ഇലക്ട്രിക് കാറുകളുടെ ബാറ്ററിയുടെ ആയുസാണ് പലപ്പോഴും ഉപഭോക്താക്കളെ അതിൽ നിന്ന് അകറ്റി നിർത്തുന്നത്. പെട്രോൾ, ഡീസൽ കാറുകളെപ്പോലെ ഉപയോഗിക്കാൻ പറ്റുമോ? മോട്ടറിന് എന്തെങ്കിലും പറ്റുമോ എന്ന ആശങ്കകൾ വേറെ. എന്നാൽ ഇലക്ട്രിക് കാറുകളും പെട്രോൾ, ഡീസൽ കാറുകളെപ്പോലെ ലക്ഷക്കണക്കിന് കിലോമീറ്റർ എളുപ്പത്തിൽ ഓടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രിക് കാറുകളുടെ ബാറ്ററിയുടെ ആയുസാണ് പലപ്പോഴും ഉപഭോക്താക്കളെ അതിൽ നിന്ന് അകറ്റി നിർത്തുന്നത്. പെട്രോൾ, ഡീസൽ കാറുകളെപ്പോലെ ഉപയോഗിക്കാൻ പറ്റുമോ? മോട്ടറിന് എന്തെങ്കിലും പറ്റുമോ എന്ന ആശങ്കകൾ വേറെ. എന്നാൽ ഇലക്ട്രിക് കാറുകളും പെട്രോൾ, ഡീസൽ കാറുകളെപ്പോലെ ലക്ഷക്കണക്കിന് കിലോമീറ്റർ എളുപ്പത്തിൽ ഓടും എന്ന് തെളിയിച്ചിരിക്കുയാണ് ഹാന്‍യോര്‍ഗ് വോണ്‍ ജെമ്മിംഗ്-ഹോണ്‍ബെര്‍ഗ് എന്ന ജർമൻ സ്വദേശി.

Tesla Model S, Image Source: Hansjörg von Gemmingen-Hornberg | X

2014 ലാണ് ഹോണ്‍ബെര്‍ഗ് 30000 കിലോമീറ്റർ ഓടിയ ഒരു ടെസ്‌ല മോഡല്‍ എസ് വാങ്ങുന്നത്. പിന്നീടുള്ള ഒമ്പത് വർഷത്തിൽ കാർ 19 ലക്ഷം കിലോമീറ്റർ ഓടി. യൂറോപ്പ് മാത്രമല്ല മൊറാക്കോയിലും ചൈനയിലും വരെ ഹോണ്‍ബെര്‍ഗ് ഈ കാർ ഓടിച്ചു. 12 ലക്ഷം കീലോമീറ്ററുകൾ ഓടിക്കുന്നതിനിടെ 13 തവണ ഇലക്ട്രിക് മോട്ടർ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. നാലുതവണ ബാറ്ററി പായ്ക്കും മാറ്റിവയ്ച്ചു. ചിലവ് കുറയ്ക്കാൻ പലപ്പോഴും റീഫര്‍ബിഷ്ഡ് മോട്ടോറുകളായിരുന്നു സ്ഥാപിച്ചിരുന്നത്. മോട്ടോറുകളില്‍ ചിലതിന് വാറണ്ടി കിട്ടിയത്  ആശ്വാസമായിരുന്നു എന്ന്് ഉടമപറയുന്നു.  എന്നാൽ ഇതൊഴിച്ചുള്ള ബാക്കി സർവീസ് കോസ്റ്റ് എത്രയാണെന്ന് ഹോണ്‍ബെര്‍ഗ് വെളിപ്പെടുത്തിയിട്ടില്ല.

ADVERTISEMENT

പത്തൊമ്പത് ലക്ഷം കിലോമീറ്റർ ഓടിയ കാറിന് സ്പീഡ് 100 കിലോമീറ്ററിൽ താഴെ നില നിർത്താൻ ശ്രമിച്ചുണ്ടെന്നും 20 ശതമാനത്തിൽ താഴെ ബാറ്ററി ചാർജ് കുറയുമ്പോഴാണ് ചാർജ് ചെയ്യാറെന്നും ഉടമ പറയുന്നു. നിലവിലെ ബാറ്ററി ഇതുവരെ 1.5 ലക്ഷം കീലോമീറ്റർ ദൂരം ഓടി. ചാർജ് കപ്പാസിറ്റി 8 ശതമാനം കുറയുകയും ചെയ്തു. ഇതിനു മുമ്പ് ഉപയോഗിച്ച ബാറ്ററിയുടെ ചാർജ് 60 ശതമാനത്തിൽ അധികം കുറഞ്ഞതിന് ശേഷമാണ് മാറ്റിയത്. ഒരു ബാറ്റരിയിൽ ശരാശി 402000 കീലോമീറ്റർ സഞ്ചരിക്കാൻ സാധിച്ചിട്ടുണ്ട്. ഈ മോഡൽ എസ് കൂടാതെ 7.35 ലക്ഷം കീലോമീറ്റർ ഓടിയ ടെസ്‌ല റോഡ്സ്റ്ററും ഹോണ്‍ബെര്‍ഗിനുണ്ട്.

English Summary:

Auto News, 19 Lakhs Kilometer Running Tesla

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT