ആര്‍എക്‌സ്100ഉം ആര്‍ഡി350യുമൊക്കെ ഒരു ജനതയുടെ വികാരമാണ്. ഇപ്പോഴും ആ വികാരത്തിന് കോട്ടം തട്ടിയിട്ടില്ലെങ്കിലും ആര്‍എക്‌സ്100, ആര്‍ഡി350 മോഡലുകള്‍ വിപണിയിലില്ല. ഈ രണ്ടു മോഡലുകളും ഒരു തിരിച്ചുവരവു നടത്തിയാല്‍ വാങ്ങാന്‍ ആളുണ്ടാവുമെന്നുറപ്പ്. മലിനീകരണ നിയന്ത്രണം അടക്കം നിരവധി കടമ്പകളില്‍ തട്ടി അത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആര്‍എക്‌സ്100ഉം ആര്‍ഡി350യുമൊക്കെ ഒരു ജനതയുടെ വികാരമാണ്. ഇപ്പോഴും ആ വികാരത്തിന് കോട്ടം തട്ടിയിട്ടില്ലെങ്കിലും ആര്‍എക്‌സ്100, ആര്‍ഡി350 മോഡലുകള്‍ വിപണിയിലില്ല. ഈ രണ്ടു മോഡലുകളും ഒരു തിരിച്ചുവരവു നടത്തിയാല്‍ വാങ്ങാന്‍ ആളുണ്ടാവുമെന്നുറപ്പ്. മലിനീകരണ നിയന്ത്രണം അടക്കം നിരവധി കടമ്പകളില്‍ തട്ടി അത് ഇന്നും യാഥാര്‍ഥ്യമായിട്ടില്ല. ഈ ക്ലാസിക് മോഡലുകള്‍ ഒരു തിരിച്ചുവരവു നടത്തുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ അടുത്തിടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്താണ് ഇതിന്റെ സത്യാവസ്ഥ?

ആര്‍എക്‌സ് 100

ADVERTISEMENT

യമഹ ആര്‍എക്‌സ് 100ന്റെ കാര്യത്തില്‍ അത്ര ശുഭകരമല്ല കാര്യങ്ങള്‍. ഇന്ത്യന്‍ വിപണിയിലേക്ക് ആര്‍എക്‌സ് 100 തിരിച്ചുവരില്ലെന്ന് യമഹ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചുകഴിഞ്ഞു. എന്നാല്‍ വിദൂര പ്രതീക്ഷ നല്‍കുന്ന മറ്റൊരു കാര്യവും സംഭവിച്ചിട്ടുണ്ട്. ആര്‍എക്‌സ് എന്ന പേരുള്ള ഒരു മോട്ടോര്‍സൈക്കിള്‍ യമഹ പുറത്തിറക്കുമെന്നതാണ് ആ പ്രതീക്ഷ. 

ആര്‍എക്‌സ് 100 നോട് യമഹയുടെ ഈ മോഡലിന് എന്തെങ്കിലും സാമ്യമുണ്ടാവുമോ, അതോ സാമ്യം പേരിലൊതുങ്ങുമോ എന്നതാണ് ചോദ്യം. ആര്‍എക്‌സ് 100നുള്ള സെന്റിമെന്റല്‍ വാല്യു നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് അതേ പേരില്‍ മറ്റൊരു വാഹനം ഇറക്കാത്തതെന്നാണ് യമഹ മോട്ടോര്‍ ഇന്ത്യ ചെയര്‍മാന്‍ ഐഷിന്‍ ചിന്‍ഹ വിശദീകരിച്ചത്. 

ADVERTISEMENT

ഇതിലുപരിയായി ക്ലാസിക് മോഡലായ ആര്‍എക്‌സ് 100നൊപ്പം നില്‍ക്കാവുന്ന ഒരു മോഡല്‍ ഇറക്കുകയെന്നതും യമഹക്കു മുന്നിലെ വെല്ലുവിളിയാണ്. 90കളില്‍ കരുത്തും ലൈറ്റ് വൈറ്റ് രൂപകല്‍പനയുംകൊണ്ട് യുവമനസു കീഴടക്കിയ വാഹനമാണ് ആര്‍എക്‌സ്100. പോക്കറ്റ് റോക്കറ്റ് എന്ന വിളിപ്പേരുണ്ടായിരുന്ന ഈ ബൈക്കിന്റെ കരുത്ത് 100 സിസി ടു സ്‌ട്രോക്ക് എന്‍ജിനായിരുന്നു. പുറത്തിറക്കുകയാണെങ്കില്‍ തന്നെ അത് കുറഞ്ഞത് 200 സിസിയെങ്കിലുമുള്ള എന്‍ജിനുള്ള വാഹനമായിരിക്കും ആര്‍എക്‌സ്100ന്റെ പിന്തുടര്‍ച്ചാവകാശിയായെത്തുക. 

ആര്‍ഡി 350

ADVERTISEMENT

യമഹ ആര്‍ഡി350യുടെ തിരിച്ചുവരവിനെക്കുറിച്ചും കഥകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. RZ350, RZ250 എന്നീ പേരുകള്‍ യമഹ ജപ്പാന്‍ അടുത്തിടെ ട്രേഡ് മാര്‍ക്ക് ചെയ്തതും യമഹ 350സിസി മോട്ടോര്‍സൈക്കിള്‍ വീണ്ടും കൊണ്ടുവരുന്നുവെന്ന ഊഹങ്ങള്‍ ശക്തമാക്കി. ഇന്ത്യയില്‍ ഇറങ്ങിയ ആദ്യത്തെ സ്‌പോര്‍ട്‌സ് ബൈക്കായ ആര്‍ഡി350യെ കാലത്തിനൊപ്പിച്ച മാറ്റങ്ങളോടെ യമഹ കൊണ്ടുവരുമെന്ന പ്രതീക്ഷ സജീവമാണ്. 

ഈ രണ്ടു മോഡലുകളും തിരിച്ചുവരവു നടത്തിയാല്‍ അതൊരു ക്ലാസിക് തിരിച്ചുവരവു തന്നെയാവുമെന്നുറപ്പ്. ആര്‍എക്‌സ് 100 തിരിച്ചുവരാനുള്ള സാധ്യതയില്ലെന്ന് ഔദ്യോഗികമായി തന്നെ യമഹ പറഞ്ഞു കഴിഞ്ഞു. ഇനി RZ350എന്ന പേരില്‍ ഒരു ബൈക്ക് യമഹ അവതരിപ്പിച്ചാല്‍ അതില്‍ ആര്‍ഡി350യുടെ ചേരുവകള്‍ പ്രതീക്ഷിക്കാനും വകയുണ്ട്. തെരുവിലെ രാജാവെന്നാണ് യമഹയുടെ ആര്‍ഡി350 അറിയപ്പെട്ടിരുന്നത്. കരുത്തുറ്റ ഇരട്ട സിലിണ്ടര്‍ ടു സ്‌ട്രോക്ക് എന്‍ജിനും ലൈറ്റ് വൈറ്റ് ശരീരവും ആര്‍ഡി350യെ അതിവേഗം യുവജനങ്ങളുടെ ഹരമാക്കിയിരുന്നു. 1990ല്‍ ഇന്ത്യയില്‍ ഉത്പാദനം നിര്‍ത്തിയ യമഹ മോഡലിനെ ഇന്നും ആരാധനയോടെ കാണുന്നവര്‍ ഏറെയാണ്.

English Summary:

Auto News, Yamaha RX100 And RD350 Comebacks: Are They Happening?