2 ലക്ഷം വിലക്കുറവ്, ജിംനിയുടെ തണ്ടർ എഡിഷനുമായി മാരുതി
ജിംനിക്ക് തണ്ടർ എഡിഷൻ അവതരിപ്പിച്ച് മാരുതി സുസുക്കി. 10.74 ലക്ഷം രൂപ മുതൽ 14.05 ലക്ഷം രൂപവരെയാണ് തണ്ടർ എഡിഷൻ പാക്കേജ് മോഡലിന്റെ എക്സ്ഷോറൂം വില. നിലവിലെ മോഡലുകളിലെല്ലാം തണ്ടർപാക്കേജ് എഡിഷൻ ലഭ്യമാകും. പരിമിതകാലത്തേക്ക് മാത്രം ലഭിക്കുന്ന പ്രത്യേക പതിപ്പിന്റെ അടിസ്ഥാന വകഭേദത്തിന് 2 ലക്ഷം രൂപ വരെ

ജിംനിക്ക് തണ്ടർ എഡിഷൻ അവതരിപ്പിച്ച് മാരുതി സുസുക്കി. 10.74 ലക്ഷം രൂപ മുതൽ 14.05 ലക്ഷം രൂപവരെയാണ് തണ്ടർ എഡിഷൻ പാക്കേജ് മോഡലിന്റെ എക്സ്ഷോറൂം വില. നിലവിലെ മോഡലുകളിലെല്ലാം തണ്ടർപാക്കേജ് എഡിഷൻ ലഭ്യമാകും. പരിമിതകാലത്തേക്ക് മാത്രം ലഭിക്കുന്ന പ്രത്യേക പതിപ്പിന്റെ അടിസ്ഥാന വകഭേദത്തിന് 2 ലക്ഷം രൂപ വരെ വിലക്കുറവാണ്. ജിംനിയുടെ സീറ്റ പ്രോ മാനുവൽ മോഡലിന് 12.74 ലക്ഷം രൂപ മുതലാണ് വില.
മുൻബംബർ ഗാർണിഷ്, മുൻ സ്കിഡ് പ്ലേറ്റ്, ഡോർ ക്ലാഡിങ്, ഡോർ വൈസർ, ഡോർ സിൽഗാർഡ്, ഓആർവിഎം ഗാർണിഷ്, മുൻ–പിൻ ഫെൻഡർ ഗാർണിഷുകൾ, ഹുഡ് പെയിന്റഡ് ഗാർണിഷ്, ഗ്രിപ് കവർ, ഓഫ് റോഡർ ഡ്യുവൽ സ്ട്രോക് ഫിനിഷ്, ടാൻ സ്റ്റിയറിങ് വിൽ, ബോഡി ഗ്രാഫിക്സ്,ഡിസൈനർ മാറ്റ്, ഇന്റീരിയർ സ്റ്റൈലിങ് കിറ്റ് തുടങ്ങിയ തണ്ടർ എഡിഷൻ പാക്കേജിലുണ്ട്.
ഈ വർഷം ആദ്യം ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച 5 ഡോർ ജിമ്നിയുടെ വില മാരുതി പ്രഖ്യാപിച്ചത് ജൂണിലാണ്. കെ 15 ബി പെട്രോൾ എൻജിനാണ് ജിമ്നിയിൽ. 104.8 എച്ച്പി കരുത്തും 134.2 എൻ എം ടോർക്കും ഈ എൻജിനുണ്ട്. 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ്. ജിമ്നിയുടെ മാനുവൽ ലീറ്ററിന് 16.94 കിലോമീറ്ററും ഓട്ടമാറ്റിക്കിന് 16.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. കഠിനമായ ഓഫ് റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം ഇത് കാഴ്ചവയ്ക്കാനായി സുസുക്കി ഓൾഗ്രിപ്പ് പ്രോയാണ് ജിംനിയിൽ. ഫോർവീൽ ഡ്രൈവ് ഹൈ, ഫോർവീൽ ഡ്രൈവ് ലോ എന്നീ മോഡുകളും ഇതിലുണ്ട്.