പഞ്ചിനോട് മത്സരിക്കാൻ മാരുതി എസ്‍യുവി, ഏഴു സീറ്റ് വാഹനവും അണിയറയിൽ
മൈക്രോ എസ്‍യുവി വിപണിയിൽ ടാറ്റ പഞ്ചിനോടും ഹ്യുണ്ടേയ് എക്സ്റ്ററിനോടും മത്സരിക്കാൻ മാരുതി സുസുകി. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഇവിഎക്സ് എന്ന ഇലക്ട്രിക് എസ്‍യുവി വിപണിയിലെത്തിച്ചത് ശേഷമായിരിക്കും മാരുതി പുതിയ വാഹനങ്ങളെ എത്തിക്കുക. ഇവിഎക്സിൽ നിന്ന് തന്നെ ഡിസൈൻ എലമെന്റുകൾ കടമെടുക്കാനാണ്

മൈക്രോ എസ്‍യുവി വിപണിയിൽ ടാറ്റ പഞ്ചിനോടും ഹ്യുണ്ടേയ് എക്സ്റ്ററിനോടും മത്സരിക്കാൻ മാരുതി സുസുക്കി. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഇവിഎക്സ് എന്ന ഇലക്ട്രിക് കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കും പുതിയ വാഹനം വിപണിയിൽ എത്തിക്കുക. ഈ വർഷം അവസാനം ഇവിഎക്സും ശേഷം ചെറു എസ്‍യുവിയും വിപണിയിലെത്തും.
ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനപ്പെടുത്തി മൂന്ന് നിര സീറ്റുള്ള വാഹനവും മാരുതി വിപണിയിലെത്തിക്കും. പുതിയ എസ്‍യുവികൾ 2025നും 2027നും ഇടയിൽ എത്തുമെന്നാണ് പ്രതീക്ഷ. വലിയ എസ്‍യുവി വൈ 17 എന്ന കോഡ് നാമത്തിലും ചെറു എസ്‍യുവി വൈ 43 എന്ന കോഡ് നാമത്തിലുമായിരിക്കും വികസിപ്പിക്കുക.
എസ്‍യുവികൾക്ക് ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ലഭിക്കുന്ന സ്വീകാര്യതയാണ് പുതിയ വാഹനങ്ങൾ പുറത്തിറക്കാൻ മാരുതിയെ പേരിപ്പിക്കുന്നത്. നിലവിൽ എസ്‍യുവി വിപണിയുടെ 20 ശതമാനം മാരുതിയുടെ കൈവശമാണ്. രണ്ടു മോഡലുകൾ കൂടി വിപണിയിൽ എത്തിച്ച് എസ്‍യുവി സെഗ്‌മെന്റിലെ 33 ശതമാനം കൈവശപ്പെടുത്താനാണ് മാരുതിയുടെ ഇപ്പോഴത്തെ പദ്ധതി. വരുംവർഷങ്ങളിൽ ഇന്ത്യൻ വിപണിയുടെ 50 ശതമാനം സ്വന്തമാക്കാനും മാരുതി സുസുക്കി പദ്ധതിയിടുന്നുണ്ട്. അടുത്തിടെ വിപണിയിൽ എത്തിയ ഫ്രോങ്സും ജിംനിയുടെ ഗ്രാൻഡ് വിറ്റാരയുടെ മികച്ച മുന്നേറ്റമാണ് കമ്പനിയ്ക്ക് നൽകിയത്.