പുതിയ സോണറ്റിന്റെ ബുക്കിങ് ആരംഭിച്ച് കിയ. ഓൺലൈൻ ആയോ കിയ ഷോറൂം വഴിയോ പുതിയ സോണറ്റ് ബുക്ക് ചെയ്യാം. ഡിസംബർ 20 മുതൽ വാഹനം ബുക്ക് ചെയ്യാം എന്നാണ് കിയ അറിയിച്ചിരിക്കുന്നത്. മാനുവൽ ഡീസൽ പതിപ്പ് ഒഴിച്ചുള്ള വാഹനത്തിന്റെ വിതരണം ജനുവരിയിലും മാനുവലിന്റെ വിതരണം ഫെബ്രുവരിയിലും ആരംഭിക്കുമെന്നാണ് കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ സോണറ്റിന്റെ ബുക്കിങ് ആരംഭിച്ച് കിയ. ഓൺലൈൻ ആയോ കിയ ഷോറൂം വഴിയോ പുതിയ സോണറ്റ് ബുക്ക് ചെയ്യാം. ഡിസംബർ 20 മുതൽ വാഹനം ബുക്ക് ചെയ്യാം എന്നാണ് കിയ അറിയിച്ചിരിക്കുന്നത്. മാനുവൽ ഡീസൽ പതിപ്പ് ഒഴിച്ചുള്ള വാഹനത്തിന്റെ വിതരണം ജനുവരിയിലും മാനുവലിന്റെ വിതരണം ഫെബ്രുവരിയിലും ആരംഭിക്കുമെന്നാണ് കിയ അറിയിക്കുന്നത്. മാറ്റങ്ങളുമായി എത്തുന്ന പുതിയ സോണറ്റിന്റെ ആദ്യ പ്രദർശനം കഴിഞ്ഞ ദിവസമാണ് കിയ നടത്തിയത്. പുതിയ ഫീച്ചറുകളുമായി എത്തുന്ന സോണറ്റിന് ഇക്കുറി ഡീസൽ മാനുവലുമുണ്ട്. എഡിഎഎസ് ലെവൽ 1, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകളുമായി എത്തുന്ന വാഹനത്തിന് മാനുവൽ, ഐഎംടി, ഓട്ടമാറ്റിക് ഗിയർബോക്സുകളിൽ ലഭിക്കും. മാറ്റങ്ങളുമായി എത്തുന്ന സോണറ്റിന്റെ ബുക്കിങ് ഡിസംബർ 20 മുതൽ ആരംഭിക്കും. ജനുവരിയിൽ വില പ്രഖ്യാപിക്കും.

എക്സ്റ്റീരിയർ

ADVERTISEMENT

നിലവിലെ മോഡലിൽ നിന്നു എക്സ്റ്റീരിയർ ഡീസൈനിൽ കാര്യമായ മാറ്റങ്ങളുണ്ട്. വലുപ്പം കൂടിയ എൽഇഡി ഹെഡ്‌ലാംപ്, പുതിയ എൽഇഡി ഡേടൈം റണ്ണിങ് ലാംപുകൾ, പുതിയ മുൻ ബംബർ, എൽഇഡി ഫോഗ്‌ലാംപ്, പുത്തൻ ഡിസൈനിലുള്ള 16 ഇഞ്ച് അലോയ് വീലുകൾ, പിന്നിലെ എൽഇഡി ലൈറ്റ് ബാർ, സി ആകൃതിയിലുള്ള ടെയിൽ ലാംപ്, പുതിയ പിൻ ബംബർ, റൂഫ് മൗണ്ടഡ് സ്പോയിലർ എന്നിവ പുതിയ സോണറ്റിലുണ്ട്.

ഇന്റീരിയർ

ADVERTISEMENT

ഇന്റീരിയറിലെ പ്രധാന മാറ്റം 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്, സെല്‍റ്റോസിന് സമാനമായി 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്. കൂടാതെ ക്ലൈമറ്റ് കൺട്രോൾ ഇൻഫോ കാണാനുള്ള ചെറിയൊരു സ്ക്രീനും ഡാബ് ബോർഡിൽ നൽകിയിട്ടുണ്ട്. എഡിഎഎസ് ലെവൽ 1 ടെക്നോളജിയുമായിട്ടാണ് പുതിയ മോഡൽ എത്തുന്നത്.

മറ്റ് ഫീച്ചറുകൾ

ADVERTISEMENT

ഫോർവേർഡ് കൊളീഷൻ വാണിങ്, ലൈൻ ഡിപ്പാർച്ചർ വാണിങ്, ഫോർവേർഡ് കൊളീഷൻ അവോയിഡൻസ് അസിസ്റ്റൻസ് ആൻഡ് വാണിങ്, ഹൈ ബീം അസിസ്റ്റ്, ലൈൻ കീപ് അസിസ്റ്റ് തുടങ്ങി നിരവധി ഫീച്ചറുകളുണ്ട് എഡിഎഎസിൽ. സൂരക്ഷയ്ക്കായി ആറ് എയർബാഗുകൾ, ടയർപ്രഷർ മോണിറ്ററിങ് സിസ്റ്റം, ഇഎസ്‌സി, 360 ഡിഗ്രി ക്യാമറ എന്നിവയുണ്ട്. ബോസ് ഓഡിയോ, സൺറൂഫ്, എൽഇഡി ആംബിയന്റ് ലൈറ്റ് എന്നീ ഫീച്ചറുകളും നൽകിയിരിക്കുന്നു.

എൻജിൻ

1.2 പെട്രോൾ, 1 ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകൾ തന്നെയാണ് പുതിയ മോഡലിനും. 1.2 ലീറ്റർ പെട്രോൾ എൻജിൻ മാനുവൽ ഗിയർബോക്സിൽ മാത്രം ലഭിക്കുമ്പോൾ ഒരു ലീറ്റർ പെട്രോൾ എൻജിൻ ആറ് സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി ഗിയർബോക്സുകളിലും 1.5 ലീറ്റർ ഡീസൽ മോഡൽ ആറു സ്പീഡ് മാനുവൽ, ഐഎംടി, ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകളിലും ലഭിക്കും.

English Summary:

Auto News, 2024 Kia Sonet deliveries to start in January, diesel MT buyers to wait till February