ഇളയദളപതി വിജയ്യുടെ യാത്ര ഇനി ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് കാറിൽ
ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് സെഡാൻ ഐ 7 ഗാരിജിലെത്തിച്ച് ഇളയദളപതി വിജയ്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും വില കൂടിയ ഇലക്ട്രിക് കാറുകളിലൊന്നായ ഐ 7എക്സ് ഡ്രൈവ് എം സ്പോർട് എന്ന മോഡലാണ് ഏറ്റവും പുതിയ വാഹനം. ഏകദേശം 2.13 കോടി രൂപയാണ് ഈ മോഡലിന്റെ അടിസ്ഥാന വില. കസ്റ്റമൈസേഷന് അനുസരിച്ച് വില വീണ്ടും വർധിക്കും. സെവൻ

ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് സെഡാൻ ഐ 7 ഗാരിജിലെത്തിച്ച് ദളപതി വിജയ്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും വില കൂടിയ ഇലക്ട്രിക് കാറുകളിലൊന്നായ ഐ 7എക്സ് ഡ്രൈവ് എം സ്പോർട് എന്ന മോഡലാണ് ഇത്. ഏകദേശം 2.13 കോടി രൂപയാണ് ഈ മോഡലിന്റെ അടിസ്ഥാന വില. കസ്റ്റമൈസേഷന് അനുസരിച്ച് വില വീണ്ടും വർധിക്കും.
സെവൻ സീരിസിന് സമാനമായ ഇലക്ട്രിക് കാർ ഐ 7ൽ നിരവധി ആഡംബര ഫീച്ചറുകളുണ്ട്. ബോളിവുഡ് താരങ്ങളായി അജയ് ദേവ് ഗണും ജാക്വിലിൻ ഫെർണാണ്ടസും അടക്കം നിരവധി സെലിബ്രിറ്റികൾ ബിഎംഡബ്ല്യുവിന്റെ ഈ വാഹനം സ്വന്തമാക്കിയിട്ടുണ്ട്. അത്യാംഡബര സൗകര്യങ്ങൾ നിറഞ്ഞ ഇന്റീരിയറിൽ 14.9 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവുമുണ്ട്. മസാജ് സൗകര്യമുള്ള സീറ്റുകളാണ്. പിൻ സീറ്റ് യാത്രക്കാർക്കായി റൂഫിൽ 31.3 ഇഞ്ച് 8കെ ഫോൾഡബിൾ ഡിസ്പ്ലെയുമുണ്ട്.
ഒറ്റ ചാർജിൽ 625 കിലോമീറ്റർ വരെ സഞ്ചാര ദൂരം നൽകുന്ന 101.7 kWh ബാറ്ററിയാണ് വാഹനത്തിൽ. 544 എച്ച്പി കരുത്തും 745 എൻഎം ടോർക്കുമുള്ള ഇലക്ട്രിക് മോട്ടറാണ് കാറിൽ ഉപയോഗിക്കുന്നത്. പത്തു മുതൽ 80 ശതമാനം വരെ 34 മിനിറ്റിൽ ചാർജാകും എന്നത് ഐ 7ന്റെ മറ്റൊരു പ്രത്യേകതയാണ്.