന്ജിന് 91 ബിഎച്ച്പി കരുത്തും പരമാവധി 122 എൻഎം ടോര്‍ക്കുമാണ് പുറത്തെടുക്കാനാവുക. ഇതിനൊപ്പം 78 ബിഎച്ച്പി-141 എൻഎം ടോര്‍ക്കുള്ള ഇലക്ട്രിക് മോട്ടോറും ചേര്‍ത്തിരിക്കുന്നു.
ഇതിനകം തന്നെ ഗ്രാന്‍ഡ് വിറ്റാര 7 സീറ്ററിന്റെ നിര്‍മാണം കമ്പനി തുടങ്ങിയെന്നും സൂചനയുണ്ട്. എങ്കിലും എന്നാണ് ഈ കാര്‍ പുറത്തിറക്കുകയെന്ന് ഇപ്പോഴും മാരുതി സുസുക്കി ഔദ്യോഗികമായി പറഞ്ഞിട്ടില്ല. വിപണിയിലെത്തിയാല്‍ മഹീന്്ര എക്സ്യുവി 700, ടാറ്റ സഫാരി, ഹ്യുണ്ടേയ് അല്‍കാസര്‍ എന്നിവര്‍ക്കെല്ലാമുള്ള മാരുതി സുസുക്കിയുടെ വെല്ലുവിളിയായും ഗ്രാന്‍ഡ് വിറ്റാര 7 സീറ്റര്‍ മാറും.