പഞ്ചിന് പുതിയ ‘പഞ്ച്’എങ്ങനെ കിട്ടി?
കനത്ത ഒരു ‘പഞ്ചി’ലൂടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹനവിപണിയിലേക്ക് ഇടിച്ചു കയറുകയാണ് ടാറ്റ. പഞ്ച് ഇവിയിലൂടെ ടാറ്റയുടെ ആദ്യ ഇലക്ട്രിക് പ്ലാറ്റ്ഫോമായ ആക്ടി.ഇവി പുറത്തിറങ്ങുന്നു. ടിയാഗോ, ടിഗോർ, നെക്സോൺ വാഹനങ്ങൾ ഇന്ത്യയിലെ ഇലക്ട്രിക് വിപണി അടക്കി വാഴുമ്പോഴും അവയുടെ അടിസ്ഥാനം ആന്തരദഹനയന്ത്ര (ഐസ്)
കനത്ത ഒരു ‘പഞ്ചി’ലൂടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹനവിപണിയിലേക്ക് ഇടിച്ചു കയറുകയാണ് ടാറ്റ. പഞ്ച് ഇവിയിലൂടെ ടാറ്റയുടെ ആദ്യ ഇലക്ട്രിക് പ്ലാറ്റ്ഫോമായ ആക്ടി.ഇവി പുറത്തിറങ്ങുന്നു. ടിയാഗോ, ടിഗോർ, നെക്സോൺ വാഹനങ്ങൾ ഇന്ത്യയിലെ ഇലക്ട്രിക് വിപണി അടക്കി വാഴുമ്പോഴും അവയുടെ അടിസ്ഥാനം ആന്തരദഹനയന്ത്ര (ഐസ്)
കനത്ത ഒരു ‘പഞ്ചി’ലൂടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹനവിപണിയിലേക്ക് ഇടിച്ചു കയറുകയാണ് ടാറ്റ. പഞ്ച് ഇവിയിലൂടെ ടാറ്റയുടെ ആദ്യ ഇലക്ട്രിക് പ്ലാറ്റ്ഫോമായ ആക്ടി.ഇവി പുറത്തിറങ്ങുന്നു. ടിയാഗോ, ടിഗോർ, നെക്സോൺ വാഹനങ്ങൾ ഇന്ത്യയിലെ ഇലക്ട്രിക് വിപണി അടക്കി വാഴുമ്പോഴും അവയുടെ അടിസ്ഥാനം ആന്തരദഹനയന്ത്ര (ഐസ്)
കനത്ത ഒരു ‘പഞ്ചി’ലൂടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹനവിപണിയിലേക്ക് ഇടിച്ചു കയറുകയാണ് ടാറ്റ.
പഞ്ച് ഇവിയിലൂടെ ടാറ്റയുടെ ആദ്യ ഇലക്ട്രിക് പ്ലാറ്റ്ഫോമായ ആക്ടി.ഇവി പുറത്തിറങ്ങുന്നു. ടിയാഗോ, ടിഗോർ, നെക്സോൺ വാഹനങ്ങൾ ഇന്ത്യയിലെ ഇലക്ട്രിക് വിപണി അടക്കി വാഴുമ്പോഴും അവയുടെ അടിസ്ഥാനം ആന്തരദഹനയന്ത്ര (ഐസ്) പ്ലാറ്റ്ഫോമുകളാണ്. ലോകത്ത് ഇന്ന് അംഗീകരിക്കപ്പെട്ട മൗലിക ഇലക്ട്രിക് പ്ലാറ്റ്ഫോമുകളുടെ മാതൃകയിൽ രൂപകൽപന ചെയ്ത ആക്ടി.ഇവി പ്ലാറ്റ്ഫോം പഞ്ചിലൂടെ വരുമ്പോൾ ഇന്ത്യയിലെ വാഹനവിപണിയിലെ നവ ഇലക്ട്രിക് വിപ്ലവത്തിനു തുടക്കമാകുന്നു. വരും നാളുകളിൽ കൂടുതൽ വലുപ്പവും റേഞ്ചുമുള്ള കർവ്,സിയേറ, ഹാരിയർ തുടങ്ങിയ വാഹനങ്ങളും ആക്ടി.ഇവി പ്ലാറ്റ് ഫോമിൽ ജനിക്കും.
എന്താണ് ഇലക്ട്രിക് പ്ലാറ്റ്ഫോം ?
വാഹന രൂപകൽപനയുടെ അടിത്തറയാണ് പ്ലാറ്റ്ഫോം. പേരു സൂചിപ്പിക്കുന്നതുപോലെ പ്ലാറ്റ്ഫോമിലാണ് ബോഡിയും ടയറുകളും എൻജിനുമൊക്കെ ഉറപ്പിച്ച് വാഹനരൂപം പൂണ്ട് പുറത്തിറങ്ങുന്നത്. പ്യുർ ഇലക്ട്രിക് പ്ലാറ്റ്ഫോം എന്നു ടാറ്റ വിളിക്കുന്ന ആക്ടി.ഇവി പ്ലാറ്റ്ഫോമിന്റെ മുഖ്യ സവിശേഷത പാസഞ്ചർ ക്യാബിനടിയിലാണ് ബാറ്ററിയുടെ സ്ഥാനം എന്നതാണ്. ടാറ്റയുടെ നിലവിലുള്ള ഇലക്ട്രിക് വാഹനങ്ങളിൽ പെട്രോൾ ടാങ്ക്, സ്പെയർ വീൽ, പിൻ സീറ്റിനടിവശം എന്നിവിടങ്ങളിലാണ് ബാറ്ററി. അതു കൊണ്ടു തന്നെ വലിയ ബാറ്ററിപാക്കുകൾ വയ്ക്കാൻ സ്ഥലപരിമിതിയുണ്ട്. സ്പെയർ വീൽ ഇല്ലാതെയാകും. എല്ലാത്തിനും പുറമെ ഭാരം പിന്നിൽ കൂടുതലായി വരുന്നതിൻറെ ദോഷവശങ്ങളും നേരിടേണ്ടി വരുന്നു.
ചെലവു കൂടും
ടെസ്‌ലയും ബെൻസും ബിഎംഡബ്ള്യുവും വോൾവോയും അടക്കമുള്ള വിലപ്പിടിപ്പുള്ള കാറുകൾക്കെല്ലാം യഥാർത്ഥ ഇലക്ട്രിക് പ്ലാറ്റ്ഫോമാണ്. ഐസ് കാറുകളുമായി പങ്കിടാനാവാത്തതിനാൽ ചിലവു കൂടും എന്നതാണ് ഇലക്ട്രിക്പ്ലാറ്റ്ഫോമുകളുടെ ന്യൂനത. നിലവിൽ ചെറു കാറുകളിൽ സിട്രോൺ ഇ സി 3 ക്കു മാത്രമാണ് യഥാർത്ഥ ഇലക്ട്രിക് പ്ലാറ്റ്ഫോമുള്ളത്. ബാറ്ററിക്ക് ലിക്യുഡ് കൂളിങ്ങിനു പകരം ചെലവു കുറഞ്ഞ എയർകൂളിങ് കൊടുത്തും ഉള്ളിലെ ആഡംബരങ്ങൾ തെല്ലു കുറച്ചുമാണ് സിട്രോൺ വില പിടിച്ചു നിർത്തിയിരിക്കുന്നത്.
ആക്ടിക്കു പിറകെ ഇമയും വരുന്നു
പഞ്ചിലെ ഇലക്ട്രിക് പ്ലാറ്റ്ഫോമിനു പുറമെ പ്രീമിയം കാറുകൾക്കായി ജാഗ്വാർ ലാൻഡ് റോവറുമായി ചേർന്ന് ‘ഇമ’ എന്നൊരു പ്ലാറ്റ്ഫോമും ടാറ്റയ്ക്കുണ്ട്. വരാനിരിക്കുന്ന സൂപ്പർ ആഡംബര സെഡാൻ അവിന്യ അടക്കം 10 വാഹനങ്ങൾ ഈ പ്ലാറ്റ്ഫോമിലും വരും.
എന്താണ് നേട്ടം ?
യഥാർത്ഥ ഇലക്ട്രിക് പ്ലാറ്റ്ഫോമിന്റെ മുഖ്യ നേട്ടം കൂടുതൽ വലിയ ബാറ്ററി പാക്ക് ഉൾക്കൊള്ളാനാവും എന്നതാണ്. പ്ലാറ്റ്ഫോമിനടിയിൽ മുഴുവൻ ബാറ്ററി വയ്ക്കാം. വാഹനത്തിന്റെ റേഞ്ച് കൂടും. കൂടുതൽ സുരക്ഷിതമാണ്. മുന്നിലും പിന്നിലും നിന്നുള്ള ഇടിയിൽ ബാറ്ററി താരതമ്യേന സുരക്ഷിതമാണ്. ബാറ്ററിയുടെ ഭാരം കൃത്യമായി ബാലൻസ് ചെയ്തിരിക്കുന്നതിനാൽ വാഹനത്തിന്റെ സ്റ്റെബിലിറ്റി മെച്ചപ്പെടും. ക്യാബിനിലും ഡിക്കിയിലുമടക്കം സ്ഥലം തെല്ലും നഷ്ടമാകില്ല. ചെറിയ തോതിൽ ഗ്രൗണ്ട് ക്ലിയറൻസ് കുറഞ്ഞേക്കാം എന്നതു മാത്രമാണ് ന്യൂനത. ബാറ്ററി പാക്കിന്റെ നീളം കൂട്ടി അടിസ്ഥാന രൂപകൽപന മാറാതെ കൂടിയ വീൽ ബേസിലുള്ള വാഹനങ്ങൾ ഇറക്കാമെന്ന സൗകര്യവുമുണ്ട്. സൗകര്യത്തിനനുസരിച്ച് ഫ്രണ്ട് വീൽ, റിയർ വീൽ, ഓൾ വീൽ ഡ്രൈവുകളാക്കുകയും ചെയ്യാം.
ഇന്ത്യയിൽ ആദ്യം
ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി എന്ന ഉപസ്ഥാപനമാണ് ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ചെടുത്ത് ആക്ടി.ഇവി പ്ലാറ്റ്ഫോമിനു പിന്നിൽ. കുറഞ്ഞ ചിലവിൽ കൂടുതൽ ശേഷിയുള്ള ഇലക്ട്രിക് വാഹനങ്ങൾ ഇറക്കാനാവുന്നതോടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി കുതിച്ചു കയറുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ. പ്രകടനം, സാങ്കേതികത, മോഡുലർ രൂപകൽപന, വലുപ്പക്കുറവ്, ശേഷി എന്നീ മേഖലകളിലെ മികവ് ലക്ഷ്യം.
600 കീ.മി റേഞ്ച്
300 മുതൽ 600 കീ.മി വരെ റേഞ്ച് ലഭിക്കും എന്നതാണ് പഞ്ച് ഇപ്പോൾ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിന്റെ നേട്ടം. വലിയ വാഹനമാകുമ്പോൾ റേഞ്ച് ആയിരമോ അതിലധികമോ വരെയെത്തിക്കാം. 7.2 കിലോ വാട്ട് മുതൽ 11 കിലോവാട്ട് വരെയുള്ള ഓൺബോർഡ് ചാർജർ, 150 കിലോ വാട്ട് വരെ എസി ഫാസ്റ്റ് ചാർജിങ് എന്നിവ സാധ്യം. അതായത് 10 മിനിറ്റു കൊണ്ട് 100 കിലോമീറ്റർ റേഞ്ച് ചാർജ് ചെയ്യാം. 80 മുതൽ 230 ബിഎച്ച് പി വരെ ശക്തിയുള്ള മോട്ടോർ ഉൾക്കൊള്ളിക്കാം.
സുരക്ഷയിൽ വിട്ടു വീഴ്ചയില്ല
ബാറ്ററി പാക്കിനു സംരക്ഷണം നൽകുന്ന അതീവ ശക്തമായ ബോഡി പാനലുകൾക്ക് ആഗോള ജിഎൻക്യാപ്, ബി എൻ ക്യാപ് തലത്തിലുള്ള സുരക്ഷയുണ്ട്. ട്രാൻസ് മിഷൻ ടണൽ ഇല്ലാത്ത പരന്ന ഫ്ലോറിൽ യാത്രക്കാർക്ക് കൂടുതൽ സ്ഥല സൗകര്യംലഭിക്കും. ഡ്രൈവിങ് ഡൈനാമിക്സും ഹാൻഡ്‌ലിങ്ങും മെച്ചപ്പെടും. കുറഞ്ഞ സെൻറർ ഓഫ് ഗ്രാവിറ്റി സുരക്ഷയും യാത്രാസുഖവും ഉയർത്തും.
ഭാവിയാണ് മുന്നിൽ
ഓട്ടോമേറ്റഡ് ഡ്രൈവിങ്ങിന്റെ കാലത്ത് അഡാസ് ലെവൽ 2 വും അതിനു മുകളിലേക്കും ഉയരാൻ ഈ പ്ലാറ്റ്ഫോമിനു ശേഷിയുണ്ട്. 5 ജി ശേഷിയിൽ കൂടിയ നെറ്റ് വർക്ക് വേഗങ്ങളിൽ പ്രവർത്തിനക്കാനാവും. വെഹിക്കിൾ ടു ലോഡ്, വെഹിക്കിൾ ടു വെഹിക്കിൾ ചാർജിങ് സാധ്യം; വാഹനത്തിൽ നിന്ന് മറ്റു ഇലക്ട്രിക് ഉപകരണങ്ങൾ ചാർജ് ചെയ്യാം, മറ്റു വാഹനങ്ങൾക്ക് ചാർജ് നൽകാം. മാത്രമല്ല പുതിയ സാങ്കേതികതകളെയെല്ലാം ഉൾക്കൊള്ളാനുള്ള സോഫ്റ്റ് വെയർ മികവും പ്ലാറ്റ്ഫോമിനുണ്ട്.