ഇലക്ട്രിക് ഹാച്ച്ബാക്കുകളുടെ ചരിത്രം തിരുത്തിക്കുറിക്കാൻ മാരുതി സുസുക്കി. സാധാരണക്കാർക്കും പ്രാപ്യമാകുന്ന വിലയിൽ വൈദ്യുത കാർ പുറത്തിറക്കി, വിപണിയിൽ തരംഗമാകാനാണ് മാരുതിയുടെ ശ്രമം. ഇതിനായി 2023 ടോക്കിയോ മോട്ടർഷോയിൽ പ്രദർശിപ്പിച്ച ഇഡബ്ല്യുഎക്സിന്റെ പ്രൊഡക്ഷൻ മോഡൽ വിപണിയിലെത്തിക്കും. ഇഡബ്ല്യുഎക്സിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രിക് ഹാച്ച്ബാക്കുകളുടെ ചരിത്രം തിരുത്തിക്കുറിക്കാൻ മാരുതി സുസുക്കി. സാധാരണക്കാർക്കും പ്രാപ്യമാകുന്ന വിലയിൽ വൈദ്യുത കാർ പുറത്തിറക്കി, വിപണിയിൽ തരംഗമാകാനാണ് മാരുതിയുടെ ശ്രമം. ഇതിനായി 2023 ടോക്കിയോ മോട്ടർഷോയിൽ പ്രദർശിപ്പിച്ച ഇഡബ്ല്യുഎക്സിന്റെ പ്രൊഡക്ഷൻ മോഡൽ വിപണിയിലെത്തിക്കും. 

ഇഡബ്ല്യുഎക്സിന്റെ പ്രൊഡക്ഷൻ മോഡൽ 2026–27 സാമ്പത്തിക വർഷത്തിലാകും മാരുതി പുറത്തിറക്കുക. ടിയാഗോ ഇവിയുമായിട്ടാകും ഈ ചെറു ഹാച്ച് മത്സരിക്കുക. കുറഞ്ഞ വിലയും കൂടുതൽ റേഞ്ചുമായിരിക്കും ചെറു ഹാച്ചിന് എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ കെ–ഇവി ആർക്കിടെക്ച്ചറിലാണ് വികസിപ്പിക്കുന്നത്. പുതിയ ഇലക്ട്രിക് കാർ പദ്ധതിക്കായി 10000 കോടി സുസുക്കി നിക്ഷേപിക്കാൻ ഒരുങ്ങുകയാണ്.

ADVERTISEMENT

ചെറു കാറിനെ കൂടാതെ ടൊയോട്ടയുടെ 40 പിഎൽ ഗ്ലോബൽ പ്ലാറ്റ്ഫോമിൽ വികസിപ്പിക്കുന്ന ഇലക്ട്രിക് എസ്‍യുവിയും പുറത്തിറക്കും. ക്രേറ്റയുടെ ഇലക്ട്രിക് മോഡലിനോടായിരിക്കും ഈ എസ്‍യുവി മത്സരിക്കുക. ഐസിഇ പ്ലാറ്റ്ഫോമിൽ മാറ്റം വരുത്തി ഇലക്ട്രിക് വാഹനം നിർമിക്കുന്ന ശൈലി മാറ്റി, വൈദ്യുത കാറിനായി പുതിയ പ്ലാറ്റ്ഫോം എന്ന ആശയമാണ് മാരുതി നടപ്പാക്കാൻ ഒരുങ്ങുന്നത്. 

വൈദ്യുത കാറിന്റെ വില കുറയ്ക്കാനായി ബാറ്ററിയും മറ്റുഘടകങ്ങളും പ്രാദേശികമായി നിർമിക്കാനാണ് ശ്രമിക്കുന്നത്. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്‍യുവി ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം വിപണിയിലെത്തും. ബിവൈഡിയുടെ ബ്ലേഡ് ടെക്നോളജിയിലുള്ള ബാറ്ററിയാണ് ഇതിൽ ഉപയോഗിക്കുന്നത്.  2031 സാമ്പത്തിക വർഷത്തോടെ, വർഷം അഞ്ചു ലക്ഷം ഇലക്ട്രിക് കാറുകൾ വിൽക്കുക എന്നതാണ് മാരുതിയുടെ ലക്ഷ്യം.

ADVERTISEMENT

ഹാച്ച്ബാക്കുകൾ, എസ്‍യുവികൾ, എംപിവികൾ തുടങ്ങി നിരവധി വാഹനങ്ങൾ 2025 മുതൽ 2030 വരെ പുറത്തിറക്കാനാണ് സുസുക്കിയുടെ പദ്ധതി. ഇലക്ട്രിക് കാറും ഇന്റേണൽ കംപസ്റ്റ്യൻ എൻജിൻ കാറും തമ്മിലുള്ള വിലയുടെ അന്തരം കുറയ്ക്കാനും മാരുതി ശ്രമിക്കുമെന്നാണ് റിപ്പോർട്ട്.

English Summary:

Auto News,. Maruti Suzuki to enter small car EV race in 2026-27

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT