2023-ന് തിളക്കം കൂട്ടിയ 10 വാഹനങ്ങൾ ഏതൊക്കെ?
എന്‍ട്രി ലെവല്‍ കാറുകള്‍ മുതല്‍ ആഡംബര കാറുകള്‍ വരെ പുതിയ കാര്‍ മോഡലുകള്‍ നിരവധി ഇറങ്ങിയ വര്‍ഷമാണ് കടന്നു പോവുന്നത്. ചെറു ഇവികളും, കോംപാക്ട് സെഡാനുകളും, ജനപ്രിയ എസ്‌യുവികളും, പ്രീമിയം ആഡംബര കാറുകളുമെല്ലാം ഇന്ത്യന്‍ കാര്‍ വിപണിയെ കൂടുതല്‍ സമ്പന്നമാക്കി. 2023ല്‍ പുറത്തിറങ്ങിയ പത്തു ശ്രദ്ധേയരായ
എന്‍ട്രി ലെവല്‍ കാറുകള്‍ മുതല്‍ ആഡംബര കാറുകള്‍ വരെ പുതിയ കാര്‍ മോഡലുകള്‍ നിരവധി ഇറങ്ങിയ വര്‍ഷമാണ് കടന്നു പോവുന്നത്. ചെറു ഇവികളും, കോംപാക്ട് സെഡാനുകളും, ജനപ്രിയ എസ്‌യുവികളും, പ്രീമിയം ആഡംബര കാറുകളുമെല്ലാം ഇന്ത്യന്‍ കാര്‍ വിപണിയെ കൂടുതല്‍ സമ്പന്നമാക്കി. 2023ല്‍ പുറത്തിറങ്ങിയ പത്തു ശ്രദ്ധേയരായ
എന്‍ട്രി ലെവല്‍ കാറുകള്‍ മുതല്‍ ആഡംബര കാറുകള്‍ വരെ പുതിയ കാര്‍ മോഡലുകള്‍ നിരവധി ഇറങ്ങിയ വര്‍ഷമാണ് കടന്നു പോവുന്നത്. ചെറു ഇവികളും, കോംപാക്ട് സെഡാനുകളും, ജനപ്രിയ എസ്‌യുവികളും, പ്രീമിയം ആഡംബര കാറുകളുമെല്ലാം ഇന്ത്യന്‍ കാര്‍ വിപണിയെ കൂടുതല്‍ സമ്പന്നമാക്കി. 2023ല്‍ പുറത്തിറങ്ങിയ പത്തു ശ്രദ്ധേയരായ
വാഹന വിപണിയിൽ നിരവധി പുതിയ മോഡലുകള്‍ നിരവധി ഇറങ്ങിയ വര്‍ഷമാണ് കടന്നു പോവുന്നത്. എന്‍ട്രി ലെവല്‍ മുതല്‍ ആഡംബര കാറുകള്‍ വരെയുള്ള മോഡലുകൾ 2023ൽ വിപണിയിലെത്തി. ചെറു ഇവികളും, കോംപാക്ട് സെഡാനുകളും, ജനപ്രിയ എസ്‌യുവികളും, പ്രീമിയം ആഡംബര കാറുകളുമെല്ലാം ഇന്ത്യന്‍ വിപണിയെ കൂടുതല്‍ സമ്പന്നമാക്കി. 2023ല്‍ പുറത്തിറങ്ങിയ പത്തു ശ്രദ്ധേയരായ കാറുകളെക്കുറിച്ചു നോക്കാം.
എംജി കോമറ്റ്
ചെറു ഇവികളില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ വാഹനമാണ് എംജി കോമറ്റ്. നഗരത്തിലെ ഏതു തിരക്കിനിടയിലൂടെയും ഈ ചെറു കാര്‍ നിശബ്ദം എളുപ്പത്തില്‍ സഞ്ചരിക്കും. റേഞ്ചിന്റെ കാര്യത്തിലും ഉള്ളിലെ സ്ഥലത്തിന്റെ കാര്യത്തിലും പല അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാവാമെങ്കിലും നഗരയാത്രകള്‍ക്കും രണ്ടാമത്തെ കാര്‍ എന്ന ചോദ്യം ഉയരുമ്പോഴും വലിയൊരു വിഭാഗത്തിന് 2023ല്‍ ലഭിച്ച ഉത്തരമാണ് എംജി കോമറ്റ്.
ഹ്യുണ്ടേയ് വെര്‍ന
വ്യത്യസ്തമായ രൂപകല്‍പനകൊണ്ട് ശ്രദ്ധേയമായ ഹ്യുണ്ടേയ് വാഹനം. പ്രീമിയം ഇന്റീരിയറും സൗകര്യങ്ങളും മള്‍ട്ടിപ്പിള്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളും വെര്‍നയുടെ ജനപ്രീതി വര്‍ധിപ്പിക്കുകയാണുണ്ടായത്.
ഹോണ്ട എലിവേറ്റ്
ഹോണ്ടയുടെ കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്കുള്ള വരവ് എലിവേറ്റിലൂടെയായിരുന്നു. ഫാന്‍സിയായുള്ള സൗകര്യങ്ങള്‍ ഒഴികെ ഒരു എസ്.യു.വിക്കു വേണ്ട സൗകര്യങ്ങള്‍ എലിവേറ്റിലുണ്ട്. ചെറു എസ്‌യുവി വിഭാഗത്തിലേക്ക് എലിവേറ്റുമായി ഹോണ്ട വരുമ്പോള്‍ ഇത്രയും കാലം എവിടെയായിരുന്നു എന്ന ചോദ്യം മാത്രമേ പലര്‍ക്കും ഉണ്ടായിരുന്നുള്ളൂ. പ്രധാനമായും ഏഷ്യന്‍ വിപണിയെ ലക്ഷ്യം വെച്ചുള്ള വാഹനമാണ് ഹോണ്ട എലിവേറ്റ്.
ടാറ്റ നെക്‌സോണ്‍, നെക്‌സോണ്‍ ഇ.വി
2017ല്‍ പുറത്തിറങ്ങിയ ശേഷം നെക്‌സോണിന് ലഭിച്ച ഏറ്റവും വലിയ മുഖം മിനുക്കല്‍ 2023ലായിരുന്നു. പുറത്തെ രൂപകല്‍പനയിലും ഡാഷ്‌ബോര്‍ഡ് ലേ ഔട്ടിലും സൗകര്യങ്ങളിലും ഗിയര്‍ ബോക്‌സിലും വരെ മാറ്റങ്ങള്‍. നെക്‌സോണിന്റെ വൈദ്യുത വാഹനം വിപണിയുടെ ഹൃദയം കീഴടക്കുക കൂടി ചെയ്തതോടെ വില്‍പന പൊടിപൊടിച്ചു.
ടാറ്റ ഹാരിയര്‍, സഫാരി
ടാറ്റയുടെ വാഹനങ്ങള്‍ക്ക് സംഭവിച്ച ഏറ്റവും വലിയ മാറ്റം സുരക്ഷയിലും രൂപകല്‍പനയിലായിരിക്കും. ഹാരിയറും സഫാരിയും രൂപം മാറിയെത്തിയതും 2023ല്‍ തന്നെ. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടി സുരക്ഷ തെളിയിക്കുകയും ചെയ്തു ഇരു മോഡലുകളും.
ഹ്യുണ്ടേയ് എക്‌സ്റ്റര്‍
ടാറ്റ പഞ്ചിനൊത്ത എതിരാളിയായാണ് എക്സ്റ്ററിനെ ഹ്യുണ്ടേയ് അവതരിപ്പിച്ചത്. ഇന്ത്യയിലെ മൈക്രോ എസ്‌യുവി രംഗത്തേക്കുള്ള കൊറിയന്‍ വാഹന നിര്‍മാതാക്കളുടെ വരവ് എക്‌സ്റ്ററിലേറിയായിരുന്നു. സണ്‍റൂഫ്, ഡാഷ് കാം തുടങ്ങിയ പ്രീമിയം ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചു. എക്സ്റ്റര്‍ വാങ്ങിയവരില്‍ 75 ശതമാനവും സണ്‍റൂഫുള്ള മോഡല്‍ തെരഞ്ഞെടുത്തുവെന്നതു തന്നെ ഈ ഫീച്ചറിനുള്ള ജനപ്രീതി തെളിയിക്കുന്നു.
മാരുതി സുസുക്കി ഫ്രോങ്ക്‌സ്
ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട രൂപമാണ് ഫ്രോങ്ക്‌സിന്. അകത്തും പുറത്തും മനോഹരമായ രൂപകല്‍പന നിരവേധി പേരെ ഫ്രോങ്ക്‌സിലേക്ക് ആകര്‍ഷിച്ചു. 1 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിന്റെ കരുത്ത് ഡ്രൈവിങ് ഇഷ്ടപ്പെടുന്നവരെ ഫ്രോങ്ക്‌സ് തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.
കിയ സെല്‍റ്റോസ്
2019ല്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ രൂപകല്‍പനയിലും ഫീച്ചറുകളിലും പവര്‍ട്രെയിനിലെ വ്യത്യസ്തതയിലും സെല്‍റ്റോസ് വേറിട്ടു നിന്നു. കൂടുതല്‍ കരുത്തുള്ള ടര്‍ബോ പെട്രോള്‍ മോട്ടോറും പുതിയ ഫീച്ചറുകളുമൊക്കെയായി 2023ല്‍ ഇറങ്ങിയ സെല്‍റ്റോസും കളംപിടിച്ചു.
ബിഎംഡബ്ല്യു 7 സീരീസ്, ഐ7
ഇന്ത്യയില്‍ 2023ല്‍ ഇറങ്ങിയ ബിഎംഡബ്ല്യുവിന്റെ സെഡാന്‍, ഇലക്ട്രിക് വകഭേദങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. രണ്ടാം നിരയിലെ 31.1 ഇഞ്ച് പോപ്- ഡൗണ്‍ ഡിസ്‌പ്ലേ അടക്കമുള്ള ഫീച്ചറുകള്‍ ചര്‍ച്ചയായി. ബോംബിട്ടാല്‍പോലും കുലുങ്ങാത്ത വിആര്‍9 ബാലിസ്റ്റിക്ക് പ്രൊട്ടക്ഷനും ഐ7, 7 സീരീസ് വാഹനങ്ങളുടെ കരുത്തായി. ടയറിലെ വായു പൂര്‍ണമായും നഷ്ടപ്പെട്ടാല്‍ പോലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന റണ്‍ ഫ്‌ളാറ്റ് ടയറുകളാണ് മറ്റൊരു പ്രത്യേകത. രാഷ്ട്ര തലവന്മാരേയും സെലിബ്രിറ്റികളേയും ലക്ഷ്യം വെച്ചുള്ള ഈ ആഡംബര കാര്‍ മോഡലുകള്‍ എത്തിയതും 2023ല്‍ തന്നെ.
മാരുതി സുസുക്കി ജിംനി
2018ല്‍ പുറത്തിറങ്ങിയ ജിംനിയുടെ ലോങ് വീല്‍ബെയ്‌സ്, 5 ഡോര്‍ പതിപ്പാണ് സുസുക്കി ജിംനി. 2023 ഓട്ടോ എക്‌സ്‌പോയിലാണ് ജിംനിയുടെ അഞ്ച് ഡോര്‍ പതിപ്പ് മാരുതി അവതിപ്പിച്ചത്. പെട്രോള്‍ നാലു വീല്‍ ഡ്രൈവ് മോഡലില്‍ ലഭ്യമായ ജിംനി രൂപംകൊണ്ടും പ്രകടനം കൊണ്ടും വലിയൊരു വിഭാഗത്തെ ആകര്‍ഷിക്കുന്നു. ഒരേസമയം ഫാമിലി കാറായും പാര്‍ട് ടൈം ഓഫ് റോഡറായും ഉപയോഗിക്കാനാവുമെന്നതും ജിംനിയിലേക്ക് നിരവധി പേരെ ആകര്‍ഷിക്കുന്നുണ്ട്.