ഹീറ്റഡ് സീറ്റ് ഉപയോഗം; പുരുഷന്മാരെ കാത്തിരിക്കുന്നത് ദീര്‍ഘകാല പ്രതിസന്ധികള്‍
സാങ്കേതിക വിദ്യകള്‍ നല്ലതാണെങ്കിലും അവയുടെ അമിതോപയോഗം ചിലപ്പോള്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കിയേക്കാം എന്നത് കൃത്യമായി നിര്‍വചിക്കുകയാണ് ഹീറ്റഡ് സീറ്റുകള്‍. മുന്‍പൊക്കെ പ്രീമിയം വാഹനങ്ങളില്‍ മാത്രം ഉണ്ടായിരുന്ന വെന്റിലേറ്റഡ് സീറ്റുകള്‍ ഇന്നു സര്‍വസാധാരണമായി. പ്രത്യേകിച്ച് യൂറോപ്യന്‍

സാങ്കേതിക വിദ്യകള്‍ നല്ലതാണെങ്കിലും അവയുടെ അമിതോപയോഗം ചിലപ്പോള്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കിയേക്കാം എന്നത് കൃത്യമായി നിര്‍വചിക്കുകയാണ് ഹീറ്റഡ് സീറ്റുകള്‍. മുന്‍പൊക്കെ പ്രീമിയം വാഹനങ്ങളില്‍ മാത്രം ഉണ്ടായിരുന്ന വെന്റിലേറ്റഡ് സീറ്റുകള്‍ ഇന്നു സര്‍വസാധാരണമായി. പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറ്റം വര്‍ധിച്ചതും തണുപ്പ് കാലാവസ്ഥയിലേക്ക് ആളുകള്‍ മാറിയതുമെല്ലാം ഈ സീറ്റിനെ ആളുകളിലേക്ക് കൂടുതല്‍ അടുപ്പിച്ചു. നമ്മുടെ നാട്ടില്‍ പലരും ഇത് ആഫ്റ്റര്‍ മാര്‍ക്കറ്റ് സന്നാഹമായും ഘടിപ്പിച്ചു തുടങ്ങി.
എന്നാല്‍ ശീതകാലാവസ്ഥയില്‍ ഈ ഹീറ്റഡ് സീറ്റുകളുടെ ഉപയോഗം പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത്തരം സീറ്റുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്ന പുരുഷന്മാരില്‍ ശാരീരിക താപ നില വര്‍ധിക്കാനും അതുവഴി ബീജോല്‍പാദനത്തെ ബാധിക്കുന്നതിനും ഇടയാക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വെന്റിലേറ്റഡ് സീറ്റുകളില്‍ ഉള്ളിലെ കുഷ്യനുകളില്‍ ചെറിയ ഫാനുകള്‍ ക്രമീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്, ചൂടാകുന്ന വായുവിനെ തുണിയുടെയോ ലെതറിന്റെയോ പാളിയിലൂടെ കടത്തിവിട്ട് സീറ്റിന്റെ ഉപരിതലത്തെ ആവശ്യമനുസരിച്ച് വെന്റിലേറ്റ് ചെയ്യും. വേനല്‍ക്കാലത്തും തണുപ്പ് കാലത്തും ഇത്തരം സീറ്റുകളുടെ ഉപയോഗത്തിലൂടെ മടുപ്പില്ലാത്ത ഡ്രൈവിങ് സമ്മാനിക്കും.
ശീതോഷ്ണ കാലാവസ്ഥയിലെ വേനല്‍ക്കാലത്ത് വാഹനങ്ങളിലെ സീറ്റുകളിലെ താപനില കുറയ്ക്കുന്നതുവഴി അമിതമായ ദുര്‍ഗന്ധവും വസ്ത്രങ്ങളുടെ ചൂടും ദുര്‍ഗന്ധവും കുറയ്ക്കാന്‍ സഹായകരമാകും. എന്നാല്‍ ഇത് ശരീരത്തിന്റെ ചൂട് വര്‍ധിക്കാന്‍ ഇടയാക്കിയേക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ദീര്‍ഘദൂര യാത്രകളില്‍ ശരീരത്തിന്റ പിന്‍ഭാഗം അമിതമായി ചൂടാകുന്നത് ഒഴിവാക്കാനാണ് നമ്മുടെ നാട്ടില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ ഉപയോഗിക്കുന്നത്. 6000 രൂപയില്‍ താഴെ വില നല്‍കിയാല്‍ ഏതു വാഹനത്തിലും ഇത്തരം വെന്റിലേറ്റഡ് സീറ്റുകള്‍ ഘടിപ്പിക്കാം.