കുറഞ്ഞ വില, ഓട്ടമാറ്റിക് ഗിയർ; 5 ബജറ്റ് ഫ്രണ്ട്‌ലി എസ്യുവികൾ
ഇന്ത്യന്‍ വാഹനവിപണിയില്‍ കടുത്ത മത്സരം നടക്കുന്ന വിഭാഗമാണ് എസ്‌യുവികളുടേത്. ശക്തമായ മത്സരം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വൈവിധ്യവും സൗകര്യവും ഈ വിഭാഗത്തില്‍ ഉറപ്പു വരുത്തുന്നുണ്ട്. പല മുന്‍നിര എസ്‌യുവി മോഡലുകളും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗര യാത്രകളില്‍ അടക്കം ഡ്രൈവിങ്
ഇന്ത്യന്‍ വാഹനവിപണിയില്‍ കടുത്ത മത്സരം നടക്കുന്ന വിഭാഗമാണ് എസ്‌യുവികളുടേത്. ശക്തമായ മത്സരം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വൈവിധ്യവും സൗകര്യവും ഈ വിഭാഗത്തില്‍ ഉറപ്പു വരുത്തുന്നുണ്ട്. പല മുന്‍നിര എസ്‌യുവി മോഡലുകളും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗര യാത്രകളില്‍ അടക്കം ഡ്രൈവിങ്
ഇന്ത്യന്‍ വാഹനവിപണിയില്‍ കടുത്ത മത്സരം നടക്കുന്ന വിഭാഗമാണ് എസ്‌യുവികളുടേത്. ശക്തമായ മത്സരം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വൈവിധ്യവും സൗകര്യവും ഈ വിഭാഗത്തില്‍ ഉറപ്പു വരുത്തുന്നുണ്ട്. പല മുന്‍നിര എസ്‌യുവി മോഡലുകളും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗര യാത്രകളില്‍ അടക്കം ഡ്രൈവിങ്
ഇന്ത്യന്‍ വാഹനവിപണിയില്‍ കടുത്ത മത്സരം നടക്കുന്ന വിഭാഗമാണ് എസ്‌യുവികളുടേത്. അതിനാൽ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വൈവിധ്യവും സൗകര്യവും ഈ വിഭാഗത്തില്‍ ലഭ്യമാണ്. പല മുന്‍നിര എസ്‌യുവി മോഡലുകളും ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗര യാത്രകളില്‍ അടക്കം ഡ്രൈവിങ് അനായാസമാക്കുന്ന ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള ബജറ്റ് ഫ്രണ്ട്‌ലി മിഡ് സൈസ് എസ്‌യുവികളെ പരിചയപ്പെടാം.
സിട്രോണ്‍ സി3 എയര്‍ക്രോസ്
ബജറ്റ് ഫ്രണ്ട്‌ലി സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിളെന്നു വിളിച്ചാല്‍ ആദ്യം കേള്‍ക്കുന്ന പേരാണ് സിട്രോണ്‍ സി3 എയര്‍ക്രോസ്. ഓട്ടമാറ്റിക് കോംപാക്ട് എസ്‌യുവിയാണ് തിരയുന്നതെങ്കില്‍ ആദ്യം വരുന്നതും ഈ മോഡലാണ്. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് സി3 എയര്‍ക്രോസിലുള്ളത്.
1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 110 പിഎസ്, 190 എന്‍എം ടോര്‍ക്ക്. 5 സീറ്റര്‍, 7 സീറ്റര്‍ കോണ്‍ഫിഗറേഷനുകളുണ്ട്. ചെറുതും വലുതുമായ കുടുംബങ്ങള്‍ക്ക് യോജിച്ച വലുപ്പം ഇതോടെ സി3ക്ക് ലഭിക്കും. 26 സെ.മി ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്‌ന്‍മെന്റ് സ്‌ക്രീന്‍, 17.78 സെ.മി ഡിജിറ്റല്‍ ടിഎഫ്ടി ക്ലസ്റ്റര്‍, എബിഎസ്, റിയര്‍ പാര്‍ക്കിങ് ക്യാമറ, റൂഫ് ടോപ് പിന്‍ എസി, ഫോള്‍ഡബിള്‍ വിങ് മിറര്‍ എന്നിങ്ങനെ പോവുന്നു സി3യിലെ സൗകര്യങ്ങളുടെ പട്ടിക. വില 12.84 ലക്ഷം മുതൽ 14.26 ലക്ഷം വരെ
ഹോണ്ട എലിവേറ്റ്
അഡാസ് സൗകര്യങ്ങളുള്ള എലിവേറ്റ് സുരക്ഷയുടെ കാര്യത്തില്‍ ഒരു പടി മുന്നിലുണ്ട്. ഹോണ്ട സിറ്റിയുടെ അതേ 1.5 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനാണ് എലിവേറ്റിന്റെ കരുത്ത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ൻമെന്റ് സിസ്റ്റം, എയര്‍ബാഗ്, ലൈന്‍ വാച്ച് അസിസ്റ്റ് എന്നിങ്ങനെ പോവുന്നു സുരക്ഷയുടെയും വിനോദത്തിന്റെയും സൗകര്യങ്ങള്‍. കഴിഞ്ഞ വര്‍ഷം മാത്രം പുറത്തിറങ്ങിയ എലിവേറ്റ് നൂറു ദിവസത്തിനുള്ളില്‍ 20,000 യൂണിറ്റ് വിറ്റ് ചരിത്ര നേട്ടം കൈവരിച്ചിരുന്നു. ഹോണ്ടയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ പുതു ജീവന്‍ നല്‍കി എലിവേറ്റിന്റെ വരവ്. വില 13.40 ലക്ഷം രൂപ മുതൽ 16.19 ലക്ഷം രൂപ വരെ
മാരുതി ഗ്രാന്‍ഡ് വിറ്റാര
6 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള ഗ്രാന്‍ഡ് വിറ്റാരയ്ക്ക് 1.5 ലീറ്റര്‍ പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. ഒരേസമയം കാര്യക്ഷമതയും ഡ്രൈവിങ് പെര്‍ഫോമന്‍സും ഉറപ്പിക്കാം. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, എയര്‍ബാഗ്, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെ നിരവധി സൗകര്യങ്ങള്‍. കൂടുതല്‍ പ്രകൃതി സൗഹൃദമാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 1.5 ലീറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിനുള്ള വിറ്റാരയും സ്വന്തമാക്കാം. സ്മാർട്ട് ഹൈബ്രിന്റെ വില 13.60 ലക്ഷം രൂപ മുതൽ 16.91 ലക്ഷം രൂപ വരെ. സ്ട്രോങ് ഹൈബ്രിഡിന് 18.43 ലക്ഷം രൂപ മുതൽ 19.93 ലക്ഷം രൂപ വരെ.
ടൊയോട്ട ഹൈറൈഡര്‍
ഗ്രാന്‍ഡ് വിറ്റാരയുടെ ടൊയോട്ട രൂപമാണ് ഹൈറൈഡര്‍. എന്‍ജിനിലും ട്രാന്‍സ്മിഷനിലും മാറ്റമില്ല. വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ടയര്‍പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിങ്ങനെയുള്ള ഫീച്ചറുകളിലാണ് ടൊയൊട്ട വ്യത്യാസം വരുത്തിയിരിക്കുന്നത്. സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷന്‍ ഹൈറൈഡറിലുമുണ്ട്. സ്മാർട്ട് ഹൈബ്രിന്റെ വില 14.01 ലക്ഷം രൂപ മുതൽ 17.54 ലക്ഷം രൂപ വരെ. സ്ട്രോങ് ഹൈബ്രിഡിന് 16.66 ലക്ഷം രൂപ മുതൽ 20.19 ലക്ഷം രൂപ വരെ.
ഫോക്‌സ്‌വാഗണ്‍ ടെയ്‌ഗൂൺ
1 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുള്ള ടെയ്ഗൂണില്‍ 6 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണുള്ളത്. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ൻമെന്റ് സിസ്റ്റം, പവേഡ് മുന്‍സീറ്റുകള്‍, ഇസിഎസ് എന്നിങ്ങനെ നീളുന്നു ടെയ്ഗൂണിലെ ഫീച്ചറുകള്‍. കൂടുതല്‍ കരുത്തു വേണ്ടവര്‍ക്ക് 7സ്പീഡ് ട്രാന്‍സ്മിഷനുള്ള 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ലഭ്യമാണ്. വില 15.43 ലക്ഷം രൂപ മുതൽ 19.73 ലക്ഷം രൂപ വരെ