ഫോഡിന്റെ രണ്ടാം വരവോ, എൻഡവർ തിരിച്ചു വരുന്നു?
ഇന്ത്യയിൽ എൻഡവറിന്റെ വിൽപന വീണ്ടും ആരംഭിക്കുന്നതിന്റെ സൂചന നൽകി ഫോഡ്. എൻഡവറിന്റെ പുതിയ ഡിസൈന് ഇന്ത്യൻ പേന്റന്റ് ലഭിക്കാൻ ഫോഡ് അപേക്ഷ നൽകിയത് ഇതിന്റെ ഭാഗമായാണെന്നാണ് അനുമാനം. ചെന്നൈ നിർമാണ ശാല ജെഎസ്‍ഡബ്ല്യുവി ഗ്രൂപ്പിന് വിൽക്കാനുള്ള കരാർ ഫോഡ് റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് 2022ൽ രാജ്യാന്തര
ഇന്ത്യയിൽ എൻഡവറിന്റെ വിൽപന വീണ്ടും ആരംഭിക്കുന്നതിന്റെ സൂചന നൽകി ഫോഡ്. എൻഡവറിന്റെ പുതിയ ഡിസൈന് ഇന്ത്യൻ പേന്റന്റ് ലഭിക്കാൻ ഫോഡ് അപേക്ഷ നൽകിയത് ഇതിന്റെ ഭാഗമായാണെന്നാണ് അനുമാനം. ചെന്നൈ നിർമാണ ശാല ജെഎസ്‍ഡബ്ല്യുവി ഗ്രൂപ്പിന് വിൽക്കാനുള്ള കരാർ ഫോഡ് റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് 2022ൽ രാജ്യാന്തര
ഇന്ത്യയിൽ എൻഡവറിന്റെ വിൽപന വീണ്ടും ആരംഭിക്കുന്നതിന്റെ സൂചന നൽകി ഫോഡ്. എൻഡവറിന്റെ പുതിയ ഡിസൈന് ഇന്ത്യൻ പേന്റന്റ് ലഭിക്കാൻ ഫോഡ് അപേക്ഷ നൽകിയത് ഇതിന്റെ ഭാഗമായാണെന്നാണ് അനുമാനം. ചെന്നൈ നിർമാണ ശാല ജെഎസ്‍ഡബ്ല്യുവി ഗ്രൂപ്പിന് വിൽക്കാനുള്ള കരാർ ഫോഡ് റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് 2022ൽ രാജ്യാന്തര
ഇന്ത്യയിൽ എൻഡവറിന്റെ വിൽപന വീണ്ടും ആരംഭിക്കുന്നതിന്റെ സൂചന നൽകി ഫോഡ്. എൻഡവറിന്റെ പുതിയ ഡിസൈന് ഇന്ത്യൻ പേന്റന്റ് ലഭിക്കാൻ ഫോഡ് അപേക്ഷ നൽകിയത് ഇതിന്റെ ഭാഗമായാണെന്നാണ് അനുമാനം. ചെന്നൈ നിർമാണ ശാല ജെഎസ്‍ഡബ്ല്യുവി ഗ്രൂപ്പിന് വിൽക്കാനുള്ള കരാർ ഫോഡ് റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് 2022ൽ രാജ്യാന്തര വിപണിയിൽ പുറത്തിറങ്ങിയ എവറസ്റ്റ് എന്ന എൻഡവറിലൂടെ ഫോഡ് ഇന്ത്യയിൽ തിരിച്ചെത്തിയേക്കുമെന്ന് അഭ്യൂഹം ശക്തമാകുന്നത്. എന്നാൽ ഫോഡ് ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല.
2024 അവസാനമോ അടുത്ത വർഷം ആദ്യമോ എൻഡവർ തിരിച്ചെത്തിയേക്കും. ചെന്നൈ പ്ലാന്റിൽ അസംബിൾ ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. എന്നാൽ ഹോമോലോഗേഷൻ പ്രകാരം 2500 വാഹനങ്ങൾ വരെ ഒരു വർഷം കുറഞ്ഞ നികുതിയിൽ ഇറക്കുമതി ചെയ്യാനും സാധ്യതയുണ്ട്. ഇന്ത്യൻ വിപണിയിൽ നിലവിലുണ്ടായിരുന്ന എൻഡറിൽ നിന്ന് ഏറെ മാറ്റങ്ങളുണ്ട് 2022 മോഡലിന്. റേഞ്ചർ പിക്ക് അപ് ട്രക്കിന്റെ പ്ലാറ്റ്ഫോമിൽ തന്നെയാണ് വാഹനത്തിന്റെ നിർമാണം. മെട്രെിക്സ് എൽഇഡി ഹെഡ്‌ലാംപ്, സി ആകൃതിയിലുള്ള ഡേടൈം റണ്ണിങ് ലാംപ് എന്നിവ എൻഡവറിലുണ്ട്. 12 ഇഞ്ച് ടച്ച് സ്ക്രീൻ 12.4 ഇഞ്ച് ഡിജിറ്റൽ ഡിസ്പ്ലെ എന്നിവയും പുതിയ മോഡലിൽ പ്രതീക്ഷിക്കാം. രണ്ടു ലീറ്റർ ടർബോ ഡീസൽ എൻജിനും 3.0 ലീറ്റർ വി6 ടർബോ ഡീസൽ എൻജിനുമാണ് രാജ്യാന്തര വിപണിയിലെ എൻജിനുകൾ.
ഫോഡിന് 2022–23 സാമ്പത്തിക വർഷം 505 കോടി ലാഭം
2021 സെപ്റ്റംബറിലാണ് ഫോഡ് ഇന്ത്യ നഷ്ടത്തെ തുടര്‍ന്ന് ഇന്ത്യയിലെ കാര്‍ നിര്‍മാണം അവസാനിപ്പിക്കുന്നത്. 2022 ഫെബ്രുവരിയില്‍ വൈദ്യുത കാര്‍ നിര്‍മാണം ഇന്ത്യയില്‍ ഫോഡ്‍ ആരംഭിച്ചെങ്കിലും മൂന്നു മാസങ്ങള്‍ക്കു ശേഷം മേയിൽ അതും അവസാനിപ്പിച്ചു. 2022 ജൂലൈയില്‍ പൂര്‍ണമായും ഇന്ത്യയിലെ കാര്‍ നിര്‍മാണം നിര്‍ത്തിയ ഫോഡ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷം 505 കോടി രൂപയുടെ ലാഭമുണ്ടായതായി അറിയിക്കുന്നു.
2022-23 സാമ്പത്തികവര്‍ഷം 7,079 കോടി രൂപ വരുമാനമാണ് ഫോഡ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവുണ്ടായെങ്കിലും പ്രവര്‍ത്തന രീതിയില്‍ വരുത്തിയ മാറ്റങ്ങളാണ് ഫോഡ് ഇന്ത്യയെ ലാഭത്തിലേക്കെത്തിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ 980 കോടി രൂപയുടെ കാറുകളാണ് ഫോഡ് ഇന്ത്യ വിറ്റത്. 6,099 കോടി രൂപയുടെ കാറുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്തു. കാറുകളുടെ എണ്ണം നോക്കിയാല്‍ 17,219 കാറുകളും 1,77,864 എന്‍ജിനുകളുമാണ് 2022-23 സാമ്പത്തികവര്‍ഷം ഫോഡ് ഇന്ത്യയില്‍ വിറ്റത്. മുന്‍ വര്‍ഷം ഇത് യഥാക്രമം 69,223 കാറുകളും 82,067 എന്‍ജിനുകളുമായിരുന്നു.
വാഹന വില്‍പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം കുറവുണ്ടായെങ്കിലും എന്‍ജിന്‍ വില്‍പനയില്‍ ഫോഡ് 117 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. വാഹന വില്‍പനയിലെ കുറവ് എന്‍ജിന്‍ വില്‍പനയില്‍ പരിഹരിച്ചതോടെയാണ് ഫോഡ് ഇന്ത്യ 505 കോടി രൂപയുടെ ലാഭം നേടിയത്.
ഫോഡ് ഇന്ത്യയുടെ ഗുജറാത്തിലെ സാനന്ദിലുള്ള വാഹന നിര്‍മാണ ഫാക്ടറി 2023 ജനുവരിയില്‍ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് സ്വന്തമാക്കിയിരുന്നു. ടാറ്റ മോട്ടോഴ്‌സിനു കീഴിലുള്ള സ്ഥാപനമാണിത്. അതേസമയം സാനന്ദിലെ എന്‍ജിന്‍ നിര്‍മാണ ഫാക്ടറി ഇപ്പോഴും ഫോഡ് ഇന്ത്യയുടേത് തന്നെയാണ്.
2022 ജൂലൈയിലാണ് ഫോഡിന്റെ ചെന്നൈ പ്ലാന്റില്‍ നിന്നും അവസാനത്തെ ഇകോ സ്‌പോര്‍ട്ട് എസ്‌യുവി പുറത്തിറങ്ങിയത്. രണ്ടു മാസത്തെ ചര്‍ച്ചക്കു ശേഷം ജീവനക്കാര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളെ സംബന്ധിച്ച് യൂണിയന്‍ പ്രതിനിധികളുമായി ഫോഡ് ഇന്ത്യ ധാരണയിലെത്തുകയും ചെയ്തു. നഷ്ടത്തെ തുടര്‍ന്ന് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച ഫോഡിന്റെ തിരിച്ചുവരവിനുള്ള സാഹചര്യം കൂടി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ലാഭത്തിന്റെ കണക്കുകള്‍ ഒരുക്കുന്നുണ്ട്.